മഞ്ഞച്ചെമ്പുള്ളി ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞചെമ്പുള്ളി
Ixias pyrene.jpg
Dry-season brood- Male
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Ixias
വർഗ്ഗം: ''I. pyrene''
ശാസ്ത്രീയ നാമം
Ixias pyrene
Linnaeus 1764

വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ശലഭമാണ് മഞ്ഞചെമ്പുള്ളി.

ഇംഗ്ലീഷ് പേർ  : Yellow Orange Tip

ശാസ്ത്രനാമം  : Ixias pyrene

കുടുംബം  : Pieridae

കുന്നുകളിലും മുൾക്കാടുകളിലും ഇതിനെ കാണാറുണ്ട്. പെൺശലഭം തേൻ ഇഷ്ടപ്പെടുമ്പോൾ ആൺശലഭം നനഞ്ഞമണ്ണിൽ ഇരുന്ന് ലവണാംശം നുകരുന്നതാണ് കാണാൻ കഴിയുക.ആൺ ശലഭത്തിനു പെൺശലഭത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.

നിറം[തിരുത്തുക]

Dry-season brood- Mating Yellow Orange Tips.

ചിറകിന്റെ മുഖ്യനിറം മഞ്ഞയാണ്. ചിറക് തുറന്നു പിടിച്ചാൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ വലിയപുള്ളികൾ പുറത്ത് കാണുവാൻ സാധിയ്ക്കും. വീതികൂടിയ കറുത്തകര ഈ പുള്ളികൾക്കു ചുറ്റുമുണ്ട്.ചിറകിനു അടിവശത്തു മഞ്ഞയിൽ അങ്ങിങ്ങായി തവിട്ടുപുള്ളികൾ,കുത്തുകൾ ഇവ കാണാം.[1]

അവലംബം[തിരുത്തുക]

  1. Bingham, C. T. 1907. Fauna of British India. Butterflies. Volume 2
"https://ml.wikipedia.org/w/index.php?title=മഞ്ഞച്ചെമ്പുള്ളി_ശലഭം&oldid=1805330" എന്ന താളിൽനിന്നു ശേഖരിച്ചത്