ചെമ്പൻ പുള്ളിച്ചാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുള്ളിച്ചിന്നൻ ചിത്രശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പൻ പുള്ളിച്ചാടൻ
African Mallow Skipper Gomalia elma (7960780474).jpg
Upperside of Gomalia elma
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Gomalia
Moore, 1879
വർഗ്ഗം: ''G. elma''
ശാസ്ത്രീയ നാമം
Gomalia elma
(Trimen, 1862)
പര്യായങ്ങൾ
  • Pyrgus elma Trimen, 1862
  • Gomalia albofasciata Moore, 1879


തെക്കേ ഇന്ത്യയിലും ഹിമാചൽപ്രദേശിലും കാണുന്ന ചിത്രശലഭമാണ് ചെമ്പൻ പുള്ളിച്ചാടൻ (African/Asian Marbled/Mallow skipper). കേരളത്തിൽ ഇത് അപൂർവമാണ്. പാകിസ്താനിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.

തെറിച്ചുതെറിച്ചാണ് ഇവയുടെ പറക്കൽ. മാത്രമല്ല ഇവ അത്രവളരെ ഉയരത്തിലും പറക്കാറില്ല. ചിറകുകൾ തുറന്നും അടച്ചും പിടിച്ച് വിശ്രമിക്കാറുണ്ട്. ചിറകടച്ചിരിക്കുമ്പോൾ കാഴ്ചയിൽ ഇവ ഒരു നിശാശലഭത്തെപ്പോലെയാണ്. ചെറു പൂക്കളോടാണ് ഇവയ്ക്ക് പ്രിയം. പുലർകാലത്തും സന്ധ്യാസമയങ്ങളിലുമാണ് ഇവ തേൻ തേടി ഇറങ്ങുന്നത്. ഉച്ചസമയത്ത് വിശ്രമിക്കും. കുറ്റിച്ചെടികൾ നിറഞ്ഞ തുറസ്സായ ഇടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇലപൊഴിയും കാടുകളിലും ഇവയെ കാണാറുണ്ട്.

ചിറകുകളുടെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് വെളുപ്പും തവിട്ടും നിറത്തിലുള്ള പാടുകൾ കാണാം. മുൻ ചിറകിന്റെ പുറത്ത് മധ്യത്തോടടുത്തായി ഒരു കറുത്ത വരയുണ്ട്. പിൻചിറകിന്റെ പുറത്ത് കുറുകെ ഒരു വെളുത്ത പട്ട കാണാം. പട്ടയ്ക്ക് മുകളിലായി ഒരു വെളുത്ത പുള്ളിയുണ്ട്. പിൻചിറകിന്റെ അടിവശത്ത് മധ്യത്തായി കുറുകെ ഒരു വെളുത്ത പട്ടയുണ്ട്. ഈ പട്ടയുടെ ഇരുവശത്തും ഇളം പച്ച കലർന്ന തവിട്ടു പട്ടകൾ കാണാം.

ഊരം/ഊരകം സസ്യത്തിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് വെളുപ്പ് നിറമാണ്. ശലഭപ്പുഴുവിന് വെളുപ്പ് കലർന്ന പച്ച നിറമാണ്. ശിരസിന് ഇരുണ്ട നിറവും. പുഴുപ്പൊതി(Pupa)യ്ക്ക് ആനക്കൊമ്പിന്റെ നിറമാണ്.

അവലംബം[തിരുത്തുക]

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ജൂലായ് 29


"https://ml.wikipedia.org/w/index.php?title=ചെമ്പൻ_പുള്ളിച്ചാടൻ&oldid=2746350" എന്ന താളിൽനിന്നു ശേഖരിച്ചത്