കല്ലുമാല ബഹിഷ്ക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കല്ലുമാല സമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.[1]


പീരങ്കിമൈതാനത്തെ സ്മാരകം

കല്ലുമാല ബഹിഷ്കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകൾ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ടു സവർണർ സമരക്കാരെ ആക്രമിക്കുക പതിവായിരുന്നു. പക്ഷെ ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യൻകാളിയുടെ വിപ്ലവ മുദ്രാവാക്യത്തിൽ ആവേശഭരിതരായിരുന്ന മറുപക്ഷം തിരിച്ചടിച്ചു. പെരിനാട് കലാപത്തെത്തുടർന്ന് കല്ലുമാല ബഹിഷ്കരണ സമരം രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ കൊല്ലം പീരങ്കിമൈതാനിയിൽ തലശ്ശേരിക്കാരി രത്‌നാഭായിയുടെ(ഇവർ ചെറുമർ സമുദായക്കാരിയായിരുന്നു. ചെറുമർ മലബാറിലെ പുലയർ തന്നെ-*മഹാനായ അയ്യങ്കാളിയും കേരള നവോത്ഥാനവും-ലിൻസ് കട്ടപ്പന) ഉടമസ്ഥതയിൽ നടന്നുകൊണ്ടിരുന്ന സർക്കസ് കൂടാരത്തിൽ വച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം നടന്നു. സവർണ്ണരുടെ അക്രമത്തെതുടർന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകൾ ഈ സമ്മേളനത്തിൽ ഒത്തു ചേർന്നു. ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമ്മേളനത്തിനെത്തിയ സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട്‌ കലാപത്തിൻറെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം. [2][3]

കമ്മാൻ കുളം[തിരുത്തുക]

അന്നു നടന്ന ഒത്തുതീർപ്പ് കേസിൽ പുലയർക്കു വേണ്ടി വാദിച്ചത് അഡ്വ.ടി.എം.വർഗീസ് ആയിരുന്നു. അദ്ദേഹത്തിന് വക്കീൽ ഫീസ് കൊടുക്കാൻ പുലയർക്ക് സാമ്പത്തിക ശേഷിയില്ലാതിരുന്ന പുലയർ ഇതിനു പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു വടക്കു വശത്ത് കുഴിച്ചു നൽകിയ കുളമാണു, ഇന്നു കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുൻവശത്ത് നിലകൊള്ളുന്ന കമ്മാൻ കുളം. ഏതാണ്ട് 50 സെന്റ് സ്ഥലത്ത് പുലയർ കുഴിച്ചു നൽകിയ കുളം ഇന്ന് നികത്തി 25 സെന്റോളമായി എത്തി നിൽക്കുകയാണ്.[4]

അവലംബം[തിരുത്തുക]

  1. സമരം തന്നെജീവിതം, archived from the original on 2012-03-27, retrieved 2012 മാർച്ച് 23 {{citation}}: Check date values in: |accessdate= (help)
  2. കല്ലുമാല സമരം -വെബ്‌ലോകം, archived from the original on 2005-02-11, retrieved 2012 മാർച്ച് 23 {{citation}}: Check date values in: |accessdate= (help)
  3. Social Development, archived from the original on 2013-01-08, retrieved 2012 മാർച്ച് 23 {{citation}}: Check date values in: |accessdate= (help)
  4. കുരീപ്പുഴ, ശ്രീകുമാർ (2014-12-22). "ദളവാക്കുളവും, കമ്മാൻ കുളവും". ജനയുഗം ഓൺലൈൻ. Archived from the original on 2016-06-07. Retrieved 2016-06-07.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലുമാല_ബഹിഷ്ക്കരണം&oldid=3945474" എന്ന താളിൽനിന്ന് ശേഖരിച്ചത്