Jump to content

പയർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gram Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പയർനീലി
Gram Blue
Euchrysops cnejus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. cnejus
Binomial name
Euchrysops cnejus

ഇന്ത്യയിലെ വളരെ ഉയരം കൂടിയപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും മലേഷ്യൻ പെനിൻസുല മുതൽ ആസ്ത്രേലിയയിലും തെക്കേ ദ്വീപുകളിലും[2] കേരളത്തിലും കണ്ടു വരുന്ന ഒരു ചിത്രശലഭമാണ് പയർനീലി (Euchrysops cnejus).[3][2][4] വരണ്ടപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്ന ചെറുശലഭമാണിത്. മിക്കവാറും എല്ലാ മാസങ്ങളിലും ഇവയെ കാണാറുണ്ട്. ആൺശലഭത്തിന് ചിറകിനുമുകൾവശം നീലനിറമാണ്‌. പെൺശലഭത്തിന് നീലിമയാർന്ന തവിട്ടുനിറവും. ചിറകിനടിവശത്ത് തവിട്ടുനിറത്തിലുള്ള വരകളും ചെറുപൊട്ടുകളും കാണാം. വാലിനോട് ചേർന്നുള്ള ഓറഞ്ച് വലയമുള്ള ഇരുണ്ട നീലപൊട്ടുകൾ തമ്മിലുള്ള അന്തരം മാരൻശലഭം(Plains Cupid)ത്തിൽ നിന്ന് വ്യത്യസ്തമായി ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നു. പൂക്കളോട് പ്രത്യേക മമതയുള്ള ഈ ശലഭത്തെ വെള്ളക്കെട്ടിനടുത്തും നനഞ്ഞ പ്രതലങ്ങളിലും കൂടുതലായി കാണാം.

പച്ചനിറത്തിലുള്ള ലാർവകൾക്ക് ഇരുണ്ട പാടുകൾ കാണാം. പ്യൂപ്പയുടെ നിറവും പച്ചയാണ്‌.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • പുറം 151. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.
  1. Euchrysops at Markku Savela's website on Lepidoptera
  2. 2.0 2.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 415–416.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 143. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 40–42.{{cite book}}: CS1 maint: date format (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പയർനീലി&oldid=3136046" എന്ന താളിൽനിന്ന് ശേഖരിച്ചത്