Jump to content

ചഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1998 ലും 1999 ലും സജീവമായിരുന്ന ഒരു പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമാണ് ചഞ്ചൽ. അവർ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ 'കുഞ്ഞാത്തോൽ' എന്ന കഥാപാത്രത്തിലൂടെയാണ്.[1]

ചലച്ചിത്ര ജീവിതം

[തിരുത്തുക]

1997 ലാണ് ചഞ്ചൽ മോഡലിങ്ങിലുള്ള തന്റെ കരിയർ തുടങ്ങിയത്. സൂര്യ ടിവിയിലെ സെൻസേഷൻസ് എന്ന പരിപാടിയുടെ അവതാരകയായിരുന്നു അവർ. നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും അവർ അവതരിപ്പിച്ചിട്ടുണ്ട്. 1998 ഇൽ ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് ചഞ്ചൽ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആ ചിത്രത്തിലെ അവരുടെ കഥാപാത്രമായ കുഞ്ഞാത്തോൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം, അവർ ഓർമ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും അഭിനയിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "ഷോക്കിങ്; മലയാളത്തിലെ 25 സിനിമാ നടിമാരെ കാണാനില്ല!!". മലയാളം ഫിലിംബീറ്റ്. Retrieved 2018-05-11.
"https://ml.wikipedia.org/w/index.php?title=ചഞ്ചൽ&oldid=2801949" എന്ന താളിൽനിന്ന് ശേഖരിച്ചത്