Jump to content

ഈ അടുത്ത കാലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ee Adutha Kaalathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ അടുത്ത കാലത്ത്
പോസ്റ്റർ
സംവിധാനംഅരുൺ കുമാർ അരവിന്ദ്
നിർമ്മാണംരാജു മല്യത്ത്
രചനമുരളി ഗോപി
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഷഹ്‌നാദ് ജലാൽ
ചിത്രസംയോജനംഅരുൺ കുമാർ അരവിന്ദ്
സ്റ്റുഡിയോരാഗം മൂവീസ്
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി2012 ഫെബ്രുവരി 24
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം162 മിനിറ്റ്

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ അടുത്ത കാലത്ത്.[1][2][3][4][5] മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്റെയും രചയിതാവിന്റെയും രണ്ടാമത്തെ ചലച്ചിത്രമാണിത്. ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ് മേനോൻ, നിഷാൻ, മൈഥിലി, തനുശ്രീ ഘോഷ്, ലെന തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഷഹ്‌നാദ് ജലാൽ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ഗോപി സുന്ദർ ആണ്.

കഥാംശം

[തിരുത്തുക]

ഒരു റൂബിക്സ് ക്യൂബിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ ആഖ്യാനശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആറു വ്യക്തികളുടെ ജീവിതങ്ങൾ ചില അപ്രതീക്ഷിത സാഹചര്യങ്ങളാൽ ബന്ധപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിൻടെയും നടുക്കാണ് വിഷ്ണുവും (ഇന്ദ്രജിത്ത്) ഭാര്യ രമണിയും(മൈഥിലി). വയ്യാത്ത അമ്മയും(ശാന്തകുമാരി) മക്കളും മിതമായ വരുമാനവും കടങ്ങളും അയാളെ തളർക്കുന്നു. കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ച് കിട്ടുന്ന കാശും മാലിന്യക്കൂമ്പാരത്തിൽ ചികഞ്ഞ് അലങ്കാര വസ്തുക്കളാക്കിയും അയാൾ പാടുപ്പെടുന്നു. ഡോ. അജയ് കുര്യൻ(മുരളി ഗോപി) മനോരോഗി പൊലാണ്. ലൈംഗികശേഷി നഷ്ടപ്പെട്ടതാണ് അയാളുടെ പ്രശ്നം. അത് അയാൾ ഭാര്യ മാധുരിയിൽ(തനുശ്രീ ഘോഷ്) തീർക്കുന്നു. അയാൾക്ക് ധാരാളം കാമുകിമാരുണ്ടെന്നും മാധുരിയുടെ കുഴപ്പമാണെന്നും വരുത്താനയാൾ ശ്രമിക്കുന്നു.