Jump to content

ചേരാനല്ലൂർ മാരാപറമ്പ് വൈദ്യനാഥക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിൽ‍, കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂർ ദേശത്താണ് മാരാപറമ്പ് വൈദ്യനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ ഈ ക്ഷേത്രമാണന്നു വിശ്വസിയ്ക്കുന്നു.[1]. അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻകരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനെല്ലൂരിലും മറ്റേ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലുമാണ്. വൈദ്യനാഥഭാവത്തിലുള്ള പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.

ചേരാനല്ലൂർ മാരാപറമ്പ് ശിവക്ഷേത്രം

ഐതിഹ്യം

[തിരുത്തുക]

പൂജാ വിധികളും വിശേഷങ്ങളും

[തിരുത്തുക]
  • ശംഖാഭിഷേകം

നിത്യ പൂജകൾ

[തിരുത്തുക]

നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.

  • ഉഷപൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

വിശേഷ ദിവസങ്ങൾ

[തിരുത്തുക]
  • പ്രതിഷ്ഠാദിനം

കുംഭമാസത്തിലാണ് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്.

  • ശിവരാത്രി
  • വിനായക ചതുർത്ഥി
  • തൈപൂയം
  • നവരാത്രി

ഉപദേവന്മാർ

[തിരുത്തുക]
  • ഗണപതി
  • ഭഗവതി
  • സുബ്രഹ്മണ്യൻ
  • രക്ഷസ്സ്

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

കൊച്ചിയിൽ നിന്ന് വരാപ്പുഴയിലേയ്ക്കുള്ള വഴിയിലാണ് ചേരാനല്ലൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം ക്ഷേത്രം വിക്കിമാപിയയിൽ

അവലംബം

[തിരുത്തുക]
  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