പാലാരിവട്ടം
ദൃശ്യരൂപം
(Palarivattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Palarivattom പാലാരിവട്ടം | |
---|---|
neighbourhood | |
Coordinates: 9°59′55″N 76°18′45″E / 9.99861°N 76.31250°E | |
Country | India |
State | Kerala |
District | Ernakulam |
• ഭരണസമിതി | Kochi Corporation |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682025[1] |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-07 |
Nearest city | Cochin |
Civic agency | Kochi Corporation |
Climate | Monsoon oriented climate with heavy rains during the monsoons (Köppen) |
എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിൽ ഉൾപ്പെടുന്ന ചെറിയ പട്ടണപ്രദേശമാണ് പാലാരിവട്ടം. എറണാകുളത്തുനിന്നും കാക്കനാടേക്കും, ആലുവായിലേക്കുമുള്ള റോഡുകൾ വേർപിരിയുന്നത് പാലാരിവട്ടത്തുനിന്നാണ്. പാലാരിവട്ടത്തുനിന്നും കളമശ്ശേരിക്ക് 6 കിലോമീറ്ററും, കാക്കനാടേക്ക് 7 കിലോമീറ്ററുമാണ്. പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിൻറേയും കൊച്ചിയുടെയും അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കൊതികല്ല് ഒരെണ്ണം പാലാരിവട്ടം ജംഗ്ഷനിലാണ് സ്ഥാപിച്ചിരുന്നത്[അവലംബം ആവശ്യമാണ്].
പേരിനു പിന്നിൽ
[തിരുത്തുക]ബുദ്ധമതക്കാരുടെ ആശുപത്രികളോ ഭരണകേന്ദ്രങ്ങളോ വട്ടം (മരുത്തോർ വട്ടം)എന്നാണറിയപ്പെട്ടിരുന്നത്. ബൗദ്ധരെ അരിയർ (ആര്യർ) എന്നും വിളിച്ചിരുന്നു. അവരിൽ തന്നെ പാലരിയർ എന്ന ഒരു വിഭാഗക്കാരുടെ പ്രധാന ആശുപത്രി പ്രവർത്തിച്ചിരുന്നതിനാലാണ് ഈ സ്ഥലത്തിൻ പാലാരിയർ വട്ടമെന്നും അത് ലോപിച്ച് പാലാരിവട്ടം എന്നും പേരു വന്നത്. [2]
അടുത്തുള്ള പ്രദേശങ്ങൾ
[തിരുത്തുക]തമ്മനം
|
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-30. Retrieved 2019-10-02.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
Palarivattom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.