വയ്യാതെ കിടക്കുന്ന അമ്മയെ (സജിത മഠത്തിൽ) പരിചരിക്കാൻ പോലും അയാൾ സമ്മതിക്കുന്നില്ല. അവളുടെ വീട്ടിൽ ഒരു പണിക്കാരിയാണുള്ളത്. സുന്ദരിയായ മാധുരി അതുകൊണ്ട് അസ്വസ്ഥ ആണ്. പരമാവധി കുടുംബത്തോട് നീതി പുലർത്താൻ ശ്രമിക്കുന്നു. അതിനിടയിലാണ് രുസ്തം(നിഷാൻ) എന്ന് ഒരു യുവാവ് അവളുമായൊത്ത് രഹസ്യനിമിഷങ്ങൾ പകർത്താൻ അവളെ പിന്തുടരുന്നു. സുഹൃത്തായ രൂപ (ലെന)എന്ന പത്രപ്രവർത്തകയാണ് ആശ്വാസം. രൂപ ആൺബന്ധങ്ങളിൽ സ്വാതന്ത്ര്യം ഉള്ളവളാണ്. ഇപ്പോൾ സിട്ടി പോലീസ് കമ്മീഷണർ ടോം ചാക്കോയിൽ(അനൂപ് മേനോൻ) കെട്ടിയിടാൻ ശ്രമിക്കുകയാണ്. ആ ബന്ധം വഴി പൊലീസ് കേസുകളിൽ പലതിലും അവൾക്ക് മുൻഗണന കിട്ടുന്നു. നഗരത്തിൽ നടുക്കുന്ന തുടർ കൊലപാതകങ്ങൾ കമ്മീഷണറിൽ സമ്മർദ്ദമുണ്ടാക്കുന്നു. അതിനിടയിൽ കമ്മീഷണർ നൽകുന്ന ഈ മുൻ ഗണനയെപ്പറ്റി മഞ്ഞപ്പത്രം (ജഗതി ശ്രീകുമാർ) എഴുതുന്നു. ഒറ്റക്ക് താമസിക്കുന്ന വൃദ്ധരാണ് കൊലയാളിയുടെ(ഷൈൻ ടോം ചാക്കോ) ഇരകൾ അസ്വസ്ഥയായ മാധുരിയുടെ സ്നേഹം നേടാൻ രുസ്തം പലനുണകളിലൂടെ വിജയിക്കുന്നു. അത് ഒരുമിച്ച് ഒരത്താഴം എന്നതിലെത്തുന്നു. സ്വന്തം വീട്ടിൽ ഒരു രാത്രി അതൊരുങ്ങുന്നു. അമ്മയുടെ അസുഖത്താലും മറ്റും സാമ്പത്തിക ഞരുക്കത്തിൽ പെട്ട വിഷ്ണു ഒരു വൃദ്ധ മാത്രമുള്ള സമ്പന്നയെന്ന നിലയിൽ ആ വീട്ടിൽ മോട്ടിക്കാൻ കയറുന്നു. പരസ്പരം കൂട്ടിമുട്ടിയ അവരുടെ അടിപിടിയിൽ രുസ്തം കൊല്ലപ്പെടുന്നു. തനിക്ക് പരിചയമുള്ള മാലിന്യക്കൂമ്പാരത്തിൽ ആ രാത്രി തന്നെ മാധുരിയുടെ കാറിൽ അവനെ കൊണ്ടുപോയി തള്ളുന്നു.മാധുരി വിഷ്ണുവിനു വീടുകാവൽ ജോലിയും സാമ്പത്തികസഹായവും നൽകുന്നു. മാനസിക അയവിനു മാധുരി ഇതു രൂപയോട് പറയുന്നു. രൂപയും ടൊം ചാക്കൊയുമായുള്ള ബന്ധം അറിഞ്ഞ് മാധുരി ഭയക്കുന്നു. ഒരുകേസെങ്കിലും തെളിഞ്ഞാൽ വിവാഹം എന്ന ഓഫർ രൂപയെ പ്രലോഭിപ്പിക്കുന്നു.രൂപ ടോമിനോട് പറയും മുൻപേ ഒരുരാത്രി കൊലയാളി ആ വീട്ടിലും എത്തുന്നു. വിഷ്ണു അവനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുന്നു. രുസ്തം കൊലചെയ്യപ്പെട്ടതും അവന്റെ തലയിലാകുന്നു. രൂപയുടെ വിവാഹവേളയിൽ മാധുരി രൂപയുടെ ചില രഹസ്യ ഫോട്ടൊകൾ കാണിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

