Jump to content

വി. മുരളീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. മുരളീധരൻ
കേന്ദ്ര വിദേശ കാര്യ വകുപ്പ് സഹ മന്ത്രി (പാർലമെന്ററി കാര്യ വകുപ്പ് അധിക ചുമതല)
ഓഫീസിൽ
2019-2024
പ്രധാനമന്ത്രിനരേന്ദ്ര മോദി
രാജ്യസഭാംഗം
ഓഫീസിൽ
2018-2024
മണ്ഡലംമഹാരാഷ്ട്ര
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്
ഓഫീസിൽ
2010-2015
മുൻഗാമിപി.കെ. കൃഷ്ണദാസ്
പിൻഗാമികുമ്മനം രാജശേഖരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-12-12) ഡിസംബർ 12, 1958  (65 വയസ്സ്)
തലശ്ശേരി, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിജയശ്രീ
As of ജൂലൈ 30, 2024
ഉറവിടം: കേരള ബിജെപി

2019 മുതൽ 2024 വരെ കേന്ദ്ര വിദേശ കാര്യ, പാർലമെൻ്ററികാര്യ വകുപ്പ് സഹ മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വി.മുരളീധരൻ (ജനനം:12 ഡിസംബർ 1958) 2018 മുതൽ 2024 വരെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായും 2010 മുതൽ 2015 വരെ കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.[1][2]

ജീവിത രേഖ

[തിരുത്തുക]

വണ്ണത്താംവീട്ടിൽ ഗോപാലന്റെയും വെള്ളാംവെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ  ബിരുദം നേടി. 

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) യുടെ സജീവ പ്രവർത്തകനായിരുന്നു.

1978-ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായിരുന്നു. 1979-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി.

1983ൽ സർക്കാർ ജോലി രാജിവെച്ച് എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1994ൽ എബിവിപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി.

1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ്  മുരളീധരൻ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃ നിരയിലേക്ക് വരുന്നത്. 1999-2002 കാലയളവിൽ ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിൽ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയർമാനായിരുന്നു.

2002 മുതൽ 2004 വരെ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടറായും ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയിമെന്റ് ജെനറേഷൻ ടാസ്ക് ഫോർസിന്റെ കൺവീനറായും പ്രവർത്തിച്ചു. [3][4][3][5][6][7]

2006 മുതൽ 2010 വരെ കേരള ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായും 2010 മുതൽ 2015 വരെ പാർട്ടി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ച മുരളീധരൻ 2018-ൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2019-ലെ രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ വിദേശകാര്യ വകുപ്പിൻ്റെയും പാർലമെൻ്ററി കാര്യവകുപ്പിൻ്റെയും സംസ്ഥാന ചുമതലയുള്ള സഹ-മന്ത്രിയായിരുന്നു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.

2024-ൽ രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സംഘടനാ രംഗത്ത് സജീവമായ മുരളീധരൻ നിലവിൽ ബിജെപിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹ-പ്രഭാരിയായി തുടരുന്നു.[8]

സ്വകാര്യ ജീവിതം

[തിരുത്തുക]

1998ൽ വി മുരളീധരൻ ഡോ. കെഎസ് ജയശ്രീയെ വിവാഹം ചെയ്തു. അവർ ചേളന്നൂർ എസ്എൻ കോളേജിലെ സംസ്കൃതം അദ്ധ്യാപികയാണ്. [9]

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/kerala/2019/05/31/v-muralidharan.html
  2. https://www.onmanorama.com/news/kerala/2018/03/15/v-muraleedharan-elected-to-rajaya-sabha-unopposed.amp.html
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-09-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-27. Retrieved 2011-09-22.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-03. Retrieved 2011-09-22.
  6. http://www.asianetindia.com/news/muraleedharan-head-bjp-kerala_117000.html[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.indiareport.com/India-usa-uk-news/latest-news/732852/National/1/20/1[പ്രവർത്തിക്കാത്ത കണ്ണി]
  8. https://keralakaumudi.com/en/news/mobile/news.php?id=1338574&u=
  9. മനോരമ പത്രവാർത്ത
"https://ml.wikipedia.org/w/index.php?title=വി._മുരളീധരൻ&oldid=4112097" എന്ന താളിൽനിന്ന് ശേഖരിച്ചത്