കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


2011 ഇന്ത്യ 2021
2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലും
മേയ് 16, 2016 (2016-05-16)
ഒന്നാം പാർട്ടി രണ്ടാം പാർട്ടി മൂന്നാം പാർട്ടി
Pinarayi.JPG Oommen Chandy, Chief Minister of Kerala.jpg Kummanam.jpg
നേതാവ് പിണറായി വിജയൻ ഉമ്മൻ ചാണ്ടി കുമ്മനം രാജശേഖരൻ
പാർട്ടി CPI(M) കോൺഗ്രസ് ബിജെപി
Leader's seat ധർമ്മടം പുതുപ്പള്ളി വട്ടിയൂർക്കാവ്
Last election 68 സീറ്റുകൾ 72 സീറ്റുകൾ 0 seats
Seats before 68 72 0
Seats won 91 47 1
Seat change Increase23 Decrease25 Increase1
Map of Kerala showing 2016 Assembly Election Results.svg

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2016 മേയ് 16-നു് ഒറ്റ ഘട്ടമായി നടന്നു[1]. എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. എന്നീ മൂന്നു രാഷ്ട്രീയ മുന്നണികളാണു പ്രധാനമായും ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത് . തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 29-ഉം നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ 30-നും , നാമ നിർദ്ദേശം പിൻവലിക്കുന്നതിനുള്ള അവസാന തീയതി മേയ് 2-ഉം ആയിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മേയ് 19നും നടന്നു.

പൊതു വിവരങ്ങൾ[തിരുത്തുക]

14-ാം കേരളാ നിയമ സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലെ 140 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായി 1203 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 2,60,19,284 വോട്ടർമാരിൽ 2,01,25,321 (77.35%) പേർ, 21,498 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായി വോട്ട് രേഖപ്പെടുത്തി.

പ്രത്യേകതകൾ[തിരുത്തുക]

 • ആദ്യമായി ഭിന്നലിംഗക്കാരായ വോട്ടർമാരെ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ്. രണ്ടു ഭിന്നലിംഗക്കാരാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്.[2]
 • പോളിങ്ങ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ 3142 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം.[2]
 • ആദ്യമായി വോട്ടിങ് യന്ത്രത്തിൽ നോട്ടയ്ക്കു ചിഹ്നം. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ സഹകരണത്തോടെയാണ് ചിഹ്നം രൂപകൽപ്പന ചെയ്തത്.[3]
 • വോട്ടിങ് യന്ത്രത്തിൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി.[3]
 • ആർക്കാണ് വോട്ടു ചെയ്തതെന്ന് വോട്ടർക്ക് ഒരിക്കൽ കൂടി കണ്ടു ബോദ്ധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം 12 മണ്ഡലങ്ങളിൽ പരീക്ഷിച്ചു.[4]
 • കേരളാ ഗവർണറായിരിക്കേ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം പി. സദാശിവത്തിന്.[5]
 • പണം കൊടുത്തു വാർത്ത വരുത്തുന്നതു (Paid News) സംബന്ധിച്ച് കേരളത്തിൽ നിന്ന് ഒരു പരാതി പോലും തിരഞ്ഞെടുപ്പു കമ്മീഷന് ലഭിച്ചില്ല.[6]
 • ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു.[7]
 • ഏറ്റവും കൂടുതൽ പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. 1987-ലെ 80.54% ആണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനം. 2016-ലെ പോളിങ്ങ് 77.35% ആണ്.[7]
 • ഉയർന്ന പോളിങ്ങ് ശതമാനമുള്ള മണ്ഡലം ചേർത്തലയാണ് (86.30%). കുറവ് തിരുവനന്തപുരം (65.19%).
 • ഉയർന്ന പോളിങ്ങ് ശതമാനമുള്ള ജില്ല കോഴിക്കോട് (81.89%). കുറവ് പത്തനംതിട്ട (71.66%)
 • തിരഞ്ഞെടുപ്പു ഫലം ; എൽ.ഡി.എഫ്. - 91, യു.ഡി.എഫ്. - 47, ബി.ജെ.പി. - 1, സ്വതന്ത്രൻ - 1 (പി.സി. ജോർജ്)
 • കൊല്ലം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനു വിജയം.
 • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി.ക്ക് ഒരു സീറ്റ് ലഭിച്ചു. (ഒ. രാജഗോപാൽ (നേമം))
 • എട്ടു വനിതകൾ വിജയിച്ചു. എല്ലാവരും എൽ.ഡി.എഫിൽ നിന്നുള്ളവരാണ്.[8]
 • ഉയർന്ന ഭൂരിപക്ഷം - പി.ജെ. ജോസഫ് (യു.ഡി.എഫ്.) - തൊടുപുഴ (45,587 വോട്ടുകൾ).[9]
 • കുറഞ്ഞ ഭൂരിപക്ഷം - അനിൽ അക്കര (യു.ഡി.എഫ്.) - വടക്കാഞ്ചേരി (43 വോട്ടുകൾ).[9]
 • നോട്ടക്ക് 105819 വോട്ടുകൾ. ഏറ്റവും കൂടുതൽ കടുത്തുരുത്തിയിൽ (1533), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (1435), ഏറ്റവും കൂറവ് പൂഞ്ഞാറിൽ (313 എണ്ണം)[10]
 • ഏറ്റവും പ്രായം കൂടിയ സാമാജികൻ: വി.എസ്. അച്യുതാനന്ദൻ (92).
 • ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ: മുഹമ്മദ്‌ മുഹ്സിൻ (30) [11]

ഇടതു പക്ഷ ജനാധിപത്യ മുന്നണി[തിരുത്തുക]

ഘടക കക്ഷികൾ[തിരുത്തുക]

നമ്പർ പാർട്ടി ചിഹ്നം കേരളത്തിലെ നേതാവ്
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) South Asian Communist Banner.svg കോടിയേരി ബാലകൃഷ്ണൻ
2 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ CPI-banner.svg കാനം രാജേന്ദ്രൻ
3 ജനതാദൾ (സെക്കുലർ) മാത്യു ടി. തോമസ്
4 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP-flag.svg തോമസ് ചാണ്ടി
5 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) RSP-flag.svg കോവൂർ കുഞ്ഞുമോൻ
6 കേരള കോൺ‌ഗ്രസ് (സ്കറിയ തോമസ്) സ്കറിയ തോമസ്
7 കോൺഗ്രസ് (എസ്) കടന്നപ്പള്ളി രാമചന്ദ്രൻ
8 ഇന്ത്യൻ നാഷണൽ ലീഗ്
9 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കെ.ആർ. അരവിന്ദാക്ഷൻ
10 കേരള കോൺഗ്രസ് (ബി) ആർ. ബാലകൃഷ്ണപ്പിള്ള

ഐക്യ ജനാധിപത്യ മുന്നണി[തിരുത്തുക]

ഘടകകക്ഷികൾ[തിരുത്തുക]

നമ്പ്ര് പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രൻ
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് Flag of the Indian Union Muslim League.svg സയ്യദ് ഹൈദരാലി ശിഹാബ് തങ്ങൾ
3 കേരള കോൺഗ്രസ്‌ (എം) Kerala-Congress-flag.svg കെ.എം. മാണി
4 ജനതാദൾ (യുനൈറ്റഡ്) എം.പി. വീരേന്ദ്രകുമാർ
5 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എ.എ. അസീസ്
6 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(ജോൺ) CMP-banner.svg സി.പി. ജോൺ
7 കേരള കോൺഗ്രസ് (ജേക്കബ്) Kerala-Congress-flag.svg ജോണി നെല്ലൂർ
8 ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് അഡ്വ. റാംമോഹൻ, [12]

ദേശീയ ജനാധിപത്യ സഖ്യം( എൻ.ഡി.എ.)[തിരുത്തുക]

ഘടക കക്ഷികൾ[തിരുത്തുക]

