Jump to content

ജോണി വാക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോണി വാക്കർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോണി വാക്കർ
സംവിധാനംജയരാജ്
നിർമ്മാണംഅക്ഷയ
കഥജയരാജ്
തിരക്കഥരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
രഞ്ജിത
ജഗതി
എം.ജി. സോമൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോഅക്ഷയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതിഏപ്രിൽ 10, 1992
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം138 മിനിറ്റ്

ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു.

ജോണി വർഗ്ഗീസ് നാട്ടിൽ കൃഷിയായി കഴിയുന്നു. അനിയൻ ബോബി ബാംഗ്ലൂരിൽ പഠിക്കുന്നു. അവധിക്കാലം ചിലവിടാനായി ബോബിയും കൂട്ടുകാരും നാട്ടിലെത്തുന്നു. അവധി കഴിഞ്ഞ് അവർ പോകുന്നതോടെ ജോണി വീണ്ടും ഒറ്റയ്കാക്കാവുന്നു. വിരസത മാറ്റാനായി ജോണി ബാംഗ്ലുരിലെത്തുന്നു. കോളേജിലെ പരിപാടിയുടെ സമയത്താണ് ജോണി അവിടെ എത്തുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ജോണിക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടി വരുന്നു. ഇതിനെ തുടർന്ന് അടിപിടി ഉണ്ടാവുകയും ചെയ്യുന്നു. വീണ്ടും പഠിക്കാൻ ജോണി തീരുമാനിക്കുന്നു.

ഗാനങ്ങൾ

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്.പി. വെങ്കിടേഷ്

# ഗാനംഗായകർ ദൈർഘ്യം
1. "ചാഞ്ചക്കം തെന്നിയും"  കെ.ജെ. യേശുദാസ്, കോറസ്  
2. "ചെമ്മാന പൂമഞ്ചം"  എസ്. ജാനകി, കോറസ്  
3. "മിന്നും പളുങ്കുകൾ"  കെ.ജെ. യേശുദാസ്, കോറസ്  
4. "പൂമാരിയിൽ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
5. "ശാന്തമീ രാത്രിയിൽ"  കെ.ജെ. യേശുദാസ്, കോറസ്  

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോണി_വാക്കർ&oldid=3832722" എന്ന താളിൽനിന്ന് ശേഖരിച്ചത്