ഉള്ളടക്കത്തിലേക്ക് പോവുക

വാഴുന്നോർ(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴുന്നോർ
സംവിധാനംജോഷി
കഥബെന്നി പി. നായരമ്പലം
തിരക്കഥബെന്നി പി. നായരമ്പലം
നിർമ്മാണംജി. പി. വിജയകുമാർ
അഭിനേതാക്കൾസുരേഷ് ഗോപി
ജനാർദ്ദനൻ
ജഗതി ശ്രീകുമാർ
സംഗീത
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎസ്.പി. വെങ്കിടേഷ്(Score)
ഔസേപ്പച്ചൻ(Songs)
നിർമ്മാണ
കമ്പനി
സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലി.
വിതരണംസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലി.
റിലീസ് തീയതി
  • 20 October 1999 (1999-10-20)
രാജ്യംഭാരതം
ഭാഷമലയാളം

1999ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് വാഴുന്നോർ. ജെ പി വിജയകുമാർ നിർമ്മിച്ച ഈ സിനിമക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്ആണ്. സുരേഷ് ഗോപി,ജനാർദ്ദനൻ,ജഗതി ശ്രീകുമാർ,സംഗീത തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിക്കുന്നു.[1][2][3] ആ വർഷത്തെ ഏറ്റവും ജനപ്രിയം നേടിയ രണ്ടാമത്തെ ചിത്രം വാഴുന്നോർ ആയിരുന്നു.(പത്രം ഒന്നാം സ്ഥാനത്ത്)

കഥാതണ്ടു

[തിരുത്തുക]

മദ്ധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ആഢ്യകുടുംബമാണ് തേവർകാട്ടിൽ വീട്. അവറാച്ചൻ (ജനാർദ്ദനൻ) ഒരു നല്ല ബിസിനസ് കാരൻ കൂടിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ ആറുമക്കളും കൂടി തറവാടിത്തത്തോടെ ആ നാട് ഭരിക്കുന്നു. ഏറ്റവും ചെറിയ മകനായ കുട്ടപ്പായി (സുരേഷ് ഗോപി) എടുത്തുചാട്ടക്കാരനാണ്.ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പുതുതായി വന്ന റ്റീച്ചറുമായി (സംഗീത) കുട്ടപ്പായി അടുക്കുന്നു. കുടുംബം വിവാഹം തീരുമാനിക്കുന്നു.

പഴയവൈരാഗ്യം വച്ച പി കെ ഗ്രൂപ്പ് നടപടികൾ തുടങ്ങുന്നിടത്താണ് കഥ മുറുകുന്നത്. ആ യുദ്ധത്തിൽ കൊച്ചൗസേപ്പ് (നരേന്ദ്രപ്രസാദ്), അലോഷി (സായികുമാർ), അന്റ്രൂസ് (സ്ഫടികം ജോർജ്ജ്) എന്നിവർ മരണമടയുന്നു. മാത്തച്ചന്റെ (ജഗതി) കാലും കുരുവിളക്ക് (എൻ. എഫ്. വർഗീസ്) ജീവനും നഷ്ടപ്പെടുന്നു. കുട്ടപ്പായി അവരുടെ പടക്കനിർമാണശാലയ്ക്ക് തീക്കൊടുത്ത് പ്രതികാരം വീട്ടുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
സുരേഷ് ഗോപികുട്ടപ്പായി
സംഗീതറബേക്ക
സംയുക്ത വർമ്മറാണി
ജനാർദ്ദനൻതേവർകാട്ടിൽ അവറാച്ചൻ
എൻ.എഫ്. വർഗ്ഗീസ്കുരുവിള
ജഗതി ശ്രീകുമാർമാത്തച്ചൻ
സിദ്ദീഖ്പോളച്ചൻ
ശ്രീവിദ്യകൊച്ചമ്മിണി
ശ്രീനാഥ്സൈമൺ
സിദ്ദീഖ്പൗലോച്ചൻ
കൊച്ചിൻ ഹനീഫവടക്കേത്തല ശിവദാസ്
അസീസ്റബേക്കയുടെ അച്ഛൻ
നാറായണൻ കുട്ടിയൂസഫ്
കവിയൂർ രേണുകചേച്ചിയമ്മ
എം.എസ്. തൃപ്പൂണിത്തുറസ്കൂൾ ഹെഡ് മാസ്റ്റർ
നരേന്ദ്രപ്രസാദ്പാറക്കാടൻ കൊച്ചൗസേപ്പ്
സായികുമാർഅലോഷി
സ്ഫടികം ജോർജ്ജ്അന്ദ്രൂസ്
മോഹൻ ജോസ്എസ് ഐ
മച്ചാൻ വർഗ്ഗീസ്ക്ലീറ്റസ്
ചാന്ദ്നിപൗലോച്ചന്റെ ഭാര്യ
പൊന്നമ്മ ബാബുമേരിക്കുഞ്ഞ്

പാട്ടരങ്ങ്

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.[4]

പാട്ട്ഗായകർരാഗം
അഴകേഎം.ജി. ശ്രീകുമാർ ,കെ. എസ്. ചിത്ര
അഴകേ അന്നൊരാ വനിയിൽഎം.ജി. ശ്രീകുമാർ
മതിമുഖിശ്രീനിവാസ്
പൊന്നാനഎം.ജി. ശ്രീകുമാർ
സാന്ധ്യയും ഈ ചന്ദ്രികകെ. ജെ. യേശുദാസ്
സാന്ധ്യയും ഈ ചന്ദ്രികസുജാത മോഹൻ


അവലംബം

[തിരുത്തുക]
  1. ↑ "Vaazhunnor". www.malayaപശ്ൿlachalachithram.com. Retrieved 2014-10-13.
  2. ↑ "Vaazhunnor". malayalasangeetham.info. Archived from the original on 2015-03-26. Retrieved 2014-10-13.
  3. ↑ "Vaazhunnor". spicyonion.com. Retrieved 2014-10-13.[പ്രവർത്തിക്കാത്ത കണ്ണി]
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-26. Retrieved 2017-06-12.

പുറംകണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

വാഴുന്നോർ 1999

"https://ml.wikipedia.org/w/index.php?title=വാഴുന്നോർ(ചലച്ചിത്രം)&oldid=4574107" എന്ന താളിൽനിന്ന് ശേഖരിച്ചത്