താരനിര[6]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ഇന്ദ്രജിത്ത് വിഷ്ണു
2 [[]തനുശ്രീ ഘോഷ്] മാധുരി കുര്യൻ
3 മുരളി ഗോപി അജയ് കുര്യൻ
4 അനൂപ് മേനോൻ ടോം ചെറിയാൻ
5 ലെന രൂപ
6 മൈഥിലി രമണി
7 നിഷാൻ റുസ്തം
8 ജഗതി ശ്രീകുമാർ ബോണക്കാട് രാമചന്ദ്രൻ
9 ബൈജു വാട്ട്സൺ
10 മണികണ്ഠൻ പട്ടാമ്പി സുന്ദരം
11 മിയ ജോർജ്ജ് ഷൈലജ
12 ഇന്ദ്രൻസ് ബ്രോക്കർ
13 കൃഷ്ണ പ്രഭ ബിന്ദു
14 ഷൈൻ ടോം ചാക്കോ കൊലയാളി
15 ദിനേശ് തൃശ്ശൂർ ഗുണ്ട
16 ശാന്തകുമാരി വിഷ്ണുവിന്റെ അമ്മ
17 മങ്ക മഹേഷ് രാമചന്ദ്രന്റെ ഭാര്യ
18 സജിത മഠത്തിൽ മാധുരിയുടെ അമ്മ
19 റിസബാവ മാധുരിയുടെ അച്ഛൻ
20 പ്രേം പ്രകാശ് മനോരോഗ വിദഗ്ദ്ധൻ
21 കലാഭവൻ ഹനീഫ് മമ്മൂട്ടി
22 കെ.പി.എ.സി. ലീലാമണി പാട്ടി
23 ഗോപാൽജി എസ്.ഐ. സോമശേഖരൻ
24 ഫെലിക്സ് ജെ.കെ. സുലൈമാൻ ഭായ്
25 അനിത രത്നം
26 ബിജു വർക്കി അച്ചൻ
27 ബേബി ഇവ മിന്നു
28 ബേബി വൈഷ്ണവി ചിന്നു
29 മാസ്റ്റർ റംസാൻ ആയുർ


നിർമ്മാണം

[തിരുത്തുക]

2011 സെപ്റ്റംബർ 12-ന് തിരുവനന്തപുരത്ത് വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[7] ചിത്രീകരണം തുടങ്ങുന്നതിനു മുൻപു തന്നെ സെപ്റ്റംബർ 5-ന് ഔദ്യോഗിക ടീസർ പുറത്തിറക്കി.[8] ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 28-ന് ആരംഭിച്ചു.[9] നാഗർകോവിലിൽ പകർത്തിയ ചില രംഗങ്ങളൊഴിച്ചാൽ തിരുവനന്തപുരത്താണ് ചിത്രീകരണം പൂർണ്ണമായും നടന്നത്. ഔദ്യോഗിക ട്രെയിലർ 2012 ജനുവരി 27-നു പുറത്തിറങ്ങി.

പ്രദർശനം

[തിരുത്തുക]

2012 ഫെബ്രുവരി 24-നു കേരളത്തിലെ 63 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശനമാരംഭിച്ചു. 2012 ഡിസംബറിൽ നടന്ന പതിനേഴാമത് കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടുകയും ചെയ്തു.

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഒരു വഴിയായ്"  വിജയ് യേശുദാസ്, നയന നായർ 5:03
2. "ഓ പൊൻതൂവലായ്"  രാഹുൽ നമ്പ്യാർ, സിതാര കൃഷ്ണകുമാർ 4:50
3. "നാട്ടിൽ വീട്ടിൽ"  ഗോപി സുന്ദർ, അന്ന കാതറിന വളയിൽ 4:36

അവലംബം

[തിരുത്തുക]
  1. "▬ ► EE ADUTHA KALATHU◄▬". Snehasallapam.com. 2011-08-13. Retrieved 2011-08-14. {{cite web}}: Text "Indrajith - Anoop Menon - Arun Kumar" ignored (help)
  2. "The new 'Cocktail' party". Showbuzz.com. 2011-07-24. Retrieved 2011-09-20.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-10. Retrieved 2012-02-25.
  4. "'Cock Tail' director is back". Movieorange.com. 2011-07-28. Archived from the original on 2012-04-02. Retrieved 2011-09-20.
  5. "Arunkumar's next movie titled Ee Adutha Kaalathu". Entertainment.Oneindia.com. 2011-07-29. Archived from the original on 2012-10-22. Retrieved 2011-09-20.
  6. "ഈ അടുത്ത കാലത്ത് (2012)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  7. ""Ee Adutha Kalathu" shoot starts from 12 September 2011". Archived from the original on 2011-12-01. Retrieved 2012-12-18.
  8. EE Adutha Kalathu Teaser.
  9. "Ee Adutha Kaalath Second Schedule starts". Archived from the original on 2011-12-31. Retrieved 2012-12-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈ_അടുത്ത_കാലത്ത്&oldid=3801831" എന്ന താളിൽനിന്ന് ശേഖരിച്ചത്