ഷിബു ബേബി ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിബു ബേബി ജോൺ
വ്യക്തിഗത വിവരങ്ങൾ
പങ്കാളിആനി
കുട്ടികൾഅച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ
വെബ്‌വിലാസംhttp://www.shibubabyjohn.in/

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, ആർ.എസ്.പി-യുടെ സംസ്ഥാന സെക്രട്ടറിയുമാണ് ഷിബു ബേബി ജോൺ (ജനനം: ജൂലൈ 27 1963). രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു[1]

ജീവിതരേഖ[തിരുത്തുക]

ആർ.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനായി ജനനം. കൊല്ലം ടി.കെ.എം. എൻജിനീയറിങ്ങ് കോളേജിൽ നിന്ന്[2] മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം ഷിബു സമുദ്രോത്പന്ന കയറ്റുമതി വ്യവസായിയായി പ്രവർത്തിക്കുകയായിരുന്നു.[3] പിതാവ് ബേബി ജോൺ രോഗശയ്യയിലാവുകയും ആർ.എസ്.പി. പിളരുകയും ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത്. ബാബു ദിവാകരനും കെ.സി. വാമദേവനും എ.വി. താമരാക്ഷനുമൊപ്പം ചേർന്ന് രൂപവത്കരിച്ച ആർ.എസ്.പി. (ബോൾ ഷേവിക് ) നേത്യത്വത്തിലേക്ക് ഷിബു ഉയർന്നു. ബേബി ജോൺ വളരെക്കാലമായി പ്രതിനിധീകരിച്ചു കൊണ്ടിരുന്ന ചവറ മണ്ഡലത്തിൽ 2001-ൽ ആർ.എസ്.പി. (ബോൾഷെവിക്) സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയ ഷിബു എൽ.ഡി.എഫിലെ ആർ.എസ്.പി-യിലെ മുതിർന്ന നേതാവായിരുന്ന വി.പി. രാമകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി സ്ഥാനാർത്ഥിയും ഷിബു ബേബി ജോൺ പാർട്ടി ജനറൽ സെക്രട്ടറി താമരാക്ഷനുമാാായി പിണങ്ങി. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി നടന്ന മത്സരം ബേബി ജോണിന്റെ 'ശിഷ്യനും മകനും' തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനായിരുന്നു വിജയം. 2008-ൽ ആർ.എസ്.പി (ബേബി ജോൺ) രൂപീകരിച്ച ഷിബു 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. ആര്.എസ്.പി ( ബേബി ജോൺ) പിന്നീട് ആര്.എസ്.പി-യിൽ ലയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഷിബു ബേബി ജോൺ - ജീവിതരേഖ, കേരള സർക്കാർ വെബ്‌സൈറ്റ് Archived 2012-06-18 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റു". വൺ ഇന്ത്യ. മേയ് 18, 2012. Retrieved മാർച്ച് 14, 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-21. Retrieved 2012-03-16.
  3. "നേർക്കുനേർ - ചവറ". മാതൃഭൂമി (2011 നിയമസഭാ തെരഞ്ഞെടുപ്പ് താൾ). Retrieved മാർച്ച് 16, 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഷിബു_ബേബി_ജോൺ&oldid=3951960" എന്ന താളിൽനിന്ന് ശേഖരിച്ചത്