ടി.എൻ. സീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ടി.എൻ. സീമ

പദവിയിൽ
2010-മുതൽ
നിയോജക മണ്ഡലം കേരളം
ജനനം1963 ജൂൺ 1(1963-06-01)
ഭവനംടിസി.42/366(1), ശ്രീവരാഹം, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം, കേരളം
ദേശീയത ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾകേരള സർവ്വകലാശാല
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ (എം)
ജീവിത പങ്കാളി(കൾ)ജി.ജയരാജ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് ടി.എൻ.സീമ (ജനനം :1 ജൂൺ 1963).[1] അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയുമാണ്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പി. നാരായണൻ നായരുടെയും മാനസിയുടെയും മകളായി തൃശൂരിൽ ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. തമിഴിൽ ഡിപ്ലോമയും സാമൂഹ്യസുരക്ഷ സാർവ്വജനീവമാക്കലിൽ (Diploma in Universalising Social Security) നെതർലന്റ്സിലെ ഹേഗിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഡിപ്ലോമയും എടുത്തു. 1991 മുതൽ 2008 വരെ കേരളത്തിലെ വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം അദ്ധ്യാപികയായിരുന്നു. ഏപ്രിൽ 2010 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2]

സ്ത്രീശബ്ദം മാസികയുടെ പത്രാധിപരായിരുന്നു. കുടുംബശ്രീ ദാരിദ്ര്യ നിർമാർജ്ജന മിഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

കൃതികൾ[തിരുത്തുക]

  • സ്ത്രീകളും പ്രാദേശികാസൂത്രണവും , 1997
  • ആഗോളവൽക്കരണവും സ്ത്രീകളും, 2000
  • Equality in Development,(എഡിറ്റു ചെയ്തവ)2000
  • Gender Status Study, 2000 (എഡിറ്റു ചെയ്തവ)
  • Neighbourhood Collective, 1999(എഡിറ്റു ചെയ്തവ)
  • People's Plan Campaign and Women's Advancement, 2000(എഡിറ്റു ചെയ്തവ)
  • ഹൃദയഗവേഷണം(കവിതാ സമാഹാരം), 2012

അവലംബം[തിരുത്തുക]

  1. "ടി.എൻ. സീമ". ഭാരത സർക്കാർ. Retrieved 2016-03-21. 
  2. "ടി.എൻ.സീമ". രാജ്യസഭ - ഭാരതസർക്കാർ. Retrieved 2016-03-21. 
"https://ml.wikipedia.org/w/index.php?title=ടി.എൻ._സീമ&oldid=2678377" എന്ന താളിൽനിന്നു ശേഖരിച്ചത്