വരയൻ പഞ്ചനേത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടമലനിരകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വയിനം ചിത്രശലഭമാണ് വരയൻ പഞ്ചനേത്രി (Striated Five-ring). ശാസ്ത്രനാമം : Ypthima striata.

കണ്ടെത്തൽ[തിരുത്തുക]

1888ല് ജി.എഫ് ഹാമ്പ്സൺ എന്ന ബ്രിട്ടീഷുകാരൻ നീലഗിരിയിൽ നിന്ന് ഇതിന്റെ ഒരു ആൺശലഭത്തെ ശേഖരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഇതിനെ ശലഭനിരീക്ഷകൾ റിപ്പോർട്ട് ചെയ്തിട്ടൂണ്ട്. 2012ൽ നെയ്യാർ വന്യജീവിസങ്കേതത്തിൽ നിന്നാണ് വർഷങ്ങൾക്ക് ശേഷം പിന്നെ ഈ ശലഭത്ത് തിരിച്ചറിയുന്നത്. ശലഭനിരീക്ഷകനായ ഡോ. കുന്തെ നയിച്ചിരുന്ന സംഘത്തിലെ മിലിന്റ് ബകാരെ എന്ന ശലഭനിരീക്ഷകനാണ് ഇത് ക്യാമറയിൽ പകർത്തി പ്രസിദ്ധീകരിച്ചത്. 2011 ൽ സി. സുഷാന്ത് തമിഴ്നാട്ടിലെ മുണ്ടൻതുറ കടുവാ സങ്കേതത്തിൽ നിന്ന് ഇതിന്റെ ചിത്രമെടുത്തിരുന്നെങ്കിലും പൂമ്പാറ്റയെ തിരിച്ചറിയാൻ കഴിയാഞ്ഞതിനാൽ പ്രസിദ്ധീകരിച്ചിരുന്നില്ല. നീലഗിരിയിൽ മാത്രമേ കാണൂ എന്നു കരുതിയിരുന്ന ഈ ശലഭത്തെ പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലും കണ്ടേയ്ക്കാമെന്ന നിരീക്ഷണങ്ങൾ പശ്ചിമഘട്ട ശലഭനിരീക്ഷണ ചരിത്രത്തിലെ പ്രധാനപ്പെട്ടതാണ്.

ആവാസവ്യവസ്ഥ[തിരുത്തുക]

ഇലപൊഴിയും കാടുകളും പുൽമേടുകളുമാണ് ഇതിന്റെ ഇഷ്ട താവളങ്ങൾ. നനഞ്ഞ മണ്ണിൽ ഇരുന്ന് ലവണം ഉണ്ണുന്ന ശീലമുണ്ട്.

ശരീരപ്രകൃതി[തിരുത്തുക]

വരയൻ പഞ്ചനേത്രിയുടെ ചിറകുപുറത്തിനു ഇരുണ്ട നിറമാണ്. മുൻചിറകിനുപുറത്ത് മഞ്ഞ വലയത്തിൽ കറുത്ത പൊട്ടുണ്ട്. കൺപൊട്ടിനകത്ത് മങ്ങിയ നിറത്തിൽ രണ്ടു പുള്ളിക്കുത്തുകൾ കാണാം. ചിറകിന്റെ അടിവശത്തിനു വെളുത്ത നിറമാണ്. വെളുപ്പിൽ തവിട്ടുനിറപ്പട്ടകൾ ഉണ്ട്. ആണിന്റെ ചിറകിനടിയിലെ പട്ടകൾ മങ്ങിയിരിക്കും. ചിറകിനടിവശത്തെ കൺപൊട്ടുകളുടെ മഞ്ഞ വലയത്തിന്റെ വീതി കൂടുതലായിരിക്കും.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ -അബ്ദുള്ള പാലേരി (മാതൃഭൂമി ആഴ്ചപതിപ്പ്) പുസ്തകം-90 ലക്കം-47 പേജ്-94

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയൻ_പഞ്ചനേത്രി&oldid=1757355" എന്ന താളിൽനിന്നു ശേഖരിച്ചത്