സംവാദം:എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം എന്ന ഈ താൾ കൊച്ചി താളിലോട്ടു റീഡയറക്ടു ചെയ്യുന്നതു ശരിയാണോ?? എറണാകുളം എന്ന് കൃത്യമായൊരു സ്ഥലമില്ലങ്കിൽ എറണാകുളം ജില്ലയിലേക്കല്ലേ തിരിച്ചു വിടണ്ടത്??--പ്രവീൺ:സംവാദം‍ 19:05, 21 ഓഗസ്റ്റ്‌ 2006 (UTC)

രണ്ടും ശരിയാവില്ല കാരണം,


  1. എറണാകുളം എന്ന സ്ഥലം ഇപ്പൊഴുമുണ്ട്.
  2. കൊച്ചി എന്നതു തന്നെ ഒന്നിലധികം സാധനങ്ങൾ ചേർന്നതാണു - കൊചി കോർപരേഷനും, കൊച്ചി നഗര സമുച്ച്യവും, ഗ്രേറ്ററ് കൊച്ചിയും, കൊച്ചി രാജ്യവും
  3. കൊച്ചി നഗരത്തിൽ എറണാകുളത്തിന്റെയും, മറ്റു ഭാഗങ്ങളുടെയും രൂപങ്ങളും, ചർത്രവും വ്യത്യസ്തമാൺ

--Unnikn 12:21, 29 ജനുവരി 2008 (UTC)

ചേരമാൻ[തിരുത്തുക]


കേരളത്തിലെ ആദ്യത്തെ ജുമാമസ്ജിത് കദദ്ദ്ങലൂർ

കൊടുങ്ങല്ലൂർ ഉള്ള ചേരമാന ജുമാമസ്ജിദ് ആണോ ഉദ്ദേശിക്കുന്നത്. അത് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആണല്ലോ--വിചാരം 16:30, 7 ജനുവരി 2010 (UTC)

ആ വരി നീക്കി. --Vssun 15:12, 8 ജനുവരി 2010 (UTC)

ജില്ലയും സ്ഥലവും[തിരുത്തുക]

ഇത് സ്ഥലത്തെക്കുറിച്ചുള്ള താളാണല്ലോ. ജില്ലക്കായി എറണാകുളം ജില്ല എന്ന താൾ നിലവിലുണ്ട്. അതുകൊണ്ട് [1] ഈ തിരുത്തലുകൾ റോൾബാക്ക് ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun 11:33, 30 ജനുവരി 2010 (UTC)

സന്ദേശം കണ്ടു. ഈ ലേഖനം ബൃഹത്തയ ഒന്നാണ്. അതിൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതൊറിറ്റിയെ പറ്റിയും, എറണാകുളത്തിന്റെ ചരിത്രത്തെ പറ്റിയും എല്ലാം വിശദമായിപ്രതിപാദിക്കുന്നുണ്ട്. എറണാകുളം ജില്ല എന്ന ലേഖനത്തിൽ എറണാകുളത്തിൽ‍ ഉള്ളതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് എറണാകുളത്തിൽ തന്നെ തിരുത്തൽ തുടങ്ങിയത്. എന്തിനും ഞാൻ തയാറാണ്. എന്തു ചെയ്യണം എന്നു പറഞ്ഞാൽ മതി.--babug** 15:55, 30 ജനുവരി 2010 (UTC)

