ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉറവപ്പാറ ക്ഷേത്രം.പ്രധാന പ്രതിഷഠ ബാലസുബ്രഹ്മണ്യൻ.മലയാള പഴനി എന്ന പേരിൽ പ്രസിദ്ധമാണ് ക്ഷേത്രം. അയ്യായിരംവർഷത്തിലധികം പഴമ ഉള്ള ക്ഷേത്രം,പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് മീറ്റർ ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.ഗോത്രവർഗക്കാർ പുരാതനകാലത്ത് ആരാധിച്ചു വന്നിരുന്ന മൂർത്തിയയിരുന്നു. പഞ്ച പാണ്ഡവ നിർമ്മിതമാണ് ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമിക്കുകയും ഉണ്ടായി.പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി.പ്രധാന പ്രതിഷ്ഠ ആയ ബാലമുരുകൻ നിലത്തു പാറയിൽ ആണ് നിൽക്കുന്നത്. പഞ്ച പാണ്ഡവർ ഉപയോഗിച്ച അടുപ്പ് എന്ന് കരുതപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു.ചേന എന്ന് വിശ്വസിക്കുന്ന ഏതാനും കൂറ്റൻ പാറകളും സമീപം ഉണ്ട്.ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു. പാദത്തിന്റെ ആകൃതിയിൽ വർഷം മുഴുവൻ ജല സമൃദ്ധമായി ഭീമതീർഥം കാണപ്പെടുന്നു.ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്,അരിമ്പാറ പോലുള്ള ത്വക്ക് രോഗങ്ങൾക്ക് ഈ വഴിപാട് വിശേഷമായ ഒന്നായി കരുതുന്നു.മകരമാസത്തിലെ പുണർതം പൂയം നാളുകൾ ഇവിടെ തിരുവുൽസവമായി ആഘോഷിക്കുന്നു.പുണർതം നാൾ വൈകിട്ട് മഹാ ജനപ്രവാഹം ഉണ്ടാവാറുണ്ട്. ചുറ്റമ്പലത്തിൽ ഗണപതിയും ശാസ്താവും ഉപദേവതമാരായി ഉണ്ട്