Jump to content

തീണ്ടാപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില ജാതിയിൽ ജനിച്ചവർ മറ്റുചില ജാതിക്കാരെ സമീപിക്കുന്നതിനുള്ള പരിധി പണ്ടുകാലത്ത് നിർണ്ണയിക്കപ്പെട്ടിരുന്നു. സമീപത്തുവരുന്നതോ കാഴ്ച്ചയിൽപ്പടുന്നതോ മൂലമുണ്ടാകുന്ന ഇത്തരം അശുദ്ധിയുണ്ടാകുന്നത് തീണ്ടാപ്പാട് എന്ന അകലത്തിനുള്ളിൽ അവർണർ പ്രവേശിക്കുമ്പോഴാണെന്നായിരുന്നു ഈ അനാചാരത്തെ പ്രചരിപ്പിച്ചിരുന്നവർ വാദിച്ചിരുന്നത്.

അടുക്കാൻ പാടില്ല എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ജാതികളിലുള്ളവർ അടുക്കുന്നതിന് തീണ്ടുക എന്നാണു പറഞ്ഞിരുന്നതെങ്കിൽ തൊടുന്നതിന് തൊടീൽ എന്നാണ് പറഞ്ഞിരുന്നത്.

വിശദാംശങ്ങൾ

[തിരുത്തുക]

കേരളവിശേഷനിയമവിവരം എന്ന ഗ്രന്ഥത്തിൽ തീണ്ടൽ ഉള്ളവർ ത്രൈവർണികന്മാരിൽ നിന്ന് (ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവർ) എത്ര അകലം പാലിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു. ജാതികൾക്കുള്ളിൽ തന്നെയുള്ള ഉച്ചനീചത്വം കാരണം ഈ അകലം 24 അടി മുതൽ 64 അടി വരെയാണ്. ഇതു സംബന്ധിച്ച വ്യവസ്ഥ ഇതാണ്.[1]

ഉദാഹരണത്തിന് പുലയൻ അതിൽ ഉയർന്ന ജാതികൾ എന്ന് അവകാശപ്പെട്ടിരുന്ന നമ്പൂതിരിക്കും നായർക്കും വഴിമാറിക്കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. തീണ്ടാപാടു ദൂരെ നിൽക്കേണ്ട ജാതിക്കാരൻ അറിയാതെ അടുത്തുചെന്നാൽ മർദ്ദിക്കപ്പെടുമായിരുന്നു. ഇതിന് മേൽജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. മേൽ ജാതിക്കാരനെ തീണ്ടുന്നത് പാപമായിട്ട് കീഴ്ജാതിക്കാരെ വിശ്വസിപ്പിക്കാനും ഈ സമ്പ്രദായത്തിന്റെ പ്രചാരകർക്ക് സാധിച്ചിരുന്നു.[2]

തീണ്ടപ്പെട്ട ഒരാൾ സ്വജാതിക്കാരനെ സ്പർശിച്ചുകൂടാ എന്നും വ്യവസ്ഥയുണ്ടായിരുന്നു. മേൽജാതിക്കാർ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് വഴി നടന്നിരുന്നത്, ഇത് തീണ്ടാടുക എന്നാണ് അറിയപ്പെട്ടിരുന്നത്. നായരെ തീണ്ടും വിധം പോകുന്ന അവർണനെ വധിക്കുകയും ചെയ്യുമായിരുന്നു.[2]

അയിത്തമുള്ള ജാതിക്കാരെ തിരിച്ചറിയുന്നതിനുവേണ്ടി പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. അവർ അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാൻ പാടില്ല; ചെരിപ്പ്, കുട, നല്ല വസ്ത്രങ്ങൾ, വിലപിടിച്ച ആഭരണങ്ങൾ എന്നിവ ധരിച്ചുകൂടാ എന്നിങ്ങനെ പല വ്യവസ്ഥകളുമുണ്ടായിരുന്നു.[2]

അനാചാരത്തിന്റെ അവസാനം

[തിരുത്തുക]

1936 നവംബർ 12-ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം അനുസരിച്ച് തിരുവിതാംകൂറിൽ അവർണർക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന പ്രകാരം തീണ്ടൽ നിയമവിരുദ്ധമായി മാറി. 1965-ലെ അൺടച്ചബിലിറ്റി (ഫൈൻസ്) ആക്റ്റ് അയിത്താചാര (കുറ്റങ്ങൾ) ആക്റ്റ് പാസ്സായതോടുകൂടി അയിത്തം ഏതുരൂപത്തിലും ആചരിക്കുന്നത് ഇന്ത്യ മുഴുവൻ കുറ്റകരമായി

സംസ്കാരത്തിൽ

[തിരുത്തുക]

പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി, കുമാരനാശാന്റെ ദുരവസ്ഥ എന്നീ കൃതികൾ ഈ അനാചാരത്തെപ്പറ്റി പ്രതിപാദിക്കുന്നവയാണ്.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "അവർണർ". സർവ്വവിജ്ഞാനകോശം. Retrieved 6 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 എ.ജി., ഉദയകുമാർ. "കേരളം ഭ്രാന്താലയമായി മാറാതിരിക്കാൻ". ദേശാഭിമാനി. Archived from the original on 2013-05-06. Retrieved 6 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  3. കെ.എസ്. മംഗലം, അരവിന്ദ്. "ജാതി ധിക്കാരമല്ലയോ?". മാദ്ധ്യമം. Archived from the original on 2013-05-06. Retrieved 6 മെയ് 2013. {{cite news}}: Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
"https://ml.wikipedia.org/w/index.php?title=തീണ്ടാപ്പാട്&oldid=3633920" എന്ന താളിൽനിന്ന് ശേഖരിച്ചത്