Jump to content

പൊന്തൻമാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊന്തൻ മാട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്തൻമാട
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംരവീന്ദ്രനാഥ്
കഥസി.വി. ശ്രീരാമൻ
തിരക്കഥടി.വി. ചന്ദ്രൻ
അഭിനേതാക്കൾമമ്മൂട്ടി
നസറുദ്ദീൻ ഷാ
ലബോനി സർക്കാർ
ജനാർദ്ദനൻ
മണിയൻപിള്ള രാജു
സംഗീതംജോൺസൺ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവേണുഗോപാൽ
വിതരണംമാക് റിലീസ്
റിലീസിങ് തീയതി1994, മാർച്ച് 10
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടി, നസറുദ്ദീൻ ഷാ, ലബോനി സർക്കാർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും വിധേയൻ എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1]. 1994-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിനു ഈ ചിത്രത്തിലൂടെ ലഭിച്ചു.

മലയാളത്തിലെ ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

[തിരുത്തുക]

1940-കളിലെ സാഹചര്യങ്ങളാണ് ചിത്രത്തിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. താഴ്ന്ന ജാതിൽ പെട്ട മാടയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അവാർഡുകൾ

[തിരുത്തുക]
  • മികച്ച നടനുള്ള ദേശീയ അവാർഡ് : മമ്മൂട്ടി
  • ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ അവാർഡ് : ടി.വി ചന്ദ്രൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊന്തൻമാട&oldid=3718891" എന്ന താളിൽനിന്ന് ശേഖരിച്ചത്