ബ്രഹ്മ സമാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു. ആരംഭഘട്ടത്തിൽ ബ്രഹ്മ്മസഭ എന്നറിയപ്പെട്ടിരുന്ന ബ്രഹ്മസമാജം 1930 ഇൽ പുനർനാമകരണം ചെയ്തു ബ്രഹ്മസമാജം എന്ന് ആവുകയായിരുന്നു.

ഇത് കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രഹ്മ_സമാജം&oldid=3571547" എന്ന താളിൽനിന്ന് ശേഖരിച്ചത്