നാരകനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാരകനീലി
Lime Blue
Lime blue un.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chilades
വർഗ്ഗം: 'C. laius'
ശാസ്ത്രീയ നാമം
Chilades laius
(Cramer 1782)

കാടുകളിൽ കാണപ്പെടുന്ന ഒരു പൂമ്പറ്റയാണ് നാരകനീലി(Lime Blue). പൂന്തോപ്പുകളിലും നാരകത്തോട്ടങ്ങളിലും പുൽമേടുകളിലും ഇവയെ കാണാം.ഈ പൂമ്പാറ്റയുടെ പുഴു ചിലയിനം കീടങ്ങളെ തിന്നുന്നാറുണ്ട്. അതുകൊണ്ട് മാംസം ഭക്ഷിക്കുന്ന ശലഭപ്പുഴു എന്ന പേരിലാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്. ഇതു കൂടാതെ വലിയ കടിയൻ ഉറുമ്പുകൾ ഇവയ്ക്ക് എപ്പോഴും കാവലായി നടക്കുന്നതും കാണാം.

Lime Blue (Chilades laius) I IMG 9522.jpg

ആൺശലഭത്തിന്റെ ചിറകുപുറത്ത് ഇളം വയലറ്റുകലർന്ന മങ്ങിയ നീലനിറമാണ്. ചിറകോരത്ത് നേർത്തകരയുണ്ട്. പെൺശലഭത്തിന്റെ ചിറകുപുറത്ത് മങ്ങിയ തവിട്ടുനിറമാണ്. ചിറകിന്റെ താഴ്ഭാഗത്തായി തിളങ്ങുന്ന നീലനിറവും കാണാം.

പാണൽ, ചെറുനാരകം, കാട്ടുനാരകം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുക. ഇലകളുടെ അടിവശത്താണ് മുട്ടയിടുന്നത്. ഒറ്റയ്ക്കായിട്ടാണ് മുട്ടകൾ കാണുക. മുട്ടയ്ക്ക് ഡിസ്ക് ആകൃതിയിലാണ്. ഇളം പച്ചനിറവുമുണ്ട്.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്)- ഡോ.അബ്ദുള്ള പാലേരി


"https://ml.wikipedia.org/w/index.php?title=നാരകനീലി&oldid=1938294" എന്ന താളിൽനിന്നു ശേഖരിച്ചത്