മഷിത്തണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഷിത്തണ്ട്
Peperomia pellucida
മഷിത്തണ്ട്(Peperomia pellucida).jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
P. pellucida
Binomial name
Peperomia pellucida
Synonyms

Peperomia exigua
Peperomia translucens
Piper pellicudum L.

ഒരു ഓഷധിയാണ് മഷിത്തണ്ട് ചെടി. വെള്ളത്തണ്ട്, വെറ്റിലപ്പച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു വർഷം മാത്രം ജീവിതചക്രമുള്ള, പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 വരെ സെന്റിമീറ്റർ വരെ ഉയരത്തിൽ ഇത് വളരും[1]. പിപ്പരേസീ കുടുംബത്തിൽ പെട്ട സസ്യമാണ്. (ശാസ്ത്രനാമം : Peperomia pellucida)

ഉപയോഗം[തിരുത്തുക]

ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്[1]. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലാംശമുള്ളതുകൊണ്ട് സ്ലെയിറ്റ് മായ്ക്കാൻ ഇത് പണ്ട് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്നു. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഷിത്തണ്ട്&oldid=3219818" എന്ന താളിൽനിന്ന് ശേഖരിച്ചത്