എറണാകുളം എന്ന സ്ഥലത്തിന്റെ അതിര് ഏതാണെന്നു ചോദിച്ചാൽ ഞാൻ കുഴങ്ങിപ്പോകും. എന്നിരുന്നാലും ഇന്നത്തെ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ളതും ഇടയിലുള്ളതുമായ പ്രദേശങ്ങൾ അതിന്റെ പരിധിയിൽ വരും എന്നു കരുതാം. വടക്ക് ഇതിന്റെ അറ്റം ഇടപ്പള്ളി വരെ എന്നു വിചാരിക്കുന്നു. ഈ പ്രദേശത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ എറണാകുളം എന്ന ലേഖനത്തിന്റെ പരിധിയിൽ വരാൻ പാടുള്ളൂ. മറ്റുള്ളവ എറണാകുളം ജില്ല എന്ന ലേഖനത്തിൽ പോകണം. കൊച്ചി എന്ന സ്ഥലപ്പേരിന് ഇന്ന് എറണാകുളം എന്ന സ്ഥലത്തേക്കാൾ (ജില്ലയല്ല) വ്യാപ്തിയുണ്ട്. വിമാനത്താവളത്തിന്റെ വരവിനു ശേഷം വടക്ക് അങ്കമാലി വരെയൊക്കെ ഇന്ന് കൊച്ചി എന്ന സ്ഥലപ്പേരിൽ പരാമർശിക്കപ്പെടുന്നു. --Vssun 06:32, 31 ജനുവരി 2010 (UTC)
ലേഖനം എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. എറണാകുളം എന്ന സ്ഥലത്തിനു വേണ്ടി പ്രത്യേകം താൾ ആവശ്യമില്ലെങ്കിൽ നമുക്ക് ഈ ലേഖനവും എറണാകുളം ജില്ല എന്ന ലേഖനവും ഒരുമിപ്പിക്കുന്നതായിരിക്കും നല്ലത്. --Vssun 12:26, 7 ഫെബ്രുവരി 2010 (UTC)

എറണാകുളം എന്ന ജില്ലയെപ്പറ്റി എഴുതുമ്പോൾ പിന്നെ എറണാകുളം എന്ന സ്ഥലത്തെ പറ്റിമാത്രം എന്തെഴുതാൻ. ആയതിനാൽ രണ്ടിലൊന്നു മതിയാക്യാകും. ലേഖനം എഴുതി തീർന്നിട്ട് ലയനം നടത്തുന്നതായിരിക്കും നല്ലതെന്നു എനിക്കു തോനുന്നു. എങ്ങനെ ചെയ്യണം എന്നു തീരുമാനിക്കുക. പിന്നെ എറണാകുളത്തിന്റെ അതിരുകൾ ഒന്നും പറയാൻ ഞാൻ ആളല്ല. എറണാകുളം ജില്ലയിൽ എറണാകുളവും ഉൾപ്പെടുമല്ലോ? --Babug** 15:47, 7 ഫെബ്രുവരി 2010 (UTC)

ജില്ലയുടെയും പട്ടണത്തിന്റേയും വിവരങ്ങൾ കൂടിച്ചേർന്നുകിടന്ന എറണാകുളം എന്ന താളിലെ സംവാദം:എറണാകുളം ജില്ല/1 എന്ന താളിലേക്കിട്ടിട്ടുണ്ട്. ഈ താളിനെ പഴയ പതിപ്പിലേക്ക് റിവർട്ട് ചെയ്യുന്നു. --Vssun (സുനിൽ) 03:21, 24 ഫെബ്രുവരി 2011 (UTC)

കിഴക്ക്[തിരുത്തുക]

എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിലെ ഫോർട്ട് കൊച്ചി ഒഴികെയുള്ള പ്രദേശമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇതിനെതിരഭിപ്രായമുണ്ടെങ്കിൽ സംവാദതാളിൽ ആമുഖം എങ്ങനെ വേണമെന്നു തീർച്ചയാക്കുക. മാറ്റം തിരിച്ചാക്കി. ഇതിൽ ഒരു വ്യക്തത വരുത്തുക. നഗരത്തിന്റെ കിഴക്കൻ ഭാഗം എന്നു പറയുമ്പോൾ കാക്കനാടു ഭാഗമാണ് അവസാനം. നഗരത്തിന്റെ മറൈൻഡ്രൈവ് ഭാഗം പടിഞ്ഞാറും. കൊച്ചി സൗത്ത് ഭാഗം എറണാകുളം എന്നാണ് അറിയപ്പെടുന്നത് (ഇതു കിഴക്കല്ല). സമീപ പ്രദേശങ്ങളിൽ നിന്നും നഗരത്തിലേക്കു യാത്ര ചെയ്യുന്ന ബസുകൾ എറണാകുളം എന്ന ബോർഡാണ് ഉപയോഗിക്കുന്നത്. --റോജി പാലാ (സംവാദം) 09:45, 1 ഫെബ്രുവരി 2013 (UTC)

