വേങ്ങര നിയമസഭാമണ്ഡലം
ദൃശ്യരൂപം
41 വേങ്ങര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 170006 (2017) |
നിലവിലെ അംഗം | പി.കെ. കുഞ്ഞാലിക്കുട്ടി |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര , കണ്ണമംഗലം ,എ.ആർ നഗർ ,ഊരകം , പറപ്പൂർ , ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു വേങ്ങര നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 ഏപ്രിൽ മാസത്തിലാണ് ഈ മണ്ഡലത്തിൽ തിരഞെടുപ്പ് നടന്നത്, പ്രഥമ തിരഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിൽ എസ്.ഡി.പി.ഐ. പ്രതിനിധി അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രമുഖ സ്ഥാനാർഥികൾ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | വോട്ട് | പാർട്ടിയും മുന്നണിയും | എതിരാളി, | വോട്ട് | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021[4] | പി.കെ. കുഞ്ഞാലിക്കുട്ടി | 70381 | മുസ്ലീം ലീഗ് യു.ഡി.എഫ്. | പി.ജിജി | 39785 | എൽ.ഡി.എഫ് |
2017[5] | അഡ്വ: കെ.എൻ. എ. ഖാദർ | 65227 | മുസ്ലീം ലീഗ് യു.ഡി.എഫ്. | അഡ്വ: പി.പി. ബഷീർ | 41916 | എൽ.ഡി.എഫ് |
2016[6] | പി.കെ. കുഞ്ഞാലിക്കുട്ടി | 72181 | മുസ്ലീം ലീഗ് യു.ഡി.എഫ്. | അഡ്വ: പി.പി. ബഷീർ | 34124 | എൽ.ഡി.എഫ് |
2011[7] | പി.കെ. കുഞ്ഞാലിക്കുട്ടി | 63138 | മുസ്ലീം ലീഗ് യു.ഡി.എഫ്. | കെ.പി. ഇസ്മയിൽ | 24901 | സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-09. Retrieved 2010-05-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-17.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=41
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-04-26. Retrieved 2020-10-11.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=41
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=41