സുവർണ്ണശലഭം
സുവർണ്ണ ശലഭം (Golden Angle) | |
---|---|
Golden Angle WSF | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. ransonnetii
|
Binomial name | |
Caprona ransonnetii | |
Synonyms | |
Abaratha ransonnetti |
പൊതുവെ വനങ്ങളിൽ കഴിയുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം (Caprona ransonnetii).[1][2][3][4][5][6] ഇത് സുവർണ്ണപ്പരപ്പൻ എന്നും അറിയപ്പെടുന്നു. കാടുകളുടെ സമീപപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
ജീവിതരീതി
[തിരുത്തുക]നീർത്തടങ്ങളുടെ ഓരത്തിരുന്ന് ലവണം നുകരുന്ന സ്വഭാവമുണ്ട്. വെയിൽ കായുന്ന ഇലപ്പുറത്തിരുന്നാണ്. ആൺശലഭങ്ങൾ മറ്റുപൂമ്പാറ്റകളെ തുരത്തിയോടിയ്ക്കുന്നത് കാണാം. കുതിച്ച് പായുന്ന പൂമ്പാറ്റയാണിത്. ദീർഘദൂരത്തിലും വളരെ ഉയരത്തിലും പറക്കാറില്ല. അരിപ്പൂവിൽ നിന്നും ചിരവപ്പൂവിൽ നിന്നും ആർത്തിയോടെ തേൻകുടിയ്ക്കുന്നത് കാണാം.
ശരീരപ്രകൃതി
[തിരുത്തുക]ഈ ശലഭത്തിന് രണ്ട് തരത്തിലുള്ള രൂപം ഉണ്ട്.
മഴക്കാലം
[തിരുത്തുക]മഴക്കാലത്ത് ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമായിരിക്കും. ചിറകിൽ സുവർണ്ണനിറം പടർന്നിരിക്കും. പിൻചിറകിന്റെ മധ്യഭാഗം മഞ്ഞ കലർന്നിട്ടാണ്.
വേനൽക്കാലം
[തിരുത്തുക]വേനൽക്കാലത്ത് ചിറകുകൾക്ക് നിറം മങ്ങിയിരിക്കും. സുവർണ്ണനിറത്തിന് കൂടുതൽ തിളക്കമുണ്ടാകും. മുൻചിറകിലെ വെളുത്ത പുള്ളികൾ മഴക്കാലത്തും വേനൽക്കാലത്തും കാണാം.
ഇണയെ ആകർഷിക്കൽ
[തിരുത്തുക]ഇതിന്റെ പ്രധാന പ്രത്യേകത ഇത് ഇണയെ ആകർഷിക്കുന്ന രീതിയാണ്. പെണ്ണിനെ കാണുമ്പോൾ ആൺശലഭം മുൻകാലുകൾ പിന്നോട്ട് മടക്കിപ്പിടിയ്ക്കും. ആ സമയത്ത് ശലഭത്തിന്റെ മാറിൽ നിന്ന് ബ്രഷ് പോലുള്ള ചെറു രോമങ്ങൾ തള്ളിവരും. ആൺ ശലഭം താടി വളർത്തിയതാണെന്ന് അത് കണ്ടാൽ തോന്നും. ആണിന്റെ ഈ പെരുമാറ്റത്തിൽ പെൺശലഭം ആകൃഷ്ടരാകുകയാന് പതിവ്.
പ്രത്യുൽപ്പാദനം
[തിരുത്തുക]മുട്ടയിടൽ
[തിരുത്തുക]ഇടം പിരി വലം പിരി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. ശിരസ് രോമാവൃതമാണ്.
പുഴുപ്പൊതി
[തിരുത്തുക]പുഴുപ്പൊതി(പ്യൂപ്പ) വെളുത്തിട്ടാണ്. വെളുപ്പിൽ കറുപ്പും ഓറഞ്ചും നിറത്തിലുള്ള പുള്ളികൾ കാണാം.
ചിത്രങ്ങൾ
[തിരുത്തുക]സുവർണശലഭത്തിന്റെ ജീവിതചക്രം
-
സുവർണശലഭം-ലാർവ
-
സുവർണശലഭം-ലാർവ
-
സുവർണശലഭം-പുഴുപ്പൊതി
-
സുവർണശലഭം-പുഴുപ്പൊതി
-
സുവർണശലഭം-വിരിഞ്ഞിറങ്ങിയ ഉടനെ
-
സുവർണശലഭം-അടിവശം
-
സുവർണശലഭം-അടിവശം ചിറകുകൾ
-
സുവർണശലഭം-പൂർണ്ണവളർച്ചയെത്തിയ ശലഭം
അവലംബം
[തിരുത്തുക]- ↑ Savela, Markku. "Caprona Wallengren, 1857 Ragged Skippers". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Felder (1868). "Diagnose neuer von E. Baron v. Ransonnet in Vorder-Indien gesammelter Lepidopteren". Zoologisch-Botanische Gesellschaft in Wien. 18 (1-2): 284.
- ↑ Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. pp. 182.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 160.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 73–75.
{{cite book}}
: CS1 maint: date format (link) - ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 99.
പുറം കണ്ണികൾ
[തിരുത്തുക]