സംവാദം:തീണ്ടാപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ വന്ന ആവശ്യം അനുസരിച്ച് ഉണ്ടാക്കിയ താളാണ്. ധാരാ‌ളം പോരായ്മകളുണ്ട്. ദയവായി ശരിപ്പെടുത്താൻ സഹായിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 06:26, 6 മേയ് 2013 (UTC)

അരയ്ക്കു മുകളിലെ വസ്ത്രധാരണം[തിരുത്തുക]

"...........അയിത്തമുള്ള ജാതിക്കാരെ തിരിച്ചറിയുന്നതിനുവേണ്ടി പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. അവർ അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാൻ പാടില്ല; ചെരിപ്പ്, കുട, നല്ല വസ്ത്രങ്ങൾ, വിലപിടിച്ച ആഭരണങ്ങൾ എന്നിവ ധരിച്ചുകൂടാ എന്നിങ്ങനെ പല വ്യവസ്ഥകളുമുണ്ടായിരുന്നു........"

അരക്കു മുകളിൽ വസ്ത്രം ധരിക്കുകയെന്നത് കേരളത്തിൽ എല്ലാ സാമുദായികവിഭാഗങ്ങളുടേയും ഇടയിൽ താരതമ്യേന അടുത്ത കാലത്ത് മാത്രം വന്ന ഒരു ശീലമല്ലേ? നമ്പൂതിരിസ്ത്രീകൾ 950 കളിൽ പോലും വീട്ടിലിരിക്കുമ്പോൾ അരക്കുമുകളിൽ വസ്ത്രം ധരിച്ചിരുന്നില്ല. നായർ പ്രഭുകുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. റൗക്ക എന്ന മാറു മറക്കുന്ന വസ്ത്രം പോലും അക്കൂട്ടരിലെ സ്ത്രീകൾ ഉപയോഗിക്കാൻ തുടങ്ങിയത് അൻപതുകളിലെ തുടക്കത്തിലല്ലേ. പുരുഷന്മാരും ഒറ്റവസ്ത്രം മാത്രമുടുത്തുകൊണ്ടാണ് അന്നൊക്കെ നടന്നിരുന്നത്. ഇതിന്ന് കാരണമായി ചില ചരിത്രകാരന്മാർ സൂചിപ്പിക്കാറുള്ളത് കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമല്ലാത്ത പരുത്തിക്കൃഷി ഇവിടെ നിലവിലില്ലാതിരുന്നതും അതുകൊണ്ടുള്ള പരുത്തിവസ്ത്രങ്ങളുടെ ലഭ്യതക്കുറവും പിന്നെ ഈർപ്പവും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ വസ്ത്രങ്ങൾ ശരീരോപരി സൃഷിക്കുന്ന അസ്വസ്ഥതകളും ആണ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ അന്നത്തെ സാമൂതിരിയെ വരച്ചുവച്ചിരിക്കുന്നതും അതിനടുത്തകാലത്ത് നിന്നുള്ള കൊച്ചിരാജാവിന്റെ ചിത്രങ്ങളിലും അവരൊക്കെ അർദ്ധനഗ്നരാണ്. സർവ്വോപരി അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ പതിനെട്ടാം നൂറ്റാണ്ടിൽ ചിത്രീകരിച്ചിരിക്കുന്നതും അർദ്ധനഗ്നനായിട്ടല്ലേ?

അപ്പോൾ തീണ്ടൽ ജാതിക്കാർക്ക് മാത്രം അരക്കുമുകളീൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ടായിരുന്നില്ലെന്ന പ്രസ്താവം ശരിയാണോ?

ഇക്കാര്യത്തിൽ സ്വൽപ്പം ഗവേഷണം നടത്തേണ്ടതില്ലേ? നമ്മൾ അറിയാതെ ചുമക്കുന്ന ഒരുപാട് അർദ്ധസത്യങ്ങളിലൊന്നല്ലേ ഇതും? --Chandrapaadam (സംവാദം) 06:34, 6 മേയ് 2013 (UTC)

