ആർ. സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. സുകുമാരൻ
ദേശീയതഇന്ത്യ
തൊഴിൽതിരക്കഥകൃത്ത്, ചലച്ചിത്രസംവിധായകൻ

ഒരു മലയാളചലച്ചിത്രസംവിധായകനാണ് ആർ. സുകുമാരൻ. സുകുമാരന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം യാദൃച്ഛികമാണ്. ജർമ്മനിയിലെ ഒരു പ്രദർശനത്തിൽ ഒരു ചിത്രം നിർമ്മിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ് ചലച്ചിത്രരംഗത്തേക്ക് അദ്ദേഹത്തിനു വഴിതുറക്കുന്നത്. കന്നിചിത്രമായ "പാദമുദ്ര" നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ഒന്നായിരുന്നു. പിന്നീട് രാജശില്പി എന്ന ചിത്രം സംവിധാനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഇതിവൃത്തമാക്കിയ "യുഗപുരുഷൻ" എന്ന ചിത്രമാണ് സുകുമാരന്റെ മുന്നാമത്തെ ചിത്രം.[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._സുകുമാരൻ&oldid=2329534" എന്ന താളിൽനിന്ന് ശേഖരിച്ചത്