ആലപ്പുഴ കടൽപ്പാലം
ആലപ്പുഴ ബീച്ചിൽ വളരെ പഴകിയതും നാശോന്മുഖമായതുമായ ഒരു ഇരുമ്പ് കടൽപ്പാലം (pier) ഉണ്ട്. ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തിക്കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു. കടൽപ്പാലത്തിൽ നിന്ന് ബീച്ചിനടുത്തുവരെ എത്തുന്ന കനാലിലേയ്ക്ക് റെയിലിലൂടെ ചരക്കുകൾ കടത്താൻ സംവിധാനമുണ്ടായിരുന്നു.
പൂവിനു പുതിയ പൂന്തെന്നൽ പോലെ പല ചലച്ചിത്രങ്ങളിലും ഈ കടൽപ്പാലം പ്രത്യക്ഷപ്പെടുന്നുണ്ട് [1].
ഇതും കാണുക[തിരുത്തുക]
ചിത്രശാല[തിരുത്തുക]

Alappuzha Beach pier എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-19.