തീർച്ചയായും ഈ ഭാഗം (ഇതുമാത്രമല്ല) മെച്ചപ്പെടുത്തേണ്ടതുണ്ട്. അയഞ്ഞ തുണികൊണ്ട് ശരീരം മൂടാനുള്ള അധികാരം പോലും അവർണ്ണർക്കുണ്ടായിരുന്നില്ല എന്നും മേൽജാതിക്കാരെ കാണുമ്പോൾ ബഹുമാനം കാണിക്കാനായി ഇത്തരം വസ്ത്രങ്ങളെന്തെങ്കിലും ധരിച്ചിരുന്നുവെങ്കിൽ അത് മാറ്റി അരയ്ക്കുമുകളിൽ നഗ്നമാക്കി നിൽക്കുക എന്ന രീതിയും നിലവിലുണ്ടായിരുന്നു എന്നും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. അവലംബം നൽകാനില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 6 മേയ് 2013 (UTC)
ലേഖനത്തിൽ കൊടുത്തിട്ടുള്ള അവലംബത്തിൽ സൂചിപ്പിച്ചിരിക്കുന്നത് തുന്നിയ വസ്ത്രം കൊണ്ട് അരയ്ക്കുമുകളിൽ മറയ്ക്കുന്ന കാര്യം മാത്രമല്ല (ചാന്നാർ ലഹള പോലെയുള്ള സംഭവങ്ങളിൽ അതിനുള്ള പ്രാധാന്യവും കാണാം). തോർത്ത് തോളത്തിട്ടുകൊണ്ട് പോലും മേൽജാതിക്കാർക്കുമുന്നിൽ നിൽക്കാൻ തീണ്ടൽ ജാതിക്കാർക്കുണ്ടായിരുന്ന അധികാരമില്ലായ്മയാണ് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:05, 6 മേയ് 2013 (UTC)

\\അരക്കു മുകളിൽ വസ്ത്രം ധരിക്കുകയെന്നത് കേരളത്തിൽ എല്ലാ സാമുദായികവിഭാഗങ്ങളുടേയും ഇടയിൽ താരതമ്യേന അടുത്ത കാലത്ത് മാത്രം വന്ന ഒരു ശീലമല്ലേ? \\

കാലാവസ്ഥ, ദാരിദ്യം, വസ്ത്രലഭ്യത, ഇതൊക്കെ വസ്ത്രധാരണത്തെ സ്വാധീനിച്ചിട്ടൂണ്ടാകാം എന്ന നിരീക്ഷണം ശരിയാണ് എന്ന് തോന്നുന്നു. അതിനു പുറമേ ഇതിനു മതപരമായ ഒരു തലം കൂടി ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. കേരള ക്രൈസ്തവ/മുസ്ലീങ്ങളുടെ വസ്ത്രധാരണം ഹൈന്ദവരുടേതിൽ നിന്ന് വ്യത്യസ്തം ആയിരുന്നില്ലേ? --ഷിജു അലക്സ് (സംവാദം) 08:29, 6 മേയ് 2013 (UTC)

കേരളത്തിൽ അറബികൾ ഇസ്ലാമിനും മുമ്പേ എത്തിയിട്ടുണ്ടാകാമെങ്കിലും ഇസ്ലാമിന്റെ ആവിർഭാവത്തിനു ശേഷം ആ മതം സ്വീകരിച്ചവർ അറബ് വേഷങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം മതം സ്വീകരിക്കുന്നതിനെ // കുപ്പായമിടുക// എന്നുതന്നെ വിളിച്ചിരുന്നു. അക്കാലത്തൊന്നും അത് സമൂഹത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. അതുപോലെ പാശ്ചാത്യരുടെ വരവോടെ കൃസ്ത്യാനികളും വസ്ത്രങ്ങളിലൂടെ പാശ്ചാത്യരെ അനുകരിക്കുന്നുണ്ടായിരുന്നു. എങ്കിലും വസ്ത്രധാരണം ഒരവകാശമായി സമരങ്ങൾ സംഘടിക്കപ്പെടുന്ന കാലത്തും മുഖ്യധാരാസമുദായങ്ങളൊക്കെ അർദ്ധനഗ്നരായിത്തന്നെയാണ് ഇവിടെ ജീവിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണല്ലോ അത്. ഇത് രസകരമായ ഒരു കാര്യമാണ്. മറ്റൊരു കാര്യം നമ്മുടെ മേൽ വിക്ടോറിയൻ ലൈഗികത അടിച്ചേൽപ്പിക്കപ്പെട്ടതു കൂടിയാകാം.

ശരീരം തുറന്നിട്ടുകൊണ്ട് നടക്കുന്നത് പാപം ചെയ്യാനുള്ള ആസക്തി വർദ്ധിപ്പിക്കുമെന്നാണല്ലോ അതു പറഞ്ഞുവന്നത്. അതോടെ വാസ്തവത്തിൽ സമൂഹത്തിൽ സ്ത്രീ പാർശ്വവക്കരിക്കപ്പെടുകയായിരുന്നു. ഏതായാലും മാറുമറക്കനോ നല്ലവസ്ത്രം ധരിക്കാനോ ഉള്ള അവകാശവും കേരളത്തിലെ അയിത്താചരണവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. അതിനേക്കാളുപരി അതിന്റെ മൂലകാരണം സാമ്പത്തികമായ ഉച്ചനീചത്വവും അത് സൃഷ്ടിക്കുന്ന അധികാരഘടനയുമായിരിക്കണം. --Chandrapaadam (സംവാദം) 11:03, 6 മേയ് 2013 (UTC)

@Chandrapaadam/ / ഏതായാലും മാറുമറക്കനോ നല്ലവസ്ത്രം ധരിക്കാനോ ഉള്ള അവകാശവും കേരളത്തിലെ അയിത്താചരണവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല./ /

അയിത്താചരണവും വസ്ത്രധാരണവും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നത് എന്തായാലും വസ്തുതയാണ്
  1. ജാതികളെ തമ്മിൽ പെട്ടെന്ന് കാഴ്ച്ചയിൽ തിരിച്ചറിയാൻ സാധിക്കുക എന്നത് അയിത്താചരണത്തിന്റെ ഒരു പ്രധാന റിക്വയർമെന്റ് ആണല്ലോ?
  2. സവർണ്ണ ജാതിയിൽ പെട്ട ഹിന്ദുക്കൾക്ക് പൊതുസ്ഥലങ്ങളിൽ മേൽമുണ്ടുപയോഗിച്ച് (കുപ്പായമല്ല ഇവിടെ ഉദ്ദേശിക്കുന്നത്) അരയ്ക്കുമുകളിൽ ഭാഗികമായി മറയ്ക്കാനുള്ള (ഒരുപക്ഷേ ഒരു തോളിനു മീതേ മേൽമുണ്ടിടുന്നതിനുള്ള) അധികാരമുണ്ടായിരുന്നു (ജാതി പ്രൊജക്റ്റ് ചെയ്യാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്). ആ രീതി അവർണ്ണർ അനുകരിച്ചാൽ ജാതി തിരിച്ചറിയാതെ പോകും എന്നതായിരുന്നു ഒരു പ്രശ്നം.
  3. അവർണ്ണ ജാതിയിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച ചാന്നാർ സ്ത്രീകൾ നായർ സ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്ന തരത്തിൽ വസ്ത്ര ധാരണം ചെയ്യുന്നത് (കാഴ്ച്ചയിൽ ജാതി തിരിച്ചറിയാൻ സാധിക്കാതെ വന്നത്) ആണ് ചാന്നാർ ലഹളയിലേയ്ക്ക് നയിച്ച സംഭവവികാസങ്ങളുടെ കാരണം. അതായത് അരയ്ക്കുമുകളിലുള്ള വസ്ത്രത്തിന്റെ പ്രശ്നം കേരളത്തിലുണ്ടായിരുന്നതു തന്നെയാണ്.
  4. അരയ്ക്കു താഴെയുള്ള വസ്ത്രധാരണത്തിനും പ്രശ്നമുണ്ടായിരുന്നു. നായന്മാർക്കേ നിലം മുട്ടുന്ന തരത്തിൽ മുണ്ടുടുക്കാനുള്ള അധികാരമുണ്ടായിരുന്നുള്ളൂ. താഴ്ന്ന ജാതിക്കാർ ഈ വസ്ത്രധാരണരീതി അനുകരിച്ചാൽ ആക്രമിക്കപ്പെടുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അവർക്ക് മുട്ടിനു താഴെ നിൽക്കുന്ന കുറുമുണ്ട് ധരിക്കാനേ അധികാരമുണ്ടായിരുന്നുള്ളൂ. അതും ജാതി ഛിഹ്നം തന്നെ.

അതായത് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്ന ഈ പ്രശ്നം നാണം മറയ്ക്കാനുള്ള അധികാരത്തിനെ ആസ്പദമാക്കിയുള്ളതായിരുന്നില്ല. ജാതി തിരിച്ചറിയും വിധം വസ്ത്രധാരണം ചെയ്യണം എന്ന് അയിത്താചരണവാദികളുടെ വാശികാരണമുണ്ടായതാണ്. ജാതി തിരിച്ചറിയത്തക്ക വസ്ത്രധാരണരീതി ഇല്ലാതെയായാൽ അയിത്താചരണം തന്നെ ഇല്ലാതെയായിപ്പോകുമല്ലോ? അതായത് ഉന്നത ജാതിക്കാർ കീഴ്ജാതിക്കാരെ ഒരു കുപ്പായം ധരിക്കാനായിരുന്നു നിർബന്ധിച്ചിരുന്നതെങ്കിൽ അതിനെതിരേ ആകുമായിരുന്നു പ്രതിഷേധം.

കേരളത്തിൽ പൊതുവേ മനുഷ്യർ അൽപ്പവസ്ത്രധാരികളായിരുന്നത് ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. വസ്ത്രധാരണത്തിലെ (ജാതി തിരിച്ചറിയത്തക്ക) വ്യത്യാസമാണ് ഇവിടെ വിഷയം.

തുന്നിയ കുപ്പായം ധരിക്കുന്നതും ഹിന്ദുക്കൾക്കിടയിലെ അയിത്താചരണവും തമ്മിലും പത്തൊൻപതാം നൂറ്റാണ്ടിലോ ഇരുപതാം നൂറ്റാണ്ടിലോ ആയിരിക്കണം ബന്ധം ഉണ്ടായിവന്നത്. അപ്പോഴാണ് സവർണ്ണ ഹിന്ദുക്കൾ തുന്നിയ കുപ്പായങ്ങൾ പൊതുവിൽ ധരിച്ചു തുടങ്ങിയത്. അപ്പോൾ ഈ വസ്ത്രധാരണരീതി അവർണ്ണർ അനുകരിക്കുന്നതിനോട് അയിത്തവാദികൾക്ക് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണല്ലോ? തുന്നിയ വസ്ത്രങ്ങളും അരയ്ക്കു മുകളിൽ കീഴ്ജാതിക്കാർ നഗ്നതപാലിക്കണമെന്നുണ്ടായിരുന്ന വ്യവസ്ഥയും തമ്മിലും കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

മറ്റു മതങ്ങളിലെ വസ്ത്രധാരണരീതിയും ഇതുമായും വലിയ ബന്ധമില്ല. ചാന്നാർ ലഹള സമയത്ത് നാടാർമാരോട് ഭരണകൂടം ഉപദേശിച്ചത് അവർക്ക് സുറിയാനി കൃസ്ത്യാനി സ്ത്രീകളുടേതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ പോരേ (നായർ സ്ത്രീകളുടേതു തന്നെ വേണോ) എന്നാണ് എന്ന് വായിച്ചിട്ടുണ്ട്. നാടാർ സ്ത്രീകൾ ഇത് തള്ളിക്കളയുകയും ചെയ്തു. സവർണ്ണകൃസ്ത്യാനികളുടെ രീതി ക്രിസ്തുമതം സ്വീകരിച്ച അവർണ്ണർ അനുകരിക്കുന്നതിനോട് വലിയ എതിർപ്പുണ്ടായിരുന്നില്ല, പക്ഷേ സവർണ്ണ ഹിന്ദുക്കളെ അനുകരിക്കുന്നത് വലിയ അയിത്തപ്രശ്നമായിരുന്നു തന്നെ. മതം മാറാത്ത ഹിന്ദുക്കൾ ഇതു ചെയ്താൽ അത് വലിയ പ്രശ്നം തന്നെയായിരുന്നു.

എന്തായാലും വസ്ത്രധാരണത്തിന് കേരളത്തിലെ ഹിന്ദുക്കൾക്കിടയിലെ അയിത്തവ്യവസ്ഥയിൽ വലിയ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:16, 6 മേയ് 2013 (UTC)

ഓരോ ജാതിയും മറ്റ് ഓരോ ജാതിയിൽ നിന്നും പാലിക്കേണ്ട തീണ്ടൽ ദൂരം[തിരുത്തുക]

ഇതിന് വളരെ കോംപ്ലിക്കേറ്റഡ് കണക്കുകൾ ഉണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഇത് ഒരു പട്ടികയായി കയറ്റാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 6 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തീണ്ടാപ്പാട്&oldid=1974845" എന്ന താളിൽനിന്ന് ശേഖരിച്ചത്