മറിയാമ്മ (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മറിയാമ്മ നാടകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മറിയാമ്മ നാടകം
കർത്താവ്പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ

മലയാളത്തിലെ ആദ്യത്തെ സോദ്ദേശ്യ സാമൂഹ്യ നാടകമാണ് മറിയാമ്മ നാടകം. 1897 ൽ പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകനെഴുതിയ ഈ നാടകം 1903 ൽ പബ്ലിഷ് ചെയ്യപ്പെട്ടു.[1] കണ്ടത്തിൽ വർഗീസ് മാപ്പിളയാണ് ഈ നാടകം സംവിധാനം ചെയ്ത് തന്റെ മനോരമനാടകകമ്പനിയിലൂടെ പല വേദികളിലും അവതരിപ്പിച്ചത്. ഈ നാടകം സമർപ്പിച്ചിരിക്കുന്നതു വർഗീസ് മാപ്പിളയ്ക്കാണ്.[2]

രചനാകാലം[തിരുത്തുക]

ഈ നാടകത്തിന്റെ രചനാകാലം 1878ൽ ആണെന്നാണ് പല ചരിത്രങ്ങളിലും കാണൂന്നത്. എന്നാൽ 1922ലെ മൂന്നാം പതിപ്പിൽ കൊച്ചീപ്പൻ തരകൻ എഴുതിയ മുഖവുരയിലെ "25 കൊല്ലം മുമ്പെഴുതിയത്" എന്ന പരാമർശം, 1903ലെ ഒന്നാം പതിപ്പിന്റെതാണെന്നു തെറ്റിദ്ധരിച്ച് കൃതി എഴുതിയത് അതിനു 25 കൊല്ലം മുമ്പ് (1878) എന്ന തെറ്റിദ്ധാരണയാണ് ഈ വിലയിരുത്തലിനു കാരണം. 1878ൽ കൊച്ചീപ്പൻ തരകന് (1861-1940) 17 വയസ്സ് മാത്രമെ പ്രായം ഉള്ളൂ. 1895 മുതൽ 1914 വരെ നടന്ന ഷൊർണൂർ- കൊച്ചിഹാർബർ റയില്പാത പണിയെകുറിച്ച് നാടകത്തിൽ കാണുന്ന പരാമർശവും ഈ നിഗമനം തെറ്റാണെന്ന് തെളിയിക്കുന്നു. [3]

പ്രമേയം[തിരുത്തുക]

സാമൂഹിക പരിഷ്കരണലക്ഷ്യത്തോടെ രചിച്ച ഈ നാടകം മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അജ്ഞതയെയും രൂക്ഷമായി ആക്രമിച്ചു. ഒരു കുടുംബത്തിലെ ആഭ്യന്തരകലഹമായിരുന്നു പ്രമേയം. വസൂരിരോഗികൾക്കു മേൽ നടത്തിയിരുന്ന മനുഷ്യത്വരഹിതമായ ചികിൽസാരീതികളെയും നാടകം രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.

നെടുങ്കുന്നത്തെ ചെമ്പകശേരി തറവാട്ടിലെ നവ ദമ്പതികളാണ് ഒസോപ്പച്ചനും മറിയാമ്മയും. പഠനാർഥം തിരുവനന്തപുരത്തേക്കു ഔസേപ്പച്ചൻ പോയതോടെ ഭർതൃവീട്ടിൽ മറിയാമ്മ ഒറ്റപ്പെട്ടു. മറിയാമ്മയ്ക്ക് ഇംഗ്ലിഷ് അറിയാമെന്നത് അവളെ ദുരിതപർവ്വത്തിലെത്തിച്ചു. ഒട്ടേറെ പീഡനങ്ങൾ മറിയാമ്മയ്ക്ക്സഹിക്കേണ്ടി വരുന്നു.

മറിയാമ്മയ്ക്കു വസൂരിരോഗം പിടിപെട്ടതോടെ ഔസേപ്പച്ചന്റെ ബന്ധുക്കൾ അവളെ ഉപേക്ഷിക്കുന്നു. വസൂരിചികിൽസകരായി എത്തുന്ന ദുഷ്ടമാന്ത്രികർ മദ്യലഹരിയിൽ മറിയാമ്മയെ കൊല്ലാൻ തീരുമാനിക്കുന്നു. പെട്ടിയിലടച്ച് കുഴിച്ചുമൂടുന്ന മറിയാമ്മയെ അവളുടെ സഹോദരൻ സ്റ്റീഫൻ നാടകീയമായി രക്ഷിക്കുന്നു. മരണത്തെ തോൽപ്പിച്ചെത്തുന്ന മറിയാമ്മ അമ്മായിയമ്മ ഉൾപ്പെടെയുള്ളവരോടു ക്ഷമിച്ച് അവരോടു സ്നേഹപൂർണമായി പെരുമാറുന്നതോടെ അവർ മറിയാമ്മയോടു മാപ്പിരക്കുന്നു.

പഠനങ്ങൾ[തിരുത്തുക]

നാടകചരിത്രങ്ങളിൽ ഒരുപാട് ഈ ആദ്യ നാടകത്തെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടെങ്കിലും മറിയാമ്മ നാടകം ചരിത്രപരമായ ഒരു വിലയിരുത്തൽ[4]എന്ന ലേഖനം മറിയാമ്മ നാടകത്തെക്കുറിച്ച് ആധികാരികവിവരങ്ങൾ തരുന്നു.

പുനരവതരണം[തിരുത്തുക]

2015 ൽ ബ്രിട്ടനിലെ ലിങ്കൺ സർവകലാശാലയിലെ അധ്യാപകനായ ഡോ. ശ്രീനാഥ് നായർ അരങ്ങത്തെത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. മനോരമ പബ്ലിക്കേഷൻസ്
  2. "നാടകീയം". www.manoramaonline.com. Archived from the original on 2015-08-09. Retrieved 9 ഓഗസ്റ്റ് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. മറിയാമ്മ നാടകം രചനാകാലവും അനുബന്ധ ചിന്തകളൂം, ജോൺസൺ ചെമ്മനം, സാഹിത്യലോകം 1992 മെയ് ജൂൺ ലക്കം. വോള്യം 17 ലക്കം 3
  4. ജോൺസൺ ചെമ്മനം, സാഹിത്യലോകം, ജൂലൈ ആഗസ്റ്റ് വോള്യം 18 ലക്കം 4.
"https://ml.wikipedia.org/w/index.php?title=മറിയാമ്മ_(നാടകം)&oldid=3972261" എന്ന താളിൽനിന്ന് ശേഖരിച്ചത്