ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം
ജീവജാലങ്ങളുടെ ജൈവവർഗ്ഗീകരണശാസ്ത്രവുമായി ബന്ധപ്പെട്ട സുസ്ഥിരവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അമേരിക്കൻ ഗവർമെന്റിന്റെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന ഒരു പങ്കാളിത്ത സ്ഥാപനമാണ് ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം, Integrated Taxonomic Information System (ITIS).[1] 1996 ഇൽ ഇത് അമേരിക്കൻ ഗവർമെന്റിന്റെ ഭാഗമായി തുടങ്ങുകയും പിന്നീട് കാനഡ and മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുകൂടിയുള്ള പങ്കാളിത്തത്തോടെ ഒരു അന്തർദേശീയ സംഘടനയായി മാറുകയും ചെയ്തു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള സ്ഥാപങ്ങളിലെ വിദക്തരുടെ സഹായത്തോടെയാണ് ഇതിന്റെ ഡാറ്റാബേസ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന ശ്രദ്ധ അമേരിക്കൻ ജൈവവൈവിധ്യമാണെങ്കിലും ലോകം മുഴുവനുമുള്ള വിവിധ സ്ഥാപനങ്ങളുമായി ഇത് സഹകരിച്ചു പ്രവർത്തിക്കുന്നു.[2]
ഡാറ്റാബേസ്[തിരുത്തുക]
May 2016 ഇൽ 839,000 സ്പീഷീസുകളുടെ വിവരങ്ങൾ ഇവരുടെ ഡാറ്റാബേസിൽ ഉണ്ട്.[3][4] ITIS-ഇൽ ഉള്ള വിവരങ്ങളെല്ലാം ഉച്ചതമായ അവലംബങ്ങൾ നൽകി സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.[5]
കാറ്റലോഗ് ഓഫ് ലൈഫ്[തിരുത്തുക]
ITIS ഉം അതിന്റെ അന്താരാഷ്ട്രപങ്കാളിയായ Species 2000, ഉം ചേർന്ന് എല്ലാവർഷവും കാറ്റലോഗ് ഓഫ് ലൈഫ് എന്ന ഒത്തു നോക്കുന്നതിനുള്ള പട്ടിക ലഭ്യമാക്കുന്നു.[6] May 2012 വരെ നോക്കിയാൽ Catalogue of Life-ഇൽ 1.4 ദശലക്ഷം സ്പീഷീസുകളുടെ വിവരങ്ങൾ ലഭ്യമാണ്.[7][8]
അംഗങ്ങൾ[തിരുത്തുക]
- Agriculture and Agri-Food Canada
- Comisión Nacional para el Conocimiento y Uso de la Biodiversidad (CONABIO)
- National Oceanic and Atmospheric Administration
- National Park Service
- NatureServe
- സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ
- United States Department of Agriculture
- United States Environmental Protection Agency
- United States Geological Survey
- United States Fish and Wildlife Service
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ITIS Memorandum of Understanding". Integrated Taxonomic Information System. ശേഖരിച്ചത് 2008-04-04.
- ↑ Coote, Lonny D; മുതലായവർ (February 2008). "Monitoring International Wildlife Trade with Coded Species Data". Conservation Biology. doi:10.1111/j.1523-1739.2007.00857.x. ശേഖരിച്ചത് 2007-05-09.
- ↑ "Integrated Taxonomic Information System". Integrated Taxonomic Information System. മൂലതാളിൽ നിന്നും 2016-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-30.
- ↑ "Data Development History and Data Quality". Integrated Taxonomic Information System. ശേഖരിച്ചത് 2016-05-30.
- ↑ "ITIS Citation". ശേഖരിച്ചത് 2012-05-09.
- ↑ Guralnick, R. P.; മുതലായവർ (September 2007). "Towards a collaborative, global infrastructure for biodiversity assessment". Ecology Letters. doi:10.1111/j.1461-0248.2007.01063.x. ശേഖരിച്ചത് 2007–09.
{{cite web}}
: Check date values in:|accessdate=
(help) - ↑ "One Million Species Catalogue of Life launch" (Press release). University of Reading. 2007-03-29. ശേഖരിച്ചത് 2008-03-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "About the Catalog of Life: 2012 Annual Checklist". Catalog of Life. Integrated Taxonomic Information System (ITIS). ശേഖരിച്ചത് 22 May 2012.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Integrated Taxonomic Information System (ITIS)
- Canada Interface: Integrated Taxonomic Information System (ITIS*CA)
- Mexico Interface: Sistema Integrado de Información Taxonómica (SIIT*MX) (archived link)
- Brasil Interface: Sistema Integrado de Informação Taxonômica – (SIIT*Brasil)[പ്രവർത്തിക്കാത്ത കണ്ണി]