ജോണി നെല്ലൂർ
Johny Nelloor
ജോണി നെല്ലൂ൪ | |
|---|---|
| മുൻഗാമി | എ.വി. ഐസക്ക് |
| പിൻഗാമി | ബാബു പോൾ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 19 ഓഗസ്റ്റ് 1951 ആരക്കുഴ (മൂവാറ്റുപുഴ), കോട്ടയം ജില്ല, തിരുവിതാംകൂർ-കൊച്ചിൻ |
| രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (ജേക്കബ്) |
| പങ്കാളി | ചിന്നു ജോണി |
| കുട്ടികൾ | 1 മകനും മകളും |
| മാതാപിതാക്കൾ(s) | വർക്കി നെല്ലൂർ, ഏലിക്കുട്ടി വർക്കി |
| വസതി | മൂവാറ്റുപുഴ |
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ചെയർമാനും മുൻ എം.എൽ.എ.യുമാണ് ജോണി നെല്ലൂർ.
വർക്കി, ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1950 ജൂൺ 13-ന് മൂവാറ്റുപുഴയിൽ ജനിച്ചു.[1] ബി.എസ്.സി. എൽ.എൽ.ബി വിദ്യാഭ്യാസം പൂർത്തിയാക്കി. 1991-ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും 3 തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് 15 വർഷത്തോളം നിയമസഭാംഗമായി തുടർന്നു. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്നും പരാജയപ്പെട്ടു. 1991-ൽ സിപിഐയുടെ എ. വി. ഇസാക്കിനെ 3779 വോട്ടിന് പരാജയപ്പെടുത്തി. 1996-ൽ പിഎം തോമസിനെ 9696 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് 2001-ൽ ജോർജ്ജ് കുന്നപ്പിള്ളിയെ 8893 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2011-ൽ അദ്ദേഹം അങ്കമാലിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള മുൻ മന്ത്രി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു. ഇപ്പോൾ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ കേരള സംസ്ഥാന പ്രസിഡന്റാണ്. പാർട്ടി ചെയർമാൻ, ഔഷധി ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "KERALA LEGISLATURE - MEMBERS". P R O F I L E. Retrieved 1 ജൂലൈ 2019.