ജിലു ജോസഫ്
ജിലു ജോസഫ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, എഴുത്തുകാരി, കവയിത്രി, കോളമിസ്റ്റ്, എയർ ഹോസ്റ്റസ് |
മാതാപിതാക്ക(ൾ) | ജോസഫ് എസ്. ജെ., അന്നക്കുട്ടി ജോസഫ് |
ഒരു മലയാളചലച്ചിത്രനടിയും കവയിത്രിയും[1] ഗാനരചയിതാവുമാണ്[2] ജിലു ജോസഫ് (ജനനം:1990 മാർച്ച് 14). ഫ്ലൈ ദുബായ് എയർലൈൻസിൽ എയർഹോസ്റ്റസ്സായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.[3]
സ്വകാര്യ ജീവിതം
[തിരുത്തുക]ഇടുക്കി ജില്ലയിലെ കുമളിയാണ് ജിലു ജോസഫിന്റെ സ്വദേശം. രണ്ടു സഹോദരിമാരുണ്ട്. ഫ്ലൈ ദുബായ് എയർലൈൻസിൽ എയർ ഹോസ്റ്റസ്സായി പ്രവർത്തിക്കുന്നതിനായി പതിനെട്ടാം വയസ്സിൽ ദുബായിലേക്കു താമസം മാറി.
ചലച്ചിത്ര ഗാനങ്ങൾ
[തിരുത്തുക]ചില മലയാളചലച്ചിത്രങ്ങൾക്കു ജിലു ജോസഫ് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.[4] ഇവർ ഗാനരചന നിർവ്വഹിച്ചിട്ടുള്ള ചലച്ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
നാടകങ്ങൾ
[തിരുത്തുക]അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2018 | നോൺസെൻസ് | ||
എബ്രഹാമിന്റെ സന്തതികൾ | |||
ആഭാസം | ചിത്ര | 2018 | |
കഥ പറഞ്ഞ കഥ | ദേവി | ||
പരോൾ | |||
2017 | ആന അലറലോടലറൽ | ഖദീസു | |
റാബിറ്റ് ഹോൾ [7] | ക്രിസ്റ്റി | ||
എബി | മിനി | ||
തൃശ്ശിവപേരൂർ ക്ലിപ്തം | ദമയന്തി | ||
കെയർ ഓഫ് സൈറാബാനു | ലോയർ | ||
2016 | ജേക്കബിന്റെ സ്വർഗ്ഗരാജ്യം | അബ്ദുളിന്റെ ഭാര്യ |
പുരസ്കാരങ്ങൾ
[തിരുത്തുക]ജിലു ജോസഫിന്റെ ആരോഹണം എന്ന കവിതയ്ക്കു പുസ്തകപ്പുര അക്ഷര തൂലികാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[5][8].
വിവാദങ്ങൾ
[തിരുത്തുക]2018 മാർച്ചിൽ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി ജിലു ജോസഫ് പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ വച്ച് മുലയൂട്ടുന്നതിനു സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൃഹലക്ഷ്മി സംഘടിപ്പിച്ച ഒരു കാമ്പെയ്നിന്റെ ഭാഗമായാണ് ജിലു ജോസഫിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുന്ന ജിലു ജോസഫിന്റെ ഈ ചിത്രം ഏറെ വിവാദമായിരുന്നു.[9][10] കുഞ്ഞിന്റെ സ്വകാര്യത ലംഘിച്ചതിന്റെ പേരിൽ ജിലു ജോസഫിനും ഗൃഹലക്ഷ്മി മാസികയ്ക്കുമെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലുൾപ്പടെ വിവിധ കേസുകൾ നിലനിൽക്കുന്നുണ്ട്.[11]
അവലംബം
[തിരുത്തുക]- ↑ "Mekhangale chumbicha malakakavithakal (The angel's poems that kissed the sky)". No. Kozhikode. Mathrubhumi. 20 May 2014. Archived from the original on 2018-03-07. Retrieved 23 September 2017.
- ↑ "Adding mojo to music". The Hindu. 17 March 2017. Retrieved 7 September 2017.
- ↑ "An Indian Air Hostess Writes An Emotional Farewell To Her Colleagues On The FlyDubai Aircraft That Crashed In Russia". www.indiatimes.com. Retrieved 7 September 2017.
- ↑ "List of Malayalam Songs written by Gilu Joseph". Malayala Chalachitram. Retrieved 7 September 2017.
- ↑ 5.0 5.1 "The Joy of being Gilu Joseph". Outlook. Retrieved 8 March 2018.
- ↑ "Hand of God - A play by FIFTH ESTATE". W City. Retrieved 8 March 2018.
- ↑ "'Rabbit hole' discusses Depression". The Hindu. 15 February 2018. Retrieved 31 January 2018.
- ↑ "Gilu Joseph Poems". Red Leaf Poetry India. Archived from the original on 2017-09-08. Retrieved 7 September 2017.
- ↑ "'No regrets': Malayalam actress who breastfed child on magazine cover responds to controversies". The Indian Express. The Indian Express. Retrieved 2 March 2018.
- ↑ "India breastfeeding magazine cover ignites debate". BBC. BBC News. Retrieved 2 March 2018.
- ↑ "Case filed against Grihalakshmi, Gilu Joseph for breastfeeding cover". The New Minute. Retrieved 6 March 2018.