Jump to content

എൻ. ഗോവിന്ദൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോവിന്ദൻകുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
N. Govindan Kutty
ജനനം1924
മരണം23 ജൂൺ 1993(1993-06-23) (പ്രായം 68–69)
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1961–1993
കുട്ടികൾRekha
മാതാപിതാക്ക(ൾ)Sankara Narayanan, Nanukutty Amma

മലയാള നാടകനടനും രചയിതാവും ചലച്ചിത്രനടനും തിരക്കഥാകൃത്തുമായിരുന്നു എൻ. ഗോവിന്ദൻകുട്ടി.

1924-ൽ ഫോർട്ടുകൊച്ചിയിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ.പി.എ.സി.യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ഉണ്ണിയാർച്ച എന്ന നാടകം രചിച്ചു.[1] പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് ഉണ്ണിയാർച്ച എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്[1]. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഗോവിന്ദൻകുട്ടി അനുസ്മരണം, 23-ന്". മനോരമ ദിനപത്രം 2013 ഓഗസ്റ്റ് 20. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എൻ._ഗോവിന്ദൻകുട്ടി&oldid=3971247" എന്ന താളിൽനിന്ന് ശേഖരിച്ചത്