എൻ. ഗോവിന്ദൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Govindankutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
N. Govindan Kutty
ജനനം1924
Fort Kochi, Kingdom of Cochin, British India
മരണം23 ജൂൺ 1993(1993-06-23) (പ്രായം 68–69)
Thiruvananthapuram, Kerala, India
ദേശീയതIndian
തൊഴിൽFilm actor
സജീവം1961–1993
കുട്ടി(കൾ)Rekha
മാതാപിതാക്കൾSankara Narayanan, Nanukutty Amma

മലയാള നാടകനടനും രചയിതാവും ചലച്ചിത്രനടനും തിരക്കഥാകൃത്തുമായിരുന്നു എൻ. ഗോവിന്ദൻകുട്ടി.

1924-ൽ ഫോർട്ടുകൊച്ചിയിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ.പി.എ.സി.യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ഉണ്ണിയാർച്ച എന്ന നാടകം രചിച്ചു.[1] പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് ഉണ്ണിയാർച്ച എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്[1]. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഗോവിന്ദൻകുട്ടി അനുസ്മരണം, 23-ന്". മനോരമ ദിനപത്രം 2013 ഓഗസ്റ്റ് 20. 2013 ഓഗസ്റ്റ് 20. ശേഖരിച്ചത് 2013 ഓഗസ്റ്റ് 20.
"https://ml.wikipedia.org/w/index.php?title=എൻ._ഗോവിന്ദൻകുട്ടി&oldid=3217269" എന്ന താളിൽനിന്ന് ശേഖരിച്ചത്