ബുദ്ധമയൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malabar Banded Peacock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുദ്ധമയൂരി
Malabar Banded Peacock
Papilio buddha Westwood, 1872 – Malabar Banded Peacock at Peravoor (1).jpg
മുതുകുവശം
Papilio buddha.JPG
ഉദരവശം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. buddha''
ശാസ്ത്രീയ നാമം
Papilio buddha
Westwood, 1872

പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി(Papilio buddha/Malabar Banded Peacock). മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്

ശരീരഘടന[തിരുത്തുക]

പ്രായമാകുംതോറും ചിറകിനു കൂടുതൽ നീല നിറം കാണാം. Kerala, India

ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 90-100മി.മീ.ആണ്. ഭംഗിയേറുന്ന വിധത്തിൽ തിളങ്ങുന്ന പച്ച നിറം ഇരുണ്ട നീലനിറത്തിൽ കലർ‌ന്ന് കറുപ്പുകലർ‌ന്നതുമായി ചിറകിന്റെ മദ്ധ്യത്തിൽ ഒരു പട്ട കാണാം. പിൻ‌ചിറകിൽ നീണ്ടചെറുവാലുണ്ടാകും. അവസാനത്തിൽ കറുത്ത പുള്ളിക്കുത്തും അതിനെ ചുറ്റി ചുവന്ന നിറവും കാണാം. മുൻ‌ചിറകുകളുടെ അടിഭാഗത്ത് ചാരനിറത്തിലുള്ള ഒരു പട്ടയുണ്ട്. പിൻചിറകുകളുടെ അരികിലൂടെ നേരിയ മഞ്ഞനിറത്തിലുള്ള കുത്തുകൾ കാണാം.[1][2]

ആഹാരരീതി[തിരുത്തുക]

ഹനുമാൻ‌കിരീടം എന്ന് വിളിയ്ക്കപ്പെടുന്ന ഒരുതരം ചെടിയുടെ പൂക്കളിലെ തേനാണ് ഇവയുടെ ആഹാരം.[അവലംബം ആവശ്യമാണ്] ഇവയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് മുള്ളിലവാണ്.

ജീവിതചക്രം[തിരുത്തുക]

ബുദ്ധമയൂരി ശലഭപ്പുഴു

വനപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളിലം മരങ്ങളിലാണ് ഇവയുടെ ആവാസം. വർഷത്തിൽ ഒരു തവണ മാത്രം മുട്ടയിടുന്ന ഇവയുടെ മുട്ട ഇളം‌മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. മുട്ടയിൽനിന്നും ഉടലെടുക്കുന്ന ശലഭപ്പുഴു മഴക്കാലമാകുന്നതോടെ തളിരില ഭക്ഷിച്ച് പ്യൂപ്പയാകുന്നു.

മഴക്കാലത്തിന്റെ അവസാനത്തോടെ പൂർണ്ണവളർച്ച പ്രാപിയ്ക്കുന്നു.

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 2500 അടിയിൽ കൂടുതൽ ഉയരമില്ലാത്ത ധാരാളം മഴ ലഭിക്കുന്ന സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറൻ ഭാഗം ഇവയെ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്.[1]

ഭീഷണി[തിരുത്തുക]

അഴകിനു പേരുകേട്ട ഇവയുടെ ചിറകുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ മതിപ്പാണ്. അലങ്കാരത്തിനായും ഇവയെ പിടിച്ചുവെയ്ക്കുന്നു. വനാന്തരങ്ങൾ നശിയ്ക്കുന്നതും ഇവയ്ക്കൊരു ഭീഷണി ആണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.
  2. പാലോട്ട്, ജാഫർ‍; വി.സി., ബാലകൃഷ്ണൻ; കാമ്പ്രത്ത്, ബാബു (2003). കേരളത്തിലെ ചിത്രശലഭങ്ങൾ. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബുദ്ധമയൂരി&oldid=2753353" എന്ന താളിൽനിന്നു ശേഖരിച്ചത്