കൊല്ലം വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quilon Aerodrome എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Quilon Aerodrome
കൊല്ലം വിമാനത്താവളം
Summary
എയർപോർട്ട് തരംപൊതുഉപയോഗം
ഉടമതിരുവിതാംകൂർ (Till 1932)
പ്രവർത്തിപ്പിക്കുന്നവർപൊതുമരാമത്ത് വകുപ്പ്
Servesകൊല്ലം, തിരുവനന്തപുരം
സ്ഥലംആശ്രാമം മൈതാനം
സമയമേഖല(UTC+05:30)
Map
കൊല്ലം വിമാനത്താവളം is located in Kerala
കൊല്ലം വിമാനത്താവളം
കൊല്ലം വിമാനത്താവളം

കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. തുടർന്ന് 1932-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളമാണ് ആശ്രാമം വിമാനത്താവളം.[1] 1932-ൽ വിമാനത്താവളം നിർമ്മിച്ചു. 1936-ൽ ഇവിടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങി. അക്കാലത്ത് അതൊരു വലിയ സംഭവമായിരുന്നു. വിമാനം കാണുവാൻ മധ്യതിരുവിതാംകൂറിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങളെത്തി. അഞ്ചു രൂപാ ടിക്കറ്റെടുത്തവർക്ക് വിമാനത്തിൽ പറക്കുവാൻ അവസരം ലഭിച്ചു.[1]

രണ്ടു വിമാനങ്ങളിൽ ഒന്ന് ജലവിമാനമായിരുന്നുവെന്ന് പറയുന്നു. ഈ വിമാനം ആശ്രാമം മൈതാനത്തു നിന്ന് അഷ്ടമുടിക്കായലിലേക്ക് ഇറങ്ങി നീന്തിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.[1] കൊല്ലത്തെ എച്ച് ആൻഡ് സിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് അന്ന് വിമാനം കൊണ്ടുവന്നത്. പിന്നെയും ധാരാളം ചെറുവിമാനങ്ങൾ ആശ്രാമം മൈതാനത്തു പറന്നിറങ്ങി. കാലക്രമേണ ആശ്രാമം വിമാനത്താവളത്തിന്റെ പ്രധാന്യം കുറഞ്ഞുവന്നു.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 'അശ്രാമം മൈതാനം: പറയാൻ നഷ്ട പ്രതാപത്തിന്റെ കഥകൾ', മലയാള മനോരമ, കൊല്ലം എഡിഷൻ, 2017 ജനുവരി 25, പേജ് - 2.



"https://ml.wikipedia.org/w/index.php?title=കൊല്ലം_വിമാനത്താവളം&oldid=3724788" എന്ന താളിൽനിന്ന് ശേഖരിച്ചത്