കാഷ്യു ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഷ്യു ഹൗസ്
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിഇന്ത്യൻ
നഗരംമുണ്ടയ്ക്കൽ, കൊല്ലം
രാജ്യംഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1935
ഇടപാടുകാരൻലിന്റ്സെ ജോൺസൺ

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ തലസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടമാണ് കാഷ്യു ഹൗസ്. കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. [1] ന്യൂയോർക്ക് അടിസ്ഥാനമായുള്ള ഒരു കമ്പനിയുടെ പ്രതിനിധിയായി കേരളത്തിലെത്തിയ ലിന്റ്സെ ജോൺസൺ 1935-ൽ പണിത രണ്ട് നിലകളുള്ള കെട്ടിടമാണിത്. കേരളത്തോടുള്ള സ്നേഹം നിമിത്തം അദ്ദേഹം പുത്രിക്കും കേരള എന്നാണു പേരിട്ടിരുന്നത്. കശുവണ്ടി വ്യവസായത്തിലൂടെ അദ്ദേഹം കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായികളിലൊന്നായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതനായ ലിന്റ്സൺ, ഈ കെട്ടിടം കൊല്ലം ബാങ്കിനു പണയപ്പെടുത്തുകയും കച്ചവടം മേൽനോട്ടക്കാരനായ സ്വാമിനാഥനും നൽകിയിട്ട് അമേരിക