കെട്ടുകാഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പന്തളം മഹാദേവര് ക്ഷേത്രത്തിലെ കെട്ടുക്കാഴ്ച് ഉത്സവത്തില് നിന്നുള്ള ഒരു ദൃശ്യം
കേരള ട്രാവൽ മാർട്ട് 2010 ൽ പ്രദർശിപ്പിച്ച കെട്ടുകാഴ്ച

കേരളത്തിലെ തെക്കൻ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവച്ചടങ്ങാണ് കെട്ടുകാഴ്ച. ബുദ്ധമതത്തിന്റെ സംഭാവനയായാണ് ഇതിനെ കണക്കാക്കുന്നത്.[1],[2]മദ്ധ്യതിരുവിതാംകൂറിൽ ദേവീക്ഷേത്രോത്സവങ്ങളിലാണ് ഇത് പ്രദർശിപ്പിക്കപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

കെട്ടുകാഴ്ച എന്നാണാരംഭിച്ചത് എന്ന് വ്യക്തമായ രേഖകൾ ഇല്ല. ദ്രാവിഡമായ കേരളീയ ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായ[3] ഇത്തരം ആഘോഷങ്ങൾ ബുദ്ധമത സമ്പർക്കം കൊണ്ട് ലഭിച്ചതാണ്‌.[4] മറ്റു ഉത്സവാചാരങ്ങളായ ആന എഴുന്നള്ളിപ്പ്, പറയെടുപ്പ്, കതിന തുടങ്ങിയവയും കാർഷികാചാരങ്ങളായ മരമടി തുടങ്ങിയവയും ഇങ്ങനെ കേരളത്തിലേക്ക് പകർന്ന് ലഭിച്ചതും പിന്നീട് കേരളത്തിന്റേതുമാത്രവുമായ ചില ആചാരങ്ങളാണ്.

കെട്ടുകാഴ്ച നടത്തുന്ന ക്ഷേത്രങ്ങൾ[തിരുത്തുക]

ശാർങ്ങക്കാവ് ക്ഷേത്രം - വെണ്മണി[തിരുത്തുക]

മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർ‍ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടു കാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്.

ശ്രീ വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രം-ചേപ്പാട്

കുംഭമാസത്തിലെ കാർത്തിക നാളിൽ കോടിയേരി പത്തു ദിവസം നീണ്ടുനി,ൽക്കുന്ന ഉത്സവമാണ് ഇവിടെ ഉള്ളത്. 7, 8, 9, 10 തിരുഃഉത്സവ ദിവസങ്ങളിൽ വകിയുന്നേരം അതാതുകരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്ര സന്നിധിയിലേക്ക് എത്തി ചേരുന്നു.

പള്ളിയറക്കാവ് ദേവീക്ഷേത്രം - വെട്ടിയാർ[തിരുത്തുക]

പന്തളത്തിനും മാവേലിക്കരക്കുമിടയിലായുള്ള ഈ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ചുള്ള ഉത്സവത്തിൽ കെട്ടുകാഴ്ചകൾ അണിനിരത്താറുണ്ട്.

തട്ടയിൽ ഒരിപ്പുറം[തിരുത്തുക]

തട്ടയിൽ ഒരിപ്പുറം ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തിന് കെട്ടുകാഴ്ച പതിവുണ്ട്. 27അര കോൽ ഉയരത്തിലുള്ള ഈ തേരുകൾ ഇവിടത്തെ പ്രത്യേകതയാണ്. ഒപ്പം കാളയും. തട്ട എന്നാൽ ഏഴുകരയാണ്. ആറ് തേരുകളും കൂറ്റൻ കാളകളും മറ്റ് ചെറിയ കെട്ടുരുപ്പടികളും നിറഞ്ഞ, മധ്യതിരുവിതാംകൂറിലെ തന്നെ വലിയ കെട്ടുകാഴ്ചകളിലൊന്നാണ് ഇവിടുത്തെത്.

ഏഴംകുളം[തിരുത്തുക]

ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് പത്തു കരകളിലെയും കെട്ടുകാഴ്ച ക്ഷേത്രസന്നിധിയിൽ അണിനിരക്കും

ചെട്ടികുളങ്ങര[തിരുത്തുക]

ചെട്ടികുളങ്ങര ഭരണി ഉത്സവത്തിനുള്ള ഒരു കെട്ടുകാഴ്ച-2009

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച പ്രസിദ്ധമാണ്. പതിമൂന്ന് കെട്ടുകാഴ്ചകൾ ചേരുന്നതാണ് ഇവിടത്തെ കെട്ടുകാഴ്ച ഉത്സവം. ഈ പതിമൂന്നു കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങരയിലെ പതിമൂന്നുകരക്കാരുടെ വകയാണ്.

ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രം

മുള്ളിക്കുളങ്ങര ദേവീക്ഷേത്രം[തിരുത്തുക]

മീന മാസത്തിലെ അശ്വതി നാളിൽ വിവിധ കരകളിൽ നിന്നും അണിയിച്ചൊരുക്കുന്ന കുതിര,തേര് തുടങ്ങിയ കേട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു

കല്ലുമല മറുതാക്ഷി ക്ഷേത്രം[തിരുത്തുക]

കുംഭമാസത്തിലെ അശ്വതി നാളിലാണ് മറുതാക്ഷി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം.മാവേലിക്കര, കൊറ്റാർ കാര്, മണക്കാട് , ഉമ്പർനാട് കിഴക്ക്, ഉമ്പർനാട് പടിഞ്ഞാറ്, പുതിയകാവ് വടക്ക് ,പുതിയകാവ് തെക്ക്, എന്നീ കരകളിൽ നിന്ന് കാളകെട്ടി മാവേലിക്കര റെയിൽവേ സ്റ്റേഷനുസമീപമുള്ള ക്ഷേത്രത്തിലെത്തിക്കുന്നു. പുലയർ, തുടങ്ങിയ ദളിത് വിഭാഗത്തിലുള്ളവരാണ് ഈ ക്ഷേത്രത്തിന്റെ ഊരാളർ.

മറ്റം മഹാദേവക്ഷേത്രം[തിരുത്തുക]

മറ്റം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 13 കരകളിൽ നിന്ന് കരനാഥന്മാരുടെ നേതൃത്വത്തിൽ ഇവിടെ കാളകെട്ടി എത്തുന്നു. കുംഭമാസത്തിലെ അശ്വതി നാളിലാണ് ഇവിടെ കാളകെട്ടു മഹോത്സവം നടക്കുന്നത്. ആഞ്ഞിലിപ്ര, ഇടയിലെ ഭാഗം, തട്ടാരേത്ത് , കണ്ണമംഗലം കിഴക്ക്, പടിഞ്ഞാട്, കണ്ടിയൂർ വടക്ക്, ചെറുകോൽ, കിഴക്കേ മറ്റം ഈരെഴ ,മറ്റം വടക്ക് ,മറ്റം തെക്ക് ,, എന്നീ കരകളിൽ നിന്ന് തട്ടാരമ്പലത്തെത്തുന്ന നന്ദികേശന്മാർ പിന്നീട് ക്രമത്തിൽ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി കാഴ്ചകണ്ടത്തിലേക്ക് ഇറങ്ങി നിൽക്കുന്നു.

നീലംപേരൂർ[തിരുത്തുക]

പ്രശസ്തമായ നീലംപേരൂർ പടയണിയിൽ നിന്നൊരു ദൃശ്യം

ആലപ്പുഴ ജില്ലയിലെ നീലമ്പേരൂർ ക്ഷേത്രത്തിലെ നീലംപേരൂർ പൂരം പടയണിയോടനുബന്ധിച്ചു നടത്തുന്ന കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്. പ്രക്രിതിയിലെ നിറങ്ങളെ അതിന്റെ തനിമ നഷ്ടപ്പെടുത്താതെ അതുപൊലെ ഉപയിഗിക്കുകയും നയനാനന്ദകരമാക്കിത്തീർക്കുകയും ചെയ്യുന്ന ഒരു അപൂർവ്വ കാഴ്ച നീലംപേരൂരിൽ കാണാം.

ഇതും കാണുക[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. കിളിമാനൂർ, വിശ്വംഭരൻ (1990.). കേരള സംസ്കാര ദർശനം. കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  4. പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കെട്ടുകാഴ്ച&oldid=4023971" എന്ന താളിൽനിന്ന് ശേഖരിച്ചത്