മിയ ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mia George എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിയ ജോർജ്ജ്
ജനനം
ജിമി ജോർജ്ജ്

(1992-01-28) 28 ജനുവരി 1992  (32 വയസ്സ്)
കലാലയം
തൊഴിൽനടി, നർത്തകി,മോഡൽ
സജീവ കാലം2010-നിലവിൽ
ജീവിതപങ്കാളി(കൾ)അശ്വിൻ ഫിലിപ്പ്(Fiance)
മാതാപിതാക്ക(ൾ)ജോർജ്ജ്, മിനി

മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് ജിമി ജോർജ്ജ് എന്ന മിയാ ജോർജ്ജ് (28 ജനുവരി 1992) 2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി[1]

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രാ സംസ്ഥാനത്തെ താനെയിലെ ഡൊംബിവാലിയിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ, ജോർജ്ജിന്റെയും മിനിയുടെയും രണ്ടാമത്തെ മകളായി 1992 ജനുവരി 28ന് മിയ ജനിച്ചു. പിന്നീട് അഞ്ചാം വയസ്സിൽ കോട്ടയം ജില്ലയിലെ പാലായിലേക്ക് താമസം മാറി.[2] ഭരണങ്ങാനത്തെ സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, അവിടത്തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയി അവർ പാലായിയിലെ അൽഫോൺസ കോളേജിൽ നിന്നും ബി.എ. ബിരുദവും പാലായിലെതന്നെ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.[3][4] മലയാളചലച്ചിത്ര നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്.[5] മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.[5] അവരുടെ ഒരു മൂത്ത സഹോദരിയായ ജിനി, ലിജോ ജോർജ് എന്ന വ്യക്തിയെ വിവാഹം കഴിച്ച് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. 2020 സെപ്റ്റംബർ 12ന് മിയ ജോർജ് വ്യവസായിയായ അശ്വിൻ ഫിലിപ്പിനെ വിവാഹം ചെയ്തു.[6]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സൂചന
Films that have not yet been released നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
2010 ഒരു സ്മോൾ ഫാമിലി മണിക്കുട്ടി Credited as Gimi George
2011 ഡോക്ടർ ലവ് എബിന്റെ കൂട്ടുകാരി
2012 ഈ അടുത്ത കാലത്ത് ഷൈലജ
നവാഗതർക്ക് സ്വാഗതം എൽസ ആദ്യ പ്രധാന കഥപാത്രം
ചേട്ടായീസ് മെർളിൻ
2013 റെഡ് വൈൻ ദീപ്തി
മെമ്മറീസ് വർഷ മാത്യൂസ്
വിശുദ്ധൻ സോഫി
2014 സലാം കാശ്മീർ സുജ/ലീന
എട്ടേകാൽ സെക്കന്റ് നീതു
മിസ്റ്റർ ഫ്രോഡ് സരസ്വതി
ഹായ് അയാം ടോണി ടീന
അമര കാവ്യം കാർത്തിക തമിഴ് ചലച്ചിത്രം
നയന നയനയുടെ അമ്മ
കസിൻസ് ആൻ
2015 32-ാം അദ്ധ്യായം 23-ാം വാക്യം ആൻ/ലൂസിയ
ഇൻട്രു നേട്രു നാളൈ അനു തമിഴ് ചലച്ചിത്രം
മേക്ക് എ വിഷ് ജെസിക്ക ഹ്രസ്വചിത്രം
മാന്ത്രികത്തൂവൽ സെറീന ഹ്രസ്വചിത്രം
അനാർക്കലി ഡോക്ടർ ഷെറിൻ ജോർജ്ജ്
2016 പാവാട സിനിമോൾ
ഹലോ നമസ്തെ അന്ന
വള്ളീം തെറ്റി പുള്ളീം തെറ്റി ശ്രീകല
വെട്രിവേൽ ജനനി തമിഴ് ചലച്ചിത്രം
ഒരു നാൾ കൂത്ത് ലക്ഷ്മി തമിഴ് ചലച്ചിത്രം
2017 ദി ഗ്രേറ്റ് ഫാദർ ഡോക്ടർ സൂസൻ
റം Thulasi തമിഴ് ചലച്ചിത്രം
യാമൻ അഞ്ജന/അഗല്യ തമിഴ് ചലച്ചിത്രം
ബോബി മരിയ
ഷെർലക് ടോംസ് ഷൈനി മാട്ടുമ്മേൽ
ഉൻഗരാല രാംബാബു സാവിത്രി തമിഴ് ചലച്ചിത്രം
പെല്ലി റോജു ലക്ഷ്മി തമിഴ് ചലച്ചിത്രം
2018 ഇര കാത്തു
പരോൾ കത്രീന
എൻ്റെ മെഴുതിരി അത്താഴങ്ങൾ അഞ്ജലി
2019 പട്ടാഭിരാമൻ തനുജ വർമ്മ
ബ്രദേഴ്സ് ഡേ തനീസ
2020 ഡ്രൈവിംഗ് ലൈസൻസ് എൽസാ കുരുവിള
അൽമല്ലൂ ജിമി
2021 ഗാർഡിയൻ മീരാ മോഹൻദാസ് IPS

അവലംബം[തിരുത്തുക]

  1. https://www.onmanorama.com/entertainment/interview/miya-george-on-working-with-prithviraj-in-pavada-and-upcoming-movies.html
  2. "Manorama Online – Home". Malayala Manorama. Archived from the original on 2014-11-29. Retrieved 26 June 2015.
  3. "Mangalam – Varika 21-Oct-2013". Mangalam Weekly. 21 October 2013. Archived from the original on 2015-06-27. Retrieved 26 June 2015.
  4. Pillai, Radhika C (28 August 2014). "I was on cloud nine when Nayanthara complimented me: Mia George". The Times of India. Retrieved 15 July 2015.
  5. 5.0 5.1 With Love Miya, Mangalam, July 29, 2013
  6. "Malayalam actress Miya George to tie the knot with businessman Ashwin in September". India Today (in ഇംഗ്ലീഷ്). Retrieved 2020-06-02.{{cite web}}: CS1 maint: extra punctuation (link) CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=മിയ_ജോർജ്ജ്&oldid=3968843" എന്ന താളിൽനിന്ന് ശേഖരിച്ചത്