ആവനാഴി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവനാഴി
സംവിധാനം ഐ വി ശശി
നിർമ്മാണം സാജൻ
രചന ടി. ദാമോദരൻ
അഭിനേതാക്കൾ മമ്മുട്ടി
ഗീത
സുകുമാരൻ
ജനാർദ്ദനൻ
സീമ
നളിനി
സംഗീതം ശ്യാം
ഛായാഗ്രഹണം വി ജയണാം
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ സാജ് പ്രൊഡക്ഷൻസ്s
റിലീസിങ് തീയതി
  • 12 സെപ്റ്റംബർ 1986 (1986-09-12)
സമയദൈർഘ്യം 152 മിനുട്ട്
രാജ്യം ഭാരതം
ഭാഷ മലയാളം

ടി. ദാമോദരൻതിരക്കഥഎഴുതി ഐ വി ശശി സംവിധാനം ചെയ്ത്ക്ക് 1986ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ആവനാഴി . ഇതിലെ മുഖ്യകഥാപാത്രമായ ഇൻസ്പെക്റ്റർ ബലറാമിനെ മമ്മുട്ട് അവതരിപ്പിക്കുന്നു. ശോഭന നായികാ വേഷവും കെട്ടുന്നു. ആവനാഴി എന്നചിത്രത്തിന്റെ വിജയം അതിനെ തമിഴിലേക്ക കടമൈ കന്നിയം കട്ടുപ്പാട് എന്ന് പേരിലും തെളുഗിൽ മരണ ശാസനം എന്ന പേരിലും പുനർനിർമ്മിച്ചു. ഐ വി ശശി തന്നെ സംവിധാനം ചെയ്ത 1991ലെ ഇൻസ്പെക്റ്റർ ബലറാം 2006ലെ ബൽരാം vs. താരാദാസ് എന്നിവ ഈ ചിത്രത്തിന്റെ ബാക്കിപത്രങ്ങളാണ്

ഇതിവൃത്തം[തിരുത്തുക]

കരടിഎന്ന ഓമനപ്പേരിലറിയപ്പെടുന്ന ബൽരാം (മമ്മുട്ടി) ഒരുസത്യസന്ധനായ സർക്കിൾ ഇൻസ്പെക്റ്റർ ആണ്. വ്യക്തിപരമായ പ്രശ്നങ്ങളൂം പ്രേമനൈരാശ്യവും അയാളെ കുടിയനും സ്ത്രീലമ്പടനുമാക്കുന്നു. സത്യരാജ് എന്ന ഗുണ്ടയെ തളക്കാൻ ബൽരാം നിയുക്തനാകുന്നു. ചാക്കോച്ചൻ എന്ന കോൻട്രാക്റ്ററെ വധിച്ച് പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട അയാളെ ബൽ രാം അറസ്റ്റ് ചെയ്യുന്നു. കോടതിയിൽ അയാൾക്ക് വേണ്ടി വാദിച്ച ജയചന്ദ്രൻ (സുകുമാരൻ) അയാളെ പുറത്തിറക്കുന്നു. ബൽ റാമിന്റെ പൂർവ്വകാമുകി ഉഷ )നളിനി ആണ് ജയചന്ദ്രന്റെ ഭാര്യ. സത്യരാജിന്റെ പേരിലുള്ള മറ്റ് കേസുകളും പൊക്കി എടുക്കാൻ ബലരാം തീരുമാനിക്കുന്നു. അയാൾ സീത ഗീത എന്ന വേശ്യയുമായി അടുപ്പത്തിലാകുന്നു. തന്റെ അനുജനെ കേസിനിടയിൽ കൊന്നുഎന്ന തെറ്റിധാരണയിൽ ബലറാമിനോട് പ്രതികാരമുള്ളവളാണ് രാധ (സീമ). രാധ സത്യരാജിന് ഒളിത്താവളമൊരുക്കുന്നു.

Cast[തിരുത്തുക]

Box office[തിരുത്തുക]

ആ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ മലയാളസിനിമ.[1][2][3][4][5][6][7][8] The budget was INR 21 ലക്ഷം (US$ 43,300).[9][10] The film ran over 200 days.[11]

പുനർനിർമ്മാണങ്ങൾ[തിരുത്തുക]

വർഷം സിനിമ ഭാഷ നടന്മാർ സംവിധായകൻ
1987 മരണശാസനം Telugu കൃഷ്ണം രാജു, ജയസുധ, മാധവി, ശോഭന എസ് എസ് രവിചന്ദ്ര
1987 സത്യമേവജയതെ ഹിന്ദി വിനോദ് ഖന്ന, മീനാക്ഷി ശേഷാദ്രി, മാധവി, അനിത രാജ് രാജ് എൻ സിപ്പി
1987 കടമൈ കണ്ണിയം കട്ടുപ്പാട് തമിഴ് സത്യരാജ്, ക്യാപ്റ്റൻ രാജു, ഗീത, ജീവിത സന്താനഭരണി

References[തിരുത്തുക]

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

ആവനാഴി (1986)

"https://ml.wikipedia.org/w/index.php?title=ആവനാഴി_(ചലച്ചിത്രം)&oldid=2534621" എന്ന താളിൽനിന്നു ശേഖരിച്ചത്