ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലക്കറികളായി ഉപയോഗിച്ചുവരുന്ന പലതരം കുറ്റിച്ചെടികളെ പൊതുവേ വിളിക്കുന്ന പേരാണ് ചീര. പല തരത്തിലുള്ള ചീരകൾ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു.

വിവിധയിനം ചീരകൾ[തിരുത്തുക]

 • പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot.
 • ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
 • കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
 • മുള്ളൻ ചീര Amaranthus spinosus, Prickly Amaranth.
 • ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
 • പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
 • പാലക്. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
 • വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജ‌ഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
 • കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
 • കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
 • നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാ‍രണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
 • മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
 • തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
 • ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.
 • ചായ മൻസ. മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോഷക ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ഈ ചീരയിനം മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ്. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ചായ മൻസയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.


അവലംബം[തിരുത്തുക]

https://www.krishipadam.com/cheera/

 • അഷ്ടാംഗഹൃദയം (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
"https://ml.wikipedia.org/w/index.php?title=ചീര&oldid=4081948" എന്ന താളിൽനിന്ന് ശേഖരിച്ചത്