നീലഗിരി കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)

നീലഗിരി കടുവ
Nilgiri Tiger
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. nilgiriensis
Binomial name
Parantica nilgiriensis
(Moore, 1877)
Synonyms

Danais nilgiriensis

ലോകത്തിൽ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ്വ ചിത്രശലഭമാണ് നീലഗിരി കടുവ (Nilgiri Tiger). ശാസ്ത്രനാമം :Parantica nilgiriensis.[2][3][4][5][6] പശ്ചിമഘട്ടത്തിലെ തദ്ദേശീയ ഇനമാണ്. പശ്ചിമഘട്ടത്തിലെ ആയിരം മീറ്ററിലും അധികം ഉയരമുള്ള മലനിരകളിലെ ചോലവനങ്ങളിൽ മാത്രമാണ് ഇവയെ കാണുന്നത്.

വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിയാണ്.1957 ൽ മാർക്ക് അലക്സാണ്ടർ വിൻഡർ- ബ്ളൈയ്ത് എന്ന പ്രകൃതിനിരീക്ഷകൻ ഇവയെ സർവ്വസാധാരണമായ ഒരു ചിത്രശലഭമായിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  പക്ഷെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അതിന്റെ ആവാസവ്യവസ്ഥയായ മലനിരകളിൽ തേയില കൃഷി വ്യാപകമായതോടെ ഇവരുടെ ജനസാന്ദ്രതയിൽ ദ്രുതഗതിയിലുള്ള കുറവുണ്ടായി. [7]

രൂപ വിവരണം[തിരുത്തുക]

മറ്റുള്ള കടുവ ശലഭങ്ങളെ അപേക്ഷിച്ച് നീലഗിരി കടുവയുടെ ചിറകുകൾക്ക് നല്ല തവിട്ടുനിറമാണുള്ളത്.ചിറകിലെ പുള്ളികളും വരകളും നേർത്തതാണ്. അവയ്ക്ക് തീരെ നീലനിറം ഇല്ല.

നാട്ടിൻപുറങ്ങളിൽ കാണുന്ന കടുവശലഭങ്ങളായ തെളിനീലക്കടുവ, കരിനീലക്കടുവ എന്നിവയോട് സാദൃസ്യമുള്ളവയാണ്.

പ്രജനനം[തിരുത്തുക]

വള്ളിപ്പാല എന്നീ ചെടികളിലാണ് മുട്ടയിടുന്നത്. മുട്ടയുടെ നിറം വെളുപ്പ്. മുട്ടവിരിയാൻ നാലു മുതൽ ആറു വരെ ദിവസമെടുക്കും. ശലഭപ്പുഴുവിന് തെളിനീലക്കടുവയുടെ ശലഭപ്പുഴുവിനോട് നല്ല സാമ്യമുണ്ട്. 14-15 ദിവസംകൊണ്ട് സമാധിദശയിലാകുന്നു. പുഴുപ്പൊതിയുടെ നിറം ഇളം പച്ചയാണ്.

അവലംബം[തിരുത്തുക]

  1. Lepidoptera Specialist Group 1996. Parantica nilgiriensis. In: IUCN 2006. 2006 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 25
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 150. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Parantica Moore, [1880]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Larsen, T. B. (1987). "The butterflies of the Nilgiri Mountains of southern India (Lepidoptera: Rhopalocera)". Journal of the Bombay Natural History Society. 84: 315. {{cite journal}}: Cite has empty unknown parameter: |1= (help)
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. പുറങ്ങൾ. 20–21.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. പുറങ്ങൾ. 65–66.{{cite book}}: CS1 maint: date format (link)
  7. Bombay Natural History Society.; Society, Bombay Natural History (2009). The journal of the Bombay Natural History Society. വാള്യം. 106. Bombay :: Bombay Natural History Society,.{{cite book}}: CS1 maint: extra punctuation (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീലഗിരി_കടുവ&oldid=3681504" എന്ന താളിൽനിന്ന് ശേഖരിച്ചത്