ക്ഷമിക്കണം.. ഇത് ഞാൻ കണ്ടിരുന്നില്ല ..കൊച്ചി നഗരത്തിലെ ഫോർട്ട്‌ കൊച്ചി ഒഴികെ ഉള്ള ഭാഗം അല്ല എറണാകുളം.മട്ടാഞ്ചേരി, പള്ളുരുത്തി, വെല്ലിംഗ്ടൻ,, കണ്ണമാലി,ചെല്ലാനം, കുമ്പളങ്ങി (പഴയ കൊച്ചി അല്ലെങ്കിൽ പടിഞ്ഞാറൻ കൊച്ചി ) ഉൾപടെ ഉള്ള പ്രദേശങ്ങളെ എറണാകുളം എന്ന് വിളിക്കാറില്ല..എറണാകുളം എന്നാൽ പഴയ എറണാകുളം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ആണ്....ഏതൊക്കെ ആണ് എന്ന് വേണമെങ്കിൽ വിശധീകരിക്കാം ...അത് പോലെ ഇന്നും ആ പ്രദേശങ്ങളെ എറണാകുളം എന്ന് തന്നെ ആണ് വിളിക്കുന്നത്‌....
ഉദാഹരണത്തിന് താങ്കളുടെ നാടായ പാലായിൽ നിന്നും എറണാകുളത്തേക്ക് വരുന്ന ബസുകളുടെ ബോർഡ് നോക്കിയാൽ മതി..കൊച്ചി എന്നല്ല എറണാകുളം എന്നാണു അതിൽ എഴുതി ഇരിക്കുന്നത്.അത് പോലെ ഇപ്പോഴും എറണാകുളം എന്ന് തന്നെ ആണ് റെയിൽവേ സ്റെഷനുകൾ അറിയപെടുന്നത്..കൊച്ചിയിലെ മറ്റു പ്രദേശങ്ങളിൽ ഉള്ളവരും പ്രാന്ത പ്രദേശത്ത് ഉള്ളവരും എറണാകുളം എന്നാണു ഈ സ്ഥലത്തെ വിളിക്കുന്നത്‌....... കൊച്ചി എന്ന് ഒരിക്കലും വിളിക്കാറില്ല..കൊച്ചി എന്നത് വിശാലമായ ഒരു വാക്കാണ്‌.!
കൊച്ചി കോര്പരെഷനെയും സമീപ പ്രദേശങ്ങളെയും ഒക്കെ ചേർത്ത് വിശാലമായ അർഥത്തിൽ കൊച്ചി എന്ന് മാധ്യമങ്ങളിലും അല്ലാതെയും വിശേഷിപ്പിക്കാറുണ്ട്..
കാക്കനാട് സാങ്കേതികം ആയി കൊച്ചി നഗരത്തിന്റെ ഭാഗം അല്ല..കാക്കനാട് വിശാല കൊച്ചി മേഖലയുടെ (Kochi City Region and Greater Kochi) ഭാഗം ആണ്..പടിഞ്ഞാറൻ കൊച്ചി എന്ന് വിശേഷിപ്പിക്കുന്നത് ഫോർട്ട്‌ കൊച്ചി-മട്ടാഞ്ചേരി-പള്ളുരുത്തി മേഖലയെ ആണ്.. അപ്പോൾ നഗരത്തിന്റെ കിഴക്കൻ ഭാഗം എറണാകുളവും പടിഞ്ഞാറൻ ഭാഗം കൊച്ചിയും എന്നാണു പൊതുവെ അറിയപെടുന്നത്..കൊച്ചിയെ ഒരു ഇരട്ട നഗരം (twin city) എന്നാണല്ലോ അറിയപെടുന്നത്. ഇത് യഥാർഥ എറണാകുളം/കൊച്ചി നിവാസികളോട് (കുടിയേറ്റക്കാർ അല്ല) ഉള്ളവരോട് ചോദിച്ചു മനസിലാക്കാം എന്നതെ ഉള്ളൂ. ഇംഗ്ലീഷ് ലേഖനം പരിശോധിക്കുക Ernakulam

117.196.142.134 10:21, 2 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:എറണാകുളം&oldid=1637090" എന്ന താളിൽനിന്ന് ശേഖരിച്ചത്