Jump to content

തൊട്ടുകൂടായ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹത്തിലെ ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയിൽ അടുപ്പിക്കാതെ മാറ്റിനിർത്തുകയും സാധാരണ തരത്തിലുള്ള ഇടപെടലുകൾക്ക് പ്രാദേശിക നിയമത്തിന്റെ പിൻബലത്തോടെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് തൊട്ടുകൂടായ്മ (Untouchability). ഇത്തരത്തിൽ വേർതിരിച്ചു നിർത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികൾ‌ക്കു പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളിൽ നിന്നു സംസാരിക്കാൻ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളിൽ താഴ്ന്ന ജാതിയിൽ പെട്ടവരും ആഫ്രിക്ക പോലുള്ള നാടുകളിൽ കറുത്ത വർഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിർത്തപ്പെട്ടിരുന്നത്. ഇന്ത്യയിൽ എല്ലാ ഭാഗത്തും അതിന്റെ പൂർണ അർത്ഥത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ 1947-ൽ നിരോധിക്കപ്പെട്ടു. നിരോധനം നിലനിൽക്കുന്നുവെങ്കിലും കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊട്ടുകൂടയ്മ ഇന്നുമുണ്ട്.[അവലംബം ആവശ്യമാണ്] കേരളത്തില് പാലക്കാട് ജില്ലയുടെ കിഴക്ക്, ഗോവിന്ദപുരം മുതലായ പ്രദേശങ്ങളിലും, കാസറഗോഡ് വടക്കുകിഴക്കും ഇപ്പോഴും തൊട്ടുകൂടായ്മ ഉണ്ട്.[അവലംബം ആവശ്യമാണ്]

ചരിത്രം

[തിരുത്തുക]

ഇന്ത്യയിൽ വേദകാലത്തു തന്നെ തുടങ്ങിയ ജാതിവ്യവസ്ഥയുടെ ഉപോൽ‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂർണമായും നിലവിൽ വരുന്നത്.[അവലംബം ആവശ്യമാണ്] അധിനിവേശ ആര്യൻ‌മാരിലെ ഏറ്റവും ദരിദ്രരും ദ്രാവിഡരും ഉൾപ്പെടുന്ന ശൂദ്രരാ‍യിരുന്നു ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. ചണ്ഡാളരെപ്പോലുള്ള വിഭാഗങ്ങൾ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രർക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിര്രുന്നില്ല. പൂജ നടത്താനും വേദം കേൾ‌ക്കാനുമുള്ള അവകാശവും ശൂദ്രർക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തിൽ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കൻ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.

"https://ml.wikipedia.org/w/index.php?title=തൊട്ടുകൂടായ്മ&oldid=3751717" എന്ന താളിൽനിന്ന് ശേഖരിച്ചത്