പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ
പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ.png
പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ
ജനനം1861
മരണം1940 മേയ് 20
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്
അറിയപ്പെടുന്നത്മറിയാമ്മ നാടകം
ജീവിതപങ്കാളി(കൾ)ചെങ്ങന്നൂർ പുത്തൻകാവ് ഏഴിക്കകത്ത് ശോശാമ്മ

മലയാളത്തിലെ ആദ്യകാല നാടകകൃത്തും സാമുദായികപരിഷ്കർത്താവുമായിരുന്നു പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ. മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമായ മറിയാമ്മ നാടകം രചിച്ചു. ശ്രീമൂലം പ്രജാസഭാ സാമാജികനായും പ്രവർത്തിച്ചു. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു ഇദ്ദേഹം.[1].

ജീവിതരേഖ[തിരുത്തുക]

മാവേലിക്കരയിൽ പോളച്ചിറ കുടുംബത്തിൽ 1861ലാണ് കൊച്ചീപ്പൻ തരകൻ ജനിച്ചത്. അച്ഛൻ പോളച്ചിറയ്ക്കൽ കൊച്ചെറിയാക്കോശി. അമ്മ കൊച്ചിത്താമ്മ. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളു. പതിനഞ്ചാം വയസ്സിൽ രജിസ്ട്രേഷൻ പരീക്ഷ ജയിച്ച് ആ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയി. പിന്നീട് കുറച്ചു കാലം വക്കീൽ ഗുമസ്തനായും ജോലി നോക്കി. മലയാള മനോരമയുടെ സ്ഥാപക പത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ അനന്തരവനാണ്. സാഹിത്യത്തിൽ കൊച്ചീപ്പൻ തരകന് താല്പര്യം ഉണ്ട് എന്നു മനസ്സിലാക്കിയ കണ്ടത്തിൽ വറുഗീസ് മാപ്പിള അദ്ദേഹത്തെ കോട്ടയത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. 1878 ൽ മറിയാമ്മ നാടകം എഴുതി. 1903 ൽ ഈ നാടകം പബ്ലിഷ് ചെയ്യപ്പെട്ടു. വറുഗീസ് മാപ്പിളയുടെ മരണത്തിനു ശേഷം പതിനഞ്ചുകൊല്ലം അദ്ദേഹം ഭാഷാപോഷിണിയുടെ പത്രാധിപർ ആയി സേവനം അനുഷ്ഠിച്ചു. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ വഞ്ചീശവംശം മഹാകാവ്യം എഴുതിയത് കൊച്ചീപ്പൻ തരകൻെറ അഭ്യർത്ഥനയും പ്രേരണയും അനുസരിച്ചാണ്.[2]മലയാള നാടകരംഗത്തെ ഈ പ്രാരംഭപ്രവർത്തകനെ ക്കുറിച്ച് ഭാഷാപോഷിണി രണ്ട് പതിപ്പുകൾ സിമ്പോസിയം തന്നെ നടത്തിയിട്ടുണ്ട്[3]

കൃതികൾ[തിരുത്തുക]

പരിഷ്കാരഭ്രാന്തി, ലുബ്ധൻെറ വീട്, പിതൃഭക്തി എന്ന മൂന്നു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട് എന്ന് കൊച്ചീപ്പൻ തരകൻ, മറിയാമ്മ നാടകത്തിന് എഴുതിയ മുഖവുരയിൽപറയുന്നുണ്ട് എങ്കിലും അവ പ്രസിദ്ധപ്പെടുത്തിയതായി അറിവില്ല.

അവലംബം[തിരുത്തുക]

  1. "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?, ജെ. ദേവിക, പേജ് 72" (PDF). മൂലതാളിൽ (PDF) നിന്നും 2020-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-10-12.
  2. "വീണ്ടും തട്ടിൽ കയറുന്ന മറിയാമ്മ നാടകം". www.azhimukham.com. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഓഗസ്റ്റ് 2015.
  3. കൊച്ചീപ്പൻ തരകൻ സിമ്പോസിയം, ഭാഷാപോഷിണി പുസ്തകം 12 ലക്കം 4,5.1988 ഡിസംബർ - 89 മാർച്ച്,
  4. "മറിയാമ്മ: അരങ്ങിലെ ആദ്യ നായിക". The New Indian Express Group Malayalam Vaarika dated Fri, 30 Oct 15. ശേഖരിച്ചത് 2022-08-20.