വൈശ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈശ്യ (Vaishya) ചാതുർവർണ്ണ്യത്തിൽ ഒരു വർണ്ണമാണ്.

പരമ്പരാഗത ജോലികൾ[തിരുത്തുക]

ഹിന്ദുമതത്തിലെ മതഗ്രന്ഥങ്ങൾ പ്രത്യേകിച്ച് മനുസ്മൃതി, മനുഷ്യരെ 4 വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാണവ.  അതിൽ ഓരോ വർണ്ണത്തിനും ഓരോ ധർമ്മം (ജോലി) കല്പിച്ചിരിക്കുന്നു.  ഇതിൽ വൈശ്യനു പരമ്പരാഗതമായി കൃഷി,  കാലിവളർത്തൽ  എന്നിവയാണു സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ കാലം  കഴിഞ്ഞപ്പോൾ,  അവർ ഭൂപ്രഭുക്കളും വണിക്കുകളും പണമിടപാടുകാരുമായി മാറി.[1] തങ്ങളെക്കാൾ ഉയർന്ന വർണ്ണങ്ങളെന്നു കല്പിക്കപ്പെട്ടവർക്കുവേണ്ടിയാണവർ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടത്.[2] വൈശ്യന്മാർ ക്ഷത്രിയന്മാരോടും ബ്രാഹ്മണന്മാരോടുമൊപ്പം ദ്വിജപദവിക്കായി അവകാശം ഉന്നയിക്കുന്നു. അതിനായി അവർ കർമ്മങ്ങൾ അനുഷ്ടിക്കുന്നു.[3] ഇന്ത്യയിലേയും നേപ്പാളിലേയും വൈശ്യന്മാർ വാണിജ്യത്തിനായി തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കും ടിബറ്റിലെയ്ക്കും പൊയപ്പോൾ അവിടെ ഇന്ത്യൻ സംസ്കാരവും മതവും പ്രചരിപ്പിച്ചു.[4]

ചരിത്രപരമായി, വൈശ്യന്മാർ തങ്ങളുടെ പരമ്പരാഗതമായ പ്രവർത്തനങ്ങൾ മാറ്റി വച്ച് മറ്റു ചിലകാര്യങ്ങളിൽ മുഴുകിയിരുന്നു. റാം ശരൺ ശർമ്മ യുടെ അഭിപ്രായത്തിൽ ഗുപ്തസാമ്രാജ്യം ഒരു വൈശ്യസാമ്രാജ്യമായിരുന്നത്രെ.[5]

ആധുനിക ജാതികൾ[തിരുത്തുക]

വൈശ്യവർണ്ണം അഗ്രഹാരി ഉൾപ്പെടെയുള്ള അനേകം ജാതികളും ഉപജാതികളും ചേർന്നതാണ്.[6] അഗ്രവാൾ,[7] ബർണ്വാൾ, ഗാഹൊയി, കാസ്വാധൻ, ഖണ്ഡേവാൾ, ലോഹനാസ്, മഹേശ്വരി,ഓസ്‌വാൾ,ആര്യവൈശ്യാസ്,വാണിയർ, തെലുഗ് ചെട്ടിയർ, വൈശ്യവാണീ, മോധ് എന്നീ ജാതികൾ ഈ വിഭാഗത്തിൽപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Boesche, Roger (1 March 2003). The First Great Political Realist. പുറം. 24. ISBN 978-0-73910-607-5.
  2. Pollard. E., Roserngerg. C., Tignor, R. L. (2015). Worlds together Worlds Apart Volume 1. New York, NY: W.W. Norton &Company, Inc. പുറം. 142. ISBN 978-0-393-91847-2.{{cite book}}: CS1 maint: multiple names: authors list (link)
  3. Madan, Gurmukh Ram (1979). Western Sociologists on Indian Society: Marx, Spencer, Weber, Durkheim, Pareto. Taylor & Francis. പുറം. 112. ISBN 978-0-71008-782-9.
  4. Embree, Ainslie Thomas; Gluck, Carol (1 January 1997). Asia in western and world history. പുറം. 361. ISBN 978-1-56324-265-6.
  5. Sharma, Ram Sharan (2003) [2001]. Early medieval Indian society: a study in feudalisation. Orient Blackswan. പുറം. 69. ISBN 978-8-12502-523-8. ശേഖരിച്ചത് 26 January 2012.
  6. Hasan, Amir; Rizvi, Baqr Raza; Das, J. C. (2005). Singh, Kumar Suresh (സംശോധാവ്.). People of India: Uttar Pradesh , Volume 42, Part ?. Anthropological Survey of India. പുറം. 66. ISBN 978-81-73041-14-3.
  7. Bhanu, B. V.; Kulkarni, V. S. (2004). Singh, Kumar Suresh (സംശോധാവ്.). People of India: Maharashtra, Part One. വാള്യം. XXX. Mumbai: Popular Prakashan, for Anthropological Survey of India. പുറം. 46. ISBN 81-7991-100-4. OCLC 58037479. ശേഖരിച്ചത് 25 April 2012.
"https://ml.wikipedia.org/w/index.php?title=വൈശ്യൻ&oldid=3922916" എന്ന താളിൽനിന്ന് ശേഖരിച്ചത്