നമ്പ്ര് പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
1 ഭാരതീയ ജനതാ പാർട്ടി താമര പി. ശ്രീധരൻപിള്ള
2 ഭാരത് ധർമ്മ ജന സേന തുഷാർ വെള്ളാപ്പള്ളി
3 കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) കുരുവിള മാത്യു
4 കേരള കോൺഗ്രസ് (തോമസ്) പി.സി. തോമസ്
5 ജനാധിപത്യ സംരക്ഷണ സമിതി(രാജൻ ബാബു) എ.എൻ. രാജൻ ബാബു
6 ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി) Lok Janshakti party.png എം.മുഹബൂബ്
7 ഭാരതിയ കർമ്മ സേന സി മുരുഗപ്പൻ ആചാരി
8 നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യുലർ) ബി. പ്രേമനാഥൻ
9 സോഷ്യലിസ്റ്റ്‌ ജനതാദൾ വി.വി.രാജേന്ദ്രൻ
10 പ്രവാസി നാവിസി പാർട്ടി വെള്ളായണി ശ്രീകുമാർ
11 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ഹരിപ്രസാദ സി
12 സെക്യുലർ നാഷണൽ ദ്രാവിഡ പാർട്ടി സുവർണ്ണ കുമാർ
13 കേരള വികാസ് കോൺഗ്രസ് ജോസ് ചെമ്പേരി
14 ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സജൂ മാലികെക്കൽ
15 റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) പി.ശശികുമാർ

വോട്ടെടുപ്പ്[തിരുത്തുക]

2016 മേയ് 16-നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ 77.35% പോളിങ്ങ് രേഖപ്പെടുത്തി. ജില്ലകളും നിയമസഭാമണ്ഡലങ്ങളും തിരിച്ചുള്ള പട്ടിക താഴെ.[13]

തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]

പതിനാലാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും എൽ.ഡി.എഫ്. വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി.ക്ക് ഒരു മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. നേമം മണ്ഡലത്തിൽ ബി.ജെ.പി.ക്കു വേണ്ടി ഒ. രാജഗോപാലാണ് ജയിച്ചത്. മൂന്നു മുന്നണികളെയും പിന്നിലാക്കി കൊണ്ട് പൂഞ്ഞാർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.സി. ജോർജ് വിജയിച്ചതും ശ്രദ്ധേയമായി.[15]

തെരഞ്ഞെടുപ്പ് ഫലം മണ്ഡലം അടിസ്ഥാനത്തിൽ[തിരുത്തുക]

മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം താഴെ കാണാം.

നമ്പർ: മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൻ.ഡി.എ. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ ജേതാവ് വ്യത്യാസം വിജയിച്ച മുന്നണി
1 മഞ്ചേശ്വരം പി.വി. അബ്ദുൾ റസാഖ് മുസ്ലീംലീഗ് 56870 സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.എം 42565 കെ. സുരേന്ദ്രൻ ബി.ജെ.പി 56781 പി.വി. അബ്ദുൾ റസാഖ് 89 മുസ്ലീംലീഗ്
2 കാസർഗോഡ് എൻ.എ. നെല്ലിക്കുന്ന് മുസ്ലീംലീഗ് 64727 എ.എ. അമിൻ ഐ.എൻ.എൽ 21615 രവിഷ് തന്ത്രി ബി.ജെ.പി 56120 എൻ.എ. നെല്ലിക്കുന്ന് 8607 മുസ്ലീംലീഗ്
3 ഉദുമ കെ. സുധാകരൻ ഐ.എൻ.സി 66847 കെ.കെ കൂഞ്ഞബു സി.പി.ഐ. എം 70679 ശ്രീ കാന്ത് ബി.ജെ.പി 21231 കെ.കെ കൂഞ്ഞബു 3832 സി.പി.ഐ. എം
4 കാഞ്ഞങ്ങാട് ധന്യ സുരേഷ് ഐ.എൻ.സി 54547 ഇ. ചന്ദ്രശേഖരൻ സി.പി.ഐ. 80558 എം.പി രാഘവൻ ബി.ഡി.ജെ.എസ് 21104 ഇ. ചന്ദ്രശേഖരൻ 26011 സി.പി.ഐ.
5 തൃക്കരിപ്പൂർ കെ.പി. കുഞ്ഞിക്കണ്ണൻ ഐ.എൻ.സി. 62327 എം. രാജഗോപാൽ സി.പി.ഐ. എം 78679 പി.ഭാസ്ക്കരൻ ബി.ജെ.പി 10767 എം. രാജഗോപാൽ 16418 സി.പി.ഐ. എം
6 പയ്യന്നൂർ സാജിദ് മൗവ്വൽ ഐ.എൻ.സി 42963 സി. കൃഷ്ണൻ സി.പി.ഐ.എം 83226 ആനിയമ്മ രാജേന്ദ്രൻ ബി.ജെ.പി 15341 സി. കൃഷ്ണൻ 40263 സി.പി.ഐ.എം
7 കല്യാശ്ശേരി അമൃത രാമകൃഷ്ണൻ ഐ.എൻ.സി 40115 ടി.വി. രാജേഷ് സി.പി.ഐ.എം 83006 കെ.പി അരുൺ ബി.ജെ.പി 11036 ടി.വി. രാജേഷ് 42891 സി.പി.ഐ.എം
8 തളിപ്പറമ്പ് രജേഷ് നമ്പ്യാർ കെ.സി. (എം) 50489 ജെയിംസ് മാത്യു സി.പി.ഐ.എം 91106 പി.ബാലകൃഷ്ണൻ ബി.ജെ.പി 14742 ജെയിംസ് മാത്യു 40617 സി.പി.ഐ.എം
9 ഇരിക്കൂർ കെ.സി. ജോസഫ് ഐ.എൻ.സി. 72548 കെ.ടി ജോസ് സി.പി.ഐ. 62901 ഗംഗാധരൻ ബി.ജെ.പി 8294 കെ.സി. ജോസഫ് 9647 ഐ.എൻ.സി.
10 അഴീക്കോട് കെ.എം. ഷാജി മുസ്ലീംലീഗ് 63082 എം.വി. നികേഷ് കുമാർ സി.പി.ഐ.എം 60795 എ.വി. കേശവൻ ബി.ജെ.പി 12580 കെ.എം. ഷാജി 2284 മുസ്ലീംലീഗ്
11 കണ്ണൂർ സതീശൻ പാച്ചേനി ഐ.എൻ.സി 53151 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്) 54347 കെ.ഗിരീഷ് ബാബു ബി.ജെ.പി 13215 കടന്നപ്പള്ളി രാമചന്ദ്രൻ 1196 കോൺഗ്രസ് (എസ്)
12 ധർമ്മടം മമ്പറം ദിവാകരൻ ഐ.എൻ.സി. 50424 പിണറായി വിജയൻ സി.പി.ഐ.എം. 87329 മോഹനൻ മാനന്തേരി ബി.ജെ.പി 12763 പിണറായി വിജയൻ 36905 സി.പി.ഐ.എം
13 തലശ്ശേരി എ.പി. അബ്ദുള്ളക്കുട്ടി ഐ.എൻ.സി 36624 എ.എൻ. ഷംസീർ സി.പി.ഐ.എം 70741 വി.കെ.സജിവൻ ബി.ജെ.പി 22125 എ.എൻ. ഷംസീർ 34117 സി.പി.ഐ.എം.
14 കൂത്തുപറമ്പ് കെ.പി. മോഹനൻ ജെ.ഡി .യു 54722 കെ.കെ ശെെലജ സി.പി.ഐ.എം 67013 സദാനന്ദൻ മസ്റ്റാർ ബി.ജെ.പി 20787 കെ.കെ ശെെലജ 12291 സി.പി.ഐ.എം
15 മട്ടന്നൂർ കെ.പി. പ്രശാന്ത് ജെ.ഡി.യു 40649 ഇ.പി. ജയരാജൻ സി.പി.ഐ.എം 84030 ബിജു എലക്കുഴി ബി.ജെ.പി 18620 ഇ.പി. ജയരാജൻ 43381 സി.പി.ഐ.എം
16 പേരാവൂർ സണ്ണി ജോസഫ് ഐ.എൻ.സി 65659 ബിനോയി കുര്യൻ സി.പി.ഐ.എം 57670 പെെലി വതിയട്ട് ബി.ഡി.ജെഎസ് 9129 സണ്ണി ജോസഫ് 7989 ഐ.എൻ.സി
17 മാനന്തവാടി (ST) പി.കെ. ജയലക്ഷ്മി ഐ.എൻ.സി. 61129 ഒ.ആർ.കേളു സി.പി.ഐ.എം 62436 കെ.മോഹൻദാസ് ബി.ജെ.പി 16230 ഒ.ആർ.കേളു 1307 സി.പി.ഐ.എം
18 സുൽത്താൻബത്തേരി (ST) ഐ. സി. ബാലകൃഷ്ണൻ ഐ.എൻ.സി 75747 രുക്മിണി സുബ്രഹ്മണ്യൻ സി.പി.ഐ.എം 64549 സി.കെ.ജാനു എൻ.ഡി.എ 27920 ഐ. സി. ബാലകൃഷ്ണൻ 11198 ഐ.എൻ.സി
19 കല്പറ്റ എം.വി. ശ്രേയാംസ് കുമാർ ജെ.ഡി.യു 59876 സി.കെ.ശശിധരൻ സി.പി.ഐ.എം. 72959 കെ.സദാനന്ദൻ ബി.ജെ.പി 12938 സി.കെ.ശശിധരൻ 13083 സി.പി.ഐ.എം
20 വടകര മനയത്ത് ചന്ദ്രൻ ജെ.ഡി.യു 39700 സി.കെ. നാണു ജനതാദൾ (സെക്യുലർ) 49211 രാജേഷ് കുമാർ ബി.ജെ.പി 13937 സി.കെ. നാണു 9511 ജനതാദൾ (സെക്യുലർ)
21 കുറ്റ്യാടി പറക്കൽ അബ്ദുളള മുസ്ലീംലീഗ് 71809 കെ.കെ. ലതിക സി.പി.ഐ.എം. 70652 രാംദാസ് മണലേരി ബി.ജെ.പി 12327 പറക്കൽ അബ്ദുളള 1157 മുസ്ലീംലീഗ്
22 നാദാപുരം പ്രവീൺ കുമാർ ഐ.എൻ.സി 69983 ഇ.കെ. വിജയൻ സി.പി.ഐ 74742 എം.പി.രാജൻ ബി.ജെ.പി 14493 ഇ.കെ. വിജയൻ 4759 സി.പി.ഐ
23 കൊയിലാണ്ടി എൻ.സുബ്രഹ്മണ്യൻ ഐ.എൻ.സി. 57224 കെ. ദാസൻ സി.പി.ഐ.എം 70593 കെ.രാജനീഷ് ബാബു ബി.ജെ.പി 22087 കെ. ദാസൻ 13369 സി.പി.ഐ.എം
24 പേരാമ്പ്ര മുഹമ്മദ് ഇക്ബാൽ കെ.സി. (എം.) 68258 ടി.പി രാമകൃഷ്ണൻ സി.പി.ഐ.എം 72359 കെ.സുകുമാരൻ നായർ ബി.ഡി.ജെ.എസ് 8561 ടി.പി രാമകൃഷ്ണൻ 4101 സി.പി.ഐ.എം
25 ബാലുശ്ശേരി (SC) യു.സി. രാമൻ മുസ്ലീംലീഗ് 67450 പുരുഷൻ കടലുണ്ടി സി.പി.ഐ.എം 82914 പി.കെ.സുപ്രൻ ബി.ജെ.പി 19324 പുരുഷൻ കടലുണ്ടി 15464 സി.പി.ഐ.എം
26 ഏലത്തൂർ പി.കെ.കിഷൻ ചന്ദ് ജെ.ഡി.യു 47330 എ.കെ. ശശീന്ദ്രൻ എൻ.സി.പി 76387 വി.വി. രാജൻ ബി.ജെ.പി 29070 എ.കെ. ശശീന്ദ്രൻ 29057 എൻ.സി.പി
27 കോഴിക്കോട് നോർത്ത് പി. എ.സുരേഷ് ബാബു ഐ.എൻ.സി. 36319 എ. പ്രദീപ്കുമാർ സി.പി.ഐ.എം 64192 കെ.പി. ശ്രീശൻ ബി.ജ.പി 29860 എ. പ്രദീപ്കുമാർ 27823 സി.പി.ഐ.എം
28 കോഴിക്കോട് സൗത്ത് എം.കെ. മുനീർ മുസ്ലീംലീഗ് 49863 അബദുൾ വഹിബ് ഐ.എൻ.എൽ. 43536 സതീഷ് കുറ്റിൽ ബി.ഡി.ജെ.എസ് 19146 എം.കെ. മുനീർ 6327 മുസ്ലീംലീഗ്
29 ബേപ്പൂർ ആദം മുൽസി ഐ.എൻ.സി. 54751 വി.കെ.സി.മമ്മദ് കോയ സി.പി.ഐ.എം. 69114 പ്രകാശ് ബാബു ബി.ജെ.പി 27958 വി.കെ.സി.മമ്മദ് കോയ 14363 സി.പി.ഐ.എം
30 കുന്ദമംഗലം ടി. സിദ്ദിഖ് ഐ.എൻ.സി 66205 പി.ടി.എ. റഹീം സി.പി.ഐ.എം 77410 സി.കെ. പത്മനാഭൻ ബി.ജെ പി 32702 പി.ടി.എ. റഹീം 11205 സി.പി.ഐ.എം.
31 കൊടുവള്ളി എം.എം.റസക്ക് മുസ്ലീംലീഗ് 60460 കാരാട്ട് റസക്ക് സി.പി.ഐ.എം 61033 അലി അക്ബർ ബി.ജെ.പി 11537 കാരാട്ട് റസക്ക് 573 സി.പി.ഐ.എം
32 തിരുവമ്പാടി സി. മൊയ്യിൻ കുട്ടി മുസ്ലീംലീഗ് 59316 ജോർജ്ജ് എം. തോമസ് സി.പി.ഐ.എം. 62324 ഗിരി ബി.ഡി.ജെ.എസ് 8749 ജോർജ്ജ് എം. തോമസ് 3008 സി.പി.ഐ.എം.
33 കൊണ്ടോട്ടി ടി.വി.ഇബ്രഹീ മുസ്ലീംലീഗ് 69668 കെ.പി.ബിരാൻ കുട്ടി സി.പി.ഐ.എം 59014 കെ.രാമചന്ദ്രൻ ബി.ജെ.പി 12513 ടി.വി.ഇബ്രഹീം 10654 മുസ്ലീംലീഗ്
34 ഏറനാട് പി.കെ. ബഷീർ മുസ്ലീംലീഗ് 69048 കെ.ടി അബ്ദുൾ റഹുമാൻ സി.പി.ഐ. 56155 കെ.പി. ബാബുരാജ് ബി.ജെ.പി 6055 പി.കെ. ബഷീർ 12893 മുസ്ലീംലീഗ്
35 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് ഐ.എൻ.സി. 66354 പി.വി അൻവർ സ്വതന്ത്രൻ 77858 ഗിരിഷ് മോക്കാട് ബി.ഡി.ജെ.എസ് 12284 പി.വി. അൻവർ 11504 സ്വതന്ത്രൻ
36 വണ്ടൂർ (SC) എ.പി. അനിൽകുമാർ ഐ.എൻ.സി. 81964 കെ.നിഷന്ത് സി.പി.ഐ.എം 58100 സുനിത മോഹൻദാസ് ബി.ജെ.പി 9471 എ.പി. അനിൽകുമാർ 23864 ഐ.എൻ.സി.
37 മഞ്ചേരി എം. ഉമ്മർ മുസ്ലീംലീഗ് 69779 കെ.മോഹൻ ദസ് സി.പി.ഐ. 50163 സി.ദിനേശ് ബി.ജെ.പി 11223 എം. ഉമ്മർ 19616 മുസ്ലീംലീഗ്
38 പെരിന്തൽമണ്ണ മഞ്ഞളാംകുഴി അലി മുസ്ലീംലീഗ് 70990 വി. ശശികുമാർ സി.പി.ഐ.എം 70411 സുനിൽ എം. കെ ബി.ജെ.പി 5917 മഞ്ഞളാംകുഴി അലി 579 മുസ്ലീംലീഗ്
39 മങ്കട ടി.എ. അഹമ്മദ് കബീർ മുസ്ലീംലീഗ് 69165 ടി.കെ റഷിദ് അലി സി.പി.ഐ.എം 67657 ബി .രതീഷ് ബി.ജെ.പി 6641 ടി.എ. അഹമ്മദ് കബീർ 1508 മുസ്ലീംലീഗ്
40 മലപ്പുറം പി. ഉബൈദുള്ള മുസ്ലീംലീഗ് 81072 കെ.പി.സുമതി സി.പി.ഐ.എം. 45400 ബാദുഷ തങ്ങൾ ബി.ജെ.പി 7211 പി. ഉബൈദുള്ള 35672 മുസ്ലീംലീഗ്
41 വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് 72181 പി.പി.ബഷിർ സി.പി.ഐ.എം. 34124 പി.ടി. അലി ഹാജി ബി.ജെ.പി 7055 പി.കെ. കുഞ്ഞാലിക്കുട്ടി 38057 മുസ്ലീംലീഗ്
42 വള്ളിക്കുന്ന് പി. അബ്ദുൾ ഹമീദ് മുസ്ലീംലീഗ് 59720 ഒ.കെ.തങ്ങൾ സി.പി.ഐ.എം. 47110 ജയചന്ദൻ ബി.ജെ.പി 22887 പി. അബ്ദുൾ ഹമീദ് 12610 മുസ്ലീംലീഗ്
43 തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ് മുസ്ലീംലീഗ് 62927 നിയാസ് പുളീക്കലത്ത് സി.പി.ഐ. 56884 ഗീത മാധവൻ ബി.ജെ.പി 8046 പി.കെ. അബ്ദുറബ്ബ് 6043 മുസ്ലീംലീഗ്
44 താനൂർ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലീംലീഗ് 59554 വി.അബ്ദുറഹ്മാൻ സി.പി.ഐ.എം. 64472 റസ്മിൽ നാഥ് ബി.ജെ.പി 11051 വി.അബ്ദുറഹ്മാൻ 4918 സി.പി.ഐ.എം
45 തിരൂർ സി. മമ്മൂട്ടി മുസ്ലീംലീഗ് 73432 ഗഫുർ സി.പി.ഐ.എം. 66371 എം.കെ. ദേവിദാസൻ ബി.ജെ.പി 9083 സി. മമ്മൂട്ടി 7061 മുസ്ലീംലീഗ്
46 കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ മുസ്ലീംലീഗ് 71768 എൻ.എ.മുഹമ്മദ് കുട്ടി എൻ.സി.പി. 56726 ഉണ്ണി കൃഷ്ണൻ. ബി ബി.ജെ.പി 13205 ആബിദ് ഹുസൈൻ തങ്ങൾ 15042 മുസ്ലീംലീഗ്
47 തവനൂർ ഇഫ്തിഖറുദ്ദീൻ ഐ.എൻ.സി 51115 കെ.ടി. ജലീൽ സി.പി.ഐ.എം. 68179 രവി തേലത്ത് ബി.ജെ.പി 15801 കെ.ടി. ജലീൽ 17064 സി.പി.ഐ.എം
48 പൊന്നാനി പി.ടി. അജയ്മോഹൻ ഐ.എൻ.സി 53692 പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ.എം 69332 കെ.കെ. സുരേന്ദ്രൻ ബി.ജെ.പി 11662 പി. ശ്രീരാമകൃഷ്ണൻ 15640 സി.പി.ഐ.എം
49 തൃത്താല വി.ടി. ബൽറാം ഐ.എൻ.സി. 66505 സുബൈദ ഇസഹാക്ക് സി.പി.ഐ.എം 55958 വി.ടി.രമ ബി.ജെ.പി 14510 വി.ടി. ബൽറാം 10547 ഐ.എൻ.സി.
50 പട്ടാമ്പി സി.പി. മുഹമ്മദ് ഐ.എൻ.സി. 56621 മുഹമ്മദ് മുഹ്സിൻ സി പി ഐ 64025 മനോജ്.പി ബി.ജെ.പി 14824 മുഹമ്മദ് മുഹ്സിൻ 7404 സി പി ഐ
51 ഷൊർണ്ണൂർ സി. സഗീത ഐ.എൻ.സി. 41618 പി.കെ.ശശി സി.പി.ഐ.എം 66165 ചന്ദൻ ബി.ഡി.ജെ.എസ് 28836 പി.കെ.ശശി 24547 സി.പി.ഐ.എം
52 ഒറ്റപ്പാലം ഷനിമോൾ ഉസ്മാൻ ഐ.എൻ.സി. 51073 പി.ഉണ്ണി സി.പി.ഐ.എം 67161 വേണുഗോപൽ ബി.ജെ.പി 27605 പി.ഉണ്ണി 16088 സി.പി.ഐ.എം
53 കോങ്ങാട് (SC) പന്തളം സുധാകരൻ ഐ.എൻ.സി. 47519 കെ.വി. വിജയദാസ് സി.പി.ഐ.എം 60790 രേണുക സുരേഷ് ബി.ജെ.പി 23800 കെ.വി. വിജയദാസ് 13271 സി.പി.ഐ.എം.
54 മണ്ണാർക്കാട് എം. ഷംസുദ്ദീൻ മുസ്ലീംലീഗ് 73163 കെ.പി.സുരേഷ് രാജ് സി.പി.ഐ. 60838 കേശവദേവ് പുതുമന ബി.ഡി.ജെ.എസ് 10170 എം. ഷംസുദ്ദീൻ 12325 മുസ്ലീംലീഗ്
55 മലമ്പുഴ വി.എസ്.ജോയി ഐ.എൻ.സി. 35333 വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം 73299 സികൃഷ്ണകുമാർ ബി.ജെ.പി 46157 വി.എസ്. അച്യുതാനന്ദൻ 27142 സി.പി.ഐ.എം
56 പാലക്കാട് ഷാഫി പറമ്പിൽ ഐ.എൻ.സി. 57559 എൻ.എൻ. കൃഷ്ണദാസ് സി.പി.ഐ.എം. 38675 ശോഭ സുരേന്ദ്രൻ ബി.ജെ.പി 57449 ഷാഫി പറമ്പിൽ 17483 ഐ.എൻ.സി.
57 തരൂർ (SC) സി. പ്രകാശൻ ഐ.എൻ.സി. 43979 എ.കെ. ബാലൻ സി.പി.ഐ.എം. 67047 ദിവകരാൻ.കെ.വി ബി.ജെ.പി 15493 എ.കെ. ബാലൻ 23068 സി.പി.ഐ.എം
58 ചിറ്റൂർ കെ. അച്യുതൻ ഐ.എൻ.സി 61985 കെ.കൃഷ്ണൻകുട്ടി സി.പി.ഐ.എം 69270 ശശികുമാർ.എം ബി.ജെ.പി 12537 കെ.കൃഷ്ണൻകുട്ടി 7285 സി.പി.ഐ.എം
59 നെന്മാറ എ.വി.ഗോപിനാഥൻ ഐ.എൻ.സി. 58908 കെ.ബാബു സി.പി.ഐ.എം 66199 എൻ.ശിവരാജൻ ബി.ജെ.പി 23096 കെ.ബാബു 7544 സി.പി.ഐ.എം
60 ആലത്തൂർ കെ. കുശലകുമാർ കെ.സി.(എം.) 35146 കെ.ടി.പ്രസന്നൻ സി.പി.ഐ.എം. 71206 ശ്രീ കുമാർ.എം .പി ബി.ജെ.പി 19610 കെ.ടി.പ്രസന്നൻ 36060 സി.പി.ഐ.എം.
61 ചേലക്കര (SC) കെ.എ.തുളസി ഐ.എൻ.സി. 57571 യു.ആർ.പ്രതീപ് സി.പി.ഐ.എം. 67771 ഷാജുമോൻ വട്ടേക്കാട് ബി.ജെ.പി 23845 യു.ആർ.പ്രതീപ് 10200 സി.പി.ഐ.എം
62 കുന്നംകുളം സി.പി ജോൺ സി.എം.പി 55492 എ.സി.മൊയ്തിൻ സി.പി.ഐ.എം 63274 കെ.കെ.അനിഷ്കുമാർ് ബി.ജെ.പി 29325 എ.സി.മൊയ്തിൻ 7782 സി.പി.ഐ.എം
63 ഗുരുവായൂർ പി.എം സാദിക്ക് അലി മുസ്ലീം ലീഗ് 50990 കെ.വി. അബ്ദുൾ ഖാദർ സി.പി.ഐ.എം 66088 നിവേദിത സുബ്രമണൃ ബി.ജെ.പി 25490 കെ.വി. അബ്ദുൾ ഖാദർ 15098 സി.പി.ഐ.എം
64 മണലൂർ ഒ.അബ്ദുൾ റഹുമൻ കുട്ടി ഐ.എൻ.സി. 51097 മുരളി പെരുനെല്ലി സി.പി.ഐ.എം. 70422 എ.എൻ.രാധാകൃഷ്ണൻ ബി.ജെ.പി 37680 മുരളി പെരുനെല്ലി 19325 സി.പി.ഐ.എം
65 വടക്കാഞ്ചേരി അനിൽ അക്കര ഐ.എൻ.സി 65535 മേരി തോമസ് സി.പി.ഐ.എം 65492 ടി എസ് ഉല്ലാസ് ബാബു ബി.ജെ.പി 26652 അനിൽ അക്കര 43 ഐ.എൻ.സി.
66 ഒല്ലൂർ എം.പി. വിൻസെന്റ് ഐ.എൻ.സി 58418 കെ.രാജൻ സി.പി.ഐ. 71666 സന്തോ്ഷ് ബി.ഡി.ജെ.എസ് 17694 കെ.രാജൻ 13248 സി.പി.ഐ
67 തൃശ്ശുർ പത്മജവോണുഗോപൽ ഐ.എൻ.സി. 46677 അഡ്വ .വി.എസ്.സുനിൽകുമാർ സി.പി.ഐ. 53664 ഗോപലകൃഷ്ണൻ ബി.ജെ.പി 24748 അഡ്വ .വി.എസ്.സുനിൽകുമാർ 6987 സി.പി.ഐ.എം
68 നാട്ടിക (SC) കെ.വി.ദാസൻ ഐ.എൻ.സി. 43441 ഗീത ഗോപി സി.പി.ഐ 70218 ടി.വി.ബാബു ബി.ഡി.ജെ.എസ് 33650 ഗീത ഗോപി 26777 സി.പി.ഐ.എം
69 കൈപ്പമംഗലം എം.ടി മുഹമ്മദ് നഹാസ് ആർ.എസ്.പി. 33384 ഇ.ടി. ടൈസൺ സി.പി.ഐ.എം 66824 ഉണ്ണികൃഷ്ണൻ ബി.ഡി.ജെ.എസ് 30041 ഇ.ടി. ടൈസൺ 33440 സി.പി.ഐ.എം
70 ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ കെ.സി.(എം.) 57019 കെ.യു.അരുണൻ സി.പി.ഐ.എം 59730 ഡി.സി.സന്തേഷ് ബി.ജെ.പി 30420 കെ.യു.അരുണൻ 2711 സി.പി.ഐ.എം
71 പുതുക്കാട് സുന്ദരൻ കുന്നത്തുളളി ഐ.എൻ.സി. 40986 സി. രവീന്ദ്രനാഥ് സി.പി.ഐ.എം 79464 എ.നാഗേഷ് ബി.ജെ.പി 35833 സി. രവീന്ദ്രനാഥ് 38478 സി.പി.ഐ.എം
72 ചാലക്കുടി ടി.യു രാധാകൃഷ്ണൻ ഐ.എൻ.സി 47603 ബി.ഡി. ദേവസ്സി സി.പി.ഐ.എം. 74251 ഉണ്ണി ബി.ഡി.ജെ.എസ് 26229 ബി.ഡി. ദേവസ്സി 26648 സി.പി.ഐ.എം.
73 കൊടുങ്ങല്ലൂർ കെ.പി.ധനപാലൻ ഐ.എൻ.സി. 45118 വി.ആർ.സുനിൽകുമാർ സി.പി.ഐ. 67909 സംഗീത വിശ്വനാജെഎ ബി.ഡി.ജെ.എസ് 32793 വി.ആർ.സുനിൽകുമാർ 22791 സി.പി.ഐ.എം.
74 പെരുമ്പാവൂർ നിയമസഭാമണ്ഡലം ജെയ്സൺ ജോസഫ് ഐ.എൻ.സി. 64285 സാജു പോൾ സി.പി.ഐ.എം. 57197 പെെലി ബി.ഡി.ജെ.എസ് 19731 ജെയ്സൺ ജോസഫ് 7088 ഐ. എൻ. സി.
75 അങ്കമാലി റോജി.എം .ജോൺ ഐ.എൻ.സി. 66666 ബന്നി മൂഞ്ഞലി ജെ.ഡി.(എസ്.) 57480 പി.ജെ.ബാബു കെ.സി 9014 റോജി എം. ജോൺ 9186 ഐ.എൻ.സി.
76 ആലുവ അൻവർ സാദത്ത് ഐ.എൻ.സി. 69568 വി.സലി സി.പി.ഐ.എം. 50733 ലത ഗംഗാധരൻ ബി.ജെ.പി 19349 അൻവർ സാദത്ത് 18835 ഐ.എൻ.സി.
77 കളമശ്ശേരി വി.കെ. ഇബ്രാഹിംകുഞ്ഞ് മുസ്ലീംലീഗ് 68726 എ.എം.യൂസഫ് സി.പി.ഐ.എം. 56608 ഗോപകുമാർ ബി.ഡി.ജെ.എസ് 24244 വി.കെ. ഇബ്രാഹിം കുഞ്ഞ് 12118 മുസ്ലീംലീഗ്
78 പറവൂർ വി.ഡി. സതീശൻ ഐ.എൻ.സി 74985 ശാരദാ മോഹൻ സി.പി.ഐ 54351 ഹരി വിജയൻ ബി.ഡി.ജെ.എസ് 28097 വി.ഡി. സതീശൻ 20634 ഐ.എൻ.സി.
79 വൈപ്പിൻ കെ.ആർ.സുഭാഷ് ഐ.എൻ.സി. 49173 എസ്. ശർമ്മ സി.പി.ഐ.എം 68526 വമലോചനൻ കെ. കെ. ബി.ഡി.ജെ.എസ് 10051 എസ്. ശർമ്മ 19353 സി.പി.ഐ.എം.
80 കൊച്ചി ഡൊമനിക് പ്രസന്റേഷൻ ഐ.എൻ.സി. 46881 കെ.ജെ.മക്സി സി.പി.ഐ.എം 47967 പ്രവീൺ ദമോദരൻ പ്രഭു ബി.ജെ.പി 15212 കെ.ജെ. മാക്സി സി.പി.എം.
81 തൃപ്പൂണിത്തുറ കെ. ബാബു ഐ.എൻ.സി. 58230 എം സ്വരാജ് സി.പി.ഐ.എം 62697 തുറവൂർ വിശ്വഭരൻ ബി.ജെ.പി 29843 എം സ്വരാജ് 4467 സി.പി.ഐ.എം
82 എറണാകുളം ഹൈബി ഈഡൻ ഐ.എൻ.സി. 57819 എൻ.അനിൽകുമാർ സി.പി.ഐ.എം 35870 എൻ.കെ.മോഹൻ ദാസ് ബി.ജെ.പി 14878 ഹൈബി ഈഡൻ 21949 ഐ.എൻ.സി.
83 തൃക്കാക്കര പി.ടി തോമസ് ഐ.എൻ.സി. 61451 സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എം 49455 വിവേക് കെ വിജയൻ ബി.ജെ.പി 21247 പി.ടി. തോമസ് 11996 ഐ.എൻ.സി.
84 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ ഐ.എൻ.സി. 65445 എം.എ. സുരേന്ദ്രൻ സി.പി.ഐ.എം 62766 തുറവൂർ വിജയൻ ബി.ഡി.ജെ.എസ് 16459 വി.പി. സജീന്ദ്രൻ 2649 ഐ. എൻ. സി.
85 പിറവം അനൂപ് ജേക്കബ് കെ.സി.(ജെ) 73770 എം.ജെ. ജേക്കബ് സി.പി.ഐ.എം. 67575 സി. പി. സത്യൻ ബി.ഡി.ജെ.എസ്. 17503 അനൂപ് ജേക്കബ് 6195 കെ.സി.(ജെ)
86 മൂവാറ്റുപുഴ ജോസഫ് വാഴക്കാടൻ ഐ.എൻ.സി. 60894 എൽദോ എബ്രഹാം സിപിഐ 70269 പി.ജെ.തോമസ് ബി.ജെ.പി 9759 എൽദോ എബ്രഹാം 9375 സിപിഐ
87 കോതമംഗലം ടി.യു. കുരുവിള കെ.സി.(എം‌) 46185 ആൻറണി ജോൺ സി.പി.ഐ.എം 65467 പി.സി. സിറിയക് സ്വതന്ത്രൻ 12926 ആന്റണി ജോൺ 19282 സി.പി.ഐ.എം
88 ദേവികുളം (SC) ആർ.രാജാ ഐ.എൻ.സി 43728 എസ്. രാജേന്ദ്രൻ സി.പി.ഐ.എം 49510 എൻ. ചന്ദ്രൻ ബി.ജെ.പി 11613 എസ്. രാജേന്ദ്രൻ 5782 സി.പി.ഐ.എം.
89 ഉടുമ്പൻചോല സേനാപതി വേണു ഐ.എൻ.സി 49704 എം.എം.മണി സി.പി.ഐ.എം. 50813 സജി ബി.ഡി.ജെ.എസ് 21799 എം.എം.മണി 1109 സി.പി.ഐ.എം.
90 തൊടുപുഴ പി.ജെ. ജോസഫ് കെ.സി(എം.) 76564 റോയി വാരിക്കട്ട് സി.പി.ഐ.എം. സ്വതന്ത്രൻ 30977 പ്രവീൺ ബി.ഡി.ജെ.എസ് 28845 പി.ജെ. ജോസഫ് 45587 കെ.സി(എം.)
91 ഇടുക്കി റോഷി അഗസ്റ്റിൻ കെ.സി.(എം.) 60556 ഫ്രാൻസിസ് ജോർജ് കെ.സി.(ഡി) 51223 ബിജു മാധവൻ ബി.ഡി.ജെ.എസ് 27403 റോഷി അഗസ്റ്റിൻ 9333 കെ.സി.(എം.)
92 പീരുമേട് സിറിയക് തോമസ് ഐ.എൻ.സി 56270 ഇ.എസ്. ബിജിമോൾ സി.പി.ഐ. 56584 കെ.കുമാർ ബിജെപി 11833 ഇ.എസ്. ബിജിമോൾ 314 സി.പി.ഐ.
93 പാല കെ.എം. മാണി കെ.സി.(എം.) 58884 മാണി സി. കാപ്പൻ എൻ.സി.പി. 54181 എൻ.ഹരി ബി.ജെ.പി 24821 കെ.എം. മാണി 4703 കെ.സി.(എം.)
94 കടുത്തുരുത്തി മോൻസ് ജോസഫ് കെ.സി.(എം.) 73793 സ്കറിയ തോമസ് കെ.സി.(ടി.) 31537 സ്റ്റീഫൻ ചാഴിക്കാടൻ കെ.സി 17536 മോൻസ് ജോസഫ് 42256 കെ.സി.(എം.)
95 വൈക്കം (SC) എ.സനീഷ് കുമാർ ഐ.എൻ.സി 37413 സി.കെ. ആഷ സി.പി.ഐ 61997 നീലകണ്ൻ ബി.ഡി.ജെ.എസ് 30067 സി.കെ. ആഷ 24584 സി.പി.ഐ
96 ഏറ്റുമാനൂർ തോമസ് ചാഴിക്കാടൻ കെ.സി.(എം.) 44906 സുരേഷ് കുറുപ്പ് സി.പി.ഐ.എം. 53805 എ.ജി.തകപ്പൻ ബി.ഡി.ജെ.എസ് 27540 സുരേഷ് കുറുപ്പ് 8899 സി.പി.ഐ.എം
97 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഐ.എൻ.സി. 73894 റജി സക്കറിയ സി.പി.ഐ.എം. 40262 എം.എസ് കരുണാകരൻ ബിജെപി 12582 തിരുവഞ്ചൂർ രാധാകൃഷ്ണൻ 33632 ഐ.എൻ.സി.
98 പുതുപ്പള്ളി ഉമ്മൻ ചാണ്ടി ഐ.എൻ.സി. 71597 ജയക്ക് പി തോമസ് സി.പി.ഐ.എം 44505 ജോർജ് കുരിയൻ ബി.ജെ.പി 15993 ഉമ്മൻ ചാണ്ടി 27092 ഐ.എൻ.സി.
99 ചങ്ങനാശ്ശേരി സി.എഫ്. തോമസ് കെ.സി.(എം.) 50371 കെ.സി.ജോസഫ് കെ.സി.(ഡി) 48522 ഏറ്റുമാനൂർ രാധക്യഷ്ണൻ ബി.ജെ.പി 21455 സി.എഫ്. തോമസ് 1849 കെ.സി.(എം.)
100 കാഞ്ഞിരപ്പള്ളി ഡോ. എൻ ജയരാജ് കേ.കോൺഗ്രസ് (മാണി) 53126 അഡ്വ.വി.ബി ബിനു സി.പി.ഐ.. 49236 വി.എൻ മനോജ് ബി.ജെ.പി 31411 ഡോ. എൻ ജയരാജ് 3890 കെ.സി.(എം.)
101 പൂഞ്ഞാർ ജോർജുകുട്ടി ആഗസ്തി കേ.കോൺഗ്രസ് (മാണി) 35800 പി.സി ജോസഫ് കേ.കോൺഗ്രസ് (ഡെമോക്രാറ്റിക്) 22270 പി.സി.ജോർജ് സ്വതന്ത്രൻ 63621 പി.സി.ജോർജ് സ്വതന്ത്രൻ
102 അരൂർ അഡ്വ.സി ആർ.ജയപ്രകാശ് ഐ.എൻ.സി 46201 എ.എം. ആരിഫ് സി.പി.ഐ.എം 84720 അനിയപ്പാൻ ബി.ഡി.ജെ.എസ് 27753 എ.എം. ആരിഫ് 38519 സി.പി.ഐ.എം
103 ചേർത്തല അഡ്വ.ശരത് ഐ.എൻ.സി 74001 പി. തിലോത്തമൻ സി.പി.ഐ. 81197 പി.എസ്.രാജീവ് ബി.ഡി.ജെ.എസ് 19614 പി. തിലോത്തമൻ 7196 സി.പി.ഐ
104 ആലപ്പുഴ ലാലീ വിൻസെന്റ് ഐ.എൻ.സി 52179 തോമസ് ഐസക്ക് സി.പി.ഐ.എം. 83211 രഞ്ജിത് ശ്രീനിവസ് ബി.ജെ.പി 18214 തോമസ് ഐസക്ക് 31032 സി.പി.ഐ.എം.
105 അമ്പലപ്പുഴ ഷൈക്ക് പി. ഹാരിസ് ജെ.ഡി 40448 ജി. സുധാകരൻ സി.പി.ഐ.എം. 63069 എൽ .പി .ജയചന്ദ്രൻ ബി.ജെ.പി 22730 ജി. സുധാകരൻ 22621 സി.പി.ഐ.എം
106 കുട്ടനാട് ജേക്കബ് എബ്രഹാം കെ.സി(എം.) 45223 തോമസ് ചാണ്ടി എൻ.സി.പി. 50114 സുബാഷ് വാസു ബി.ഡി.ജെ.എസ് 33044 തോമസ് ചാണ്ടി 4891 എൻ.സി.പി
107 ഹരിപ്പാട് രമേശ് ചെന്നിത്തല ഐ.എൻ.സി. 75980 പി.പ്രസാദ് സി.പി.ഐ 57359 അശ്വനി ദേവ് ബി.ജെ.പി 12985 രമേശ് ചെന്നിത്തല 18621 ഐ.എൻ.സി
108 കായംകുളം അഡ്വ ലിജു ഐ.എൻ.സി 61099 യു. പ്രതിഭ സി.പി.ഐ 72956 ഷാജി പണിക്കർ ബി.ഡി.ജെ.എസ് 20000 യു. പ്രതിഭ 11857 സി.പി.ഐ
109 മാവേലിക്കര (SC) ബെെജു കാലശാല ഐ.എൻ.സി 43013 ആർ. രാജേഷ് .സി.പി.ഐ.എം 74555 പി. എം.വേലായുധൻ ബി.ജെ.പി 30929 ആർ. രാജേഷ് 31542 സി.പി.ഐ.എം
110 ചെങ്ങന്നൂർ ഡി.വിജയകുമാർ ഐ.എൻ.സി. 46347 സജി ചെറിയാൻ സി പി ഐ എം 67303 പി.എസ്.ശ്രീധരൻ പിളള ബി.ജെ.പി 35270 സജി ചെറിയാൻ 19956 സി പി ഐ എം
111 തിരുവല്ല ജോസഫ് എം പുതുശ്ശേരി കേ.കോൺഗ്രസ് (മാണി) 51398 അഡ്വ. മാത്യു ടി തോമസ് ജനതാദൾ(എസ്) 59660 ശ്രീ അക്കീരമ കാളിദാസൻ ഭട്ടതിരിപ്പാട് ബി.ജെ.ഡി.എസ് 31439 അഡ്വ. മാത്യു ടി തോമസ് 8262 ജനതാദൾ(എസ്)
112 റാന്നി മറിയാമ്മ ചെറിയാൻ ഐ.എൻ.സി. 44153 രാജൂ എബ്രഹാം സി പി ഐ എം 58749 കെ പത്മകുമാർ ബി.ജെ.ഡി.എസ് 28201 രാജൂ എബ്രഹാം 14596 സി പി ഐ എം
113 ആറന്മുള അ‍ഡ്വ. ശിവദാസൻ നായർ ഐ.എൻ.സി. 56877 വീണാ ജോർജ് സി പി ഐ എം 64523 എം ടി രമേശ് ബി ജെ പി 37906 വീണാ ജോർജ് 7646 സി പി ഐ എം
114 കോന്നി അടൂർ പ്രകാശ് ഐ.എൻ.സി. 72800 അഡ്വ. ആർ സനൽകുമാർ സി പി ഐ എം 52052 അഡ്വ. ആർ അശോക് കുമാർ ബി ജെ പി 16713 അടൂർ പ്രകാശ് 20748 ഐ.എൻ.സി
115 അടൂർ (SC) കെ.കെ ഷാജു ഐ.എൻ.സി. 50574 ചിറ്റയം ഗോപകുമാർ സി പി ഐ 76034 പി.സുധീർ ബി.ജെ.പി 25940 ചിറ്റയം ഗോപകുമാർ 25460 സി പി ഐ
116 കരുനാഗപ്പള്ളി സി.ആർ.മഹേഷ് ഐ.എൻ.സി 68143 ആർ.രാമചന്ദ്രൻ സി.പി.ഐ.എം 69902 ശ്രീ സദാശിവൻ ബി.ഡി.ജെ.എസ് 19115 ആർ.രാമചന്ദ്രൻ 1759 സി.പി.ഐ.എം
117 ചവറ ഷിബു ബേബി ജോൺ ആർ.എസ്.പി. 58477 എൻ. വിജയൻ പിളള സി.എം .പി 64666 എം.സുനിൽ ബി.ജെ.പി 10276 വിജയൻ പിളള 6189 സി.എം .പി
118 കുന്നത്തൂർ (SC) കോവൂർ ഉല്ലാസ് ആർ.എസ്.പി 55196 കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി.എൽ 75725 തഴവ സഹദേവൻ ബി.ഡി.ജെ.എസ് 21742 കോവൂർ കുഞ്ഞുമോൻ 20529 ആർ.എസ്.പി.എൽ
119 കൊട്ടാരക്കര സവിൻ സത്യൻ ഐ.എൻ.സി 40811 പി. അയിഷ പോറ്റി സി.പി.ഐ.എം. 83443 രാജേശ്വരി രാജേന്ദ്രൻ ബി.ജെ.പി 24062 പി. ആയിഷ പോറ്റി 42632 സി.പി.ഐ.എം
120 പത്തനാപുരം ജഗദീഷ് ഐ.എൻ.സി 49867 കെ.ബി. ഗണേഷ് കുമാർ കേ.കോൺഗ്രസ് (ബി) 74429 ഭീമൻ രഘു ബിജെപി 11700 കെ.ബി. ഗണേഷ് കുമാർ 24562 കേ.കോൺഗ്രസ് (ബി)
121 പുനലൂർ എ.യൂനസ് കുഞ്ഞ് മുസ്ലീംലീഗ് 48554 കെ. രാജു സി.പി.ഐ. 82146 സിസിൻ കെ.സി. 10558 കെ. രാജു 33582 സി.പി.ഐ
122 ചടയമംഗലം എം.എം. ഹസ്സൻ ഐ.എൻ.സി 49334 മുല്ലക്കര രത്നാകരൻ സി.പി.ഐ. 71262 കെ.ശിവദാസൻ ബി.ജെ.പി 19259 മുല്ലക്കര രത്നാകരൻ 21928 സി.പി.ഐ
123 കുണ്ടറ രാജ് മോഹൻ ഉണ്ണിത്തൻ ഐ.എൻ.സി 48587 മേഴ്സികുട്ടി സി.പി.ഐ.എം 79047 എം .എസ്.ശ്യാ കുമാർ ബി.ജെ.പി 20257 മേഴ്സികുട്ടി 30460 സി.പി.ഐ.എം
124 കൊല്ലം സൂരജ് രവി യു.ഡി.എഫ് 45492 മുകേഷ് സി.പി.ഐ.എം 63103 കെ. ശശികുമാർ എൻ.ഡി.എ. 17409 മുകേഷ് 17611 സി.പി.ഐ.എം
125 ഇരവിപുരം എ.എ. അസീസ് ആർ.എസ്.പി. 36589 എം. നൗഷാദ് സി.പി.ഐ.എം 65392 ആക്കാവിള സതീക്ക് എൻ.ഡി.എ. 19714 എം. നൗഷാദ് 28803 സി.പി.ഐ.എം
126 ചാത്തന്നൂർ ശൂരനാട് രാജശേഖൻ ഐ.എൻ.സി 30139 ജി.എസ്.ജയലാൽ സി.പി.ഐ 67606 ഗോപകുമാർ ബി.ജെ.പി 33199 ജി.എസ്. ജയലാൽ 34407 സി.പി.ഐ.
127 വർക്കല വർക്കല കഹാർ ഐ.എൻ.സി 50716 വി.ജോയി സി.പി.ഐ.എം. 53102 എസ്.ആർ.എം.സജി ബി.ഡി.ജെ.എസ് 19872 വി.ജോയി 2386 സി.പി.ഐ.എം
128 ആറ്റിങ്ങൽ (SC) കെ. ചന്ദ്രബാബു ആർ.എസ്.പി 32425 ബി.സത്യൻ സി.പി.ഐ.എം. 72808 രാജി പ്രസാദ് ബി.ജെ.പി 27602 ബി.സത്യൻ 40383 സി.പി.ഐ.എം.
129 ചിറയിൻകീഴ് (SC) കെ.എസ്.അജിത് കുമാർ ഐ.എൻ.സി 50370 വി. ശശി സി.പി.ഐ 64692 ഡോ.പി.പി വാവ ബി.ജെ.പി 19478 വി. ശശി 14322 സി.പി.ഐ
130 നെടുമങ്ങാട് പാലോട് രവി ഐ.എൻ.സി. 54124 സി. ദിവാകരൻ സി.പി.ഐ. 57745 വി.വി. രാജേഷ് ബി.ജെ.പി 35139 സി. ദിവാകരൻ 3621 സി.പി.ഐ.
131 വാമനപുരം ശരത് ചന്ദ്രപ്രസാദ് ഐ.എൻ.സി. 56252 ഡി.കെ.മുരളി സി.പി.ഐ.എം 65848 ആർ.വി.നിഖിൽ ബി.ഡി.ജെ.എസ് 13956 ഡി.കെ.മുരളി 9596 സി.പി.ഐ.എം
132 കഴക്കൂട്ടം എം.എ. വാഹിദ് ഐ.എൻ.സി. 42732 കടകംപളളി സുരേന്ദ്രൻ സി.പി.ഐ.എം 50079 വി. മുരളീധരൻ ബി.ജെ.പി 38602 കടകംപള്ളി സുരേന്ദ്രൻ 7347 സി.പി.ഐ.എം
133 വട്ടിയൂർക്കാവ് കെ. മുരളീധരൻ ഐ.എൻ.സി 51322 ടി.എൻ. സീമ സി.പി.ഐ.എം 43700 കുമ്മനം രാജശേഖരൻ ബി.ജെ.പി 40441 കെ. മുരളീധരൻ 7622 ഐ.എൻ.സി
134 തിരുവനന്തപുരം വി.എസ്. ശിവകുമാർ ഐ.എൻ.സി. 46474 ആന്റണി രാജു കെ.സി(ഡി) 35569 എസ്. ശ്രീശാന്ത് ബി.ജെ.പി 34764 വി.എസ്. ശിവകുമാർ 10905 ഐ.എൻ.സി
135 നേമം വി. സുരേന്ദ്രൻ പിള്ള ജെ.ഡി.യു 13860 വി. ശിവൻകുട്ടി സി.പി.ഐ.എം 59142 ഒ. രാജഗോപാൽ ബി.ജെ.പി 67813 ഒ. രാജഗോപാൽ 8671 ബി.ജെ.പി
136 അരുവിക്കര കെ.എസ്.ശബരീനാഥൻ ഐ.എൻ.സി 70910 എ .എ. റഷീദ് സി.പി.ഐ.എം. 49596 രാജസേനൻ ബി.ജെ.പി 20294 കെ.എസ്. ശബരീനാഥൻ 21314 ഐ.എൻ.സി
137 പാറശ്ശാല എ.ടി. ജോർജ്ജ് ഐ.എൻ.സി 51590 സി.കെ ഹരീന്ദ്രൻ സി.പി.ഐ.എം 70156 കരമന ജയൻ ബി.ജെ.പി 33028 സി.കെ ഹരീന്ദ്രൻ 18566 സി.പി.ഐ.എം
138 കാട്ടാക്കട എൻ. ശക്തൻ ഐ.എൻ.സി. 50765 ഐ.പി.സതിഷ് സി.പി.ഐ.എം 51614 പി.കെ. കൃഷ്ണദാസ് ബി.ജെ.പി 38700 ഐ.പി.സതിഷ് 849 സി.പി.ഐ.എം
139 കോവളം എം വിൻസെന്റ് ഐ.എൻ.സി 60268 ജമീല പ്രകാശം ജെ.ഡി.(എസ്.) 57653 ടി.എൻ.സുരേഷ് ബി.ഡി.ജെ.എസ് 30987 എം വിൻസെന്റ് 2615 ഐ.എൻ.സി
140 നെയ്യാറ്റിൻകര ആർ. ശെൽവരാജ് ഐ.എൻ.സി 54016 കെ.എ.അൻസലൻ സി.പി.ഐ.എം. 63559 സുരേന്ദ്രൻ ബി.ജെ.പി 15531 കെ.എ.അൻസലൻ 9543 സി.പി.ഐ.എം.

കുറിപ്പ്:-

 • (SC) - പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
 • (ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.

തിരഞ്ഞെടുപ്പു ഫലം പാർട്ടി അടിസ്ഥാനത്തിൽ[തിരുത്തുക]

എൽ.ഡി.എഫ്+ സിറ്റ് യു.ഡി.എഫ്+ സിറ്റ് എൻ.ഡി.എ+ സിറ്റ് മറ്റുള്ളവ സിറ്റ്
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 58 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22 ഭാരതീയ ജനതാ പാർട്ടി 1 സ്വതന്ത്രൻ 1
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 19 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 18 ഭാരത് ധർമ്മ ജന സേന 0
ജനതാദൾ (സെക്കുലർ) 3 കേരള കോൺഗ്രസ്‌ (എം) 6 കേരള കോൺഗ്രസ് (തോമസ്) 0
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 2 കേരള കോൺഗ്രസ് (ജേക്കബ്) 1 ജനാധിപത്യ രാഷ്ട്രിയ സഭ 0
എൽ.ഡി.എഫ് സ്വതന്ത്രൻ 5 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി 0 ജനാധിപത്യ സംരക്ഷണ സമിതി 0
കോൺഗ്രസ് (എസ്) 1 ജനതാദൾ (യുനൈറ്റഡ്) 0
കേരള കോൺഗ്രസ് (ബി) 1 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 0
റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) 1
കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി 1
കേരള കോൺ‌ഗ്രസ് (സ്കറിയ തോമസ്) 0
ജനാധിപത്യ കേരള കോൺഗ്രസ് 0
ഇന്ത്യൻ നാഷണൽ ലീഗ് 0
ആകെ (2016) 91 ആകെ (2016) 47 ആകെ (2016) 1 ആകെ (2016) 1
ആകെ (2011) 68 ആകെ (2011) 72 ആകെ (2011) 0 ആകെ (2011) 0
ആകെ (2006) 98 ആകെ (2006) 42 ആകെ (2006) 0 ആകെ (2006) 0
ആകെ (2001) 40 ആകെ (2001) 99 ആകെ (2001) 0 ആകെ (2001) 1

തിരഞ്ഞെടുപ്പ് ഫലം ജില്ല തിരിച്ച്[തിരുത്തുക]

ജില്ല ആകെ യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവർ
കാസർഗോഡ്

5

2 3 0 0
കണ്ണൂർ

11

3 8 0 0
വയനാട്

3

1 2 0 0
കോഴിക്കോട്

13

2 11 0 0
മലപ്പുറം

16

12 4 0 0
പാലക്കാട്

12

3 9 0 0
തൃശ്ശൂർ

13

1 12 0 0
എറണാകുളം

14

9 5 0 0
ഇടുക്കി

5

2 3 0 0
കോട്ടയം

9

6 2 0 1
ആലപ്പുഴ

9

1 8 0 0
പത്തനംതിട്ട

5

1 4 0 0
കൊല്ലം

11

0 11 0 0
തിരുവനന്തപുരം 14 4 9 1 0
ആകെ

140

47 91 1 1

തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ[തിരുത്തുക]

യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവർ
47 91 1 1
യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവ
22 18 6 0 1 0 0 58 19 3 5 2 1 1 1 1

1

0 0 0 0

1

INC IUML KC
(M)
JD
(U)
KC
(J)
CMP
(J)
RSP CPI(M) CPI JDS IND NCP RSP
(L)
IC
(S)
CMP
(A)
KC
(B)
BJP BDJS JRS KC JSS IND

പതിനാലാം നിയമസഭ[തിരുത്തുക]

തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.സദാശിവമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ.[16]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "4 States, Puducherry to go to polls between April 4 and May 16". The Hindu. ശേഖരിച്ചത് 2015-11-08.
 2. 2.0 2.1 "പരസ്യ പ്രചാരണം കൊടിയിറങ്ങി. നാം വിധിക്കും നാളെ". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 15. 2016 മേയ് 15.
 3. 3.0 3.1 "Know your election Kerala 2016". The Hindu. 2016 മേയ് 18. മൂലതാളിൽ നിന്നും 2016 മേയ് 22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 22.
 4. "കൊല്ലത്തുകാർക്ക് കൗതുകമായി വിവിപാറ്റ്". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 3. 2016 മേയ് 17.
 5. "കേരളാ ഗവർണറുടെ വോട്ട് ചരിത്രമായി". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 6. 2016 മേയ് 17.
 6. "പണം നൽകി വാർത്ത; ഒരു പരാതി പോലുമില്ല". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 15. 2016 മേയ് 17.
 7. 7.0 7.1 "ചരിത്രമെഴുതി 2 കോടി വോട്ട് 77.35%". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 1. 2016 മേയ് 18.
 8. "Only 8 women elected to Kerala Assembly". ടൈംസ് ഓഫ് ഇന്ത്യ. 2016 മേയ് 20. മൂലതാളിൽ നിന്നും 2016 മേയ് 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 25.
 9. 9.0 9.1 "Kerala Assembly elections 2016: Big hits and misses". The Hindu. 2016 മേയ് 18. മൂലതാളിൽ നിന്നും 2016 മേയ് 22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 22.
 10. "ഒരു ലക്ഷം കവിഞ്ഞ് നോട്ട; ഏറ്റവും കുറവ് പൂഞ്ഞാറിൽ". Mathrubhumi.
 11. "മുഹ്സിൻ സഭയിലെ ജൂനിയർ: കാരണവർ വി.എസ്‌". മാതൃഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2016 മേയ് 24-ന് ആർക്കൈവ് ചെയ്തത്.
 12. https://url=/amp/www.janmabhumidaily.com/news406409/amp&rct=j&sa=U&ved=0ahUKEwiPjvm1qtnUAhVLQY8KHdTlBswQFggmMAQ&q
 13. "മുന്നിൽ ചേർത്തല; പിന്നിൽ തിരുവനന്തപുരം". മലയാള മനോരമ, കൊല്ലം എഡിഷൻ, പേജ് - 6. 2016 മേയ് 18.
 14. "വോട്ടെടുപ്പ് കേന്ദ്രങ്ങൾ". ചീഫ് ഇലക്ടറൽ ഓഫീസർ, കേരളം. മൂലതാളിൽ നിന്നും 2016 മേയ് 18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 18.
 15. "LDF Sweeps Kerala, BJP Opens Account In Assembly Elections". NDTV. 2016 മേയ് 20. മൂലതാളിൽ നിന്നും 2016 മേയ് 22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 22.
 16. "വിജയാരോഹണം". മലയാള മനോരമ. 2016 മേയ് 25. മൂലതാളിൽ നിന്നും 2016 മേയ് 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 25.

പുറംകണ്ണികൾ[തിരുത്തുക]