കയർ (നോവൽ)
പ്രശസ്ത മലയാളം എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയർ. 1978-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ 1997-ൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ.
ഉള്ളടക്കം
[തിരുത്തുക]ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥ ‘കയറി‘ൽ കാണാമെന്ന് തകഴി അവകാശപ്പെട്ടിരുന്നു[1]. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണീ നോവൽ. 250 വർഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നതുമുതൽ സമീപകാലത്തെ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. കുട്ടനാട്ടിലെ കുറേ നായർ മരുമക്കത്തായ തറവാടുകളുടെ തകർച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്‌കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കർഷകത്തൊഴിലാളികളുടെ വർഗ്ഗചരിത്രം, ജാതിമത വിശ്വാസങ്ങൾ, മതപരിവർത്തനവും ക്രിസ്ത്യൻ സമുദായത്തിന്റെ വളർച്ചയും യന്ത്രവൽക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം, വിവിധ വർഗ്ഗക്കാരുടെ വിദ്യാഭ്യാസം ഇതെല്ലാം വലിയ ഒരു ക്യാൻവാസിൽ വിശദാംശങ്ങളോടെ, വരച്ചുകാണിക്കുകയാണ് തകഴി ചെയ്തിരിക്കുന്നത്. കഴിഞ്ഞുപോയ ആ കാലഘട്ടത്തെ സംഭാഷണരീതിയും ഭാഷയും എഴുത്തിൽ കൊണ്ടുവരാൻ പ്രയാസമായിരുന്നതിനാൽ അതുകൊണ്ട് കുറെയൊക്കെ ‘ഫ്‌ളാഷ് ബാക്കി’ലൊതുക്കിയതായി തകഴി അനുസ്മരിച്ചിട്ടുണ്ട്.
സീരിയൽ
[തിരുത്തുക]ഇതേപേരിൽ എം.എസ്. സത്യുവിന്റെ സംവിധാനത്തിൽ ഹിന്ദി സീരിയലായി 1989 ൽ ദേശീയശൃംഖലയിൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു.
പുരസ്കാരങ്ങൾ
[തിരുത്തുക]- വയലാർ അവാർഡ് (1980)
- ജ്ഞാനപീഠം അവാർഡ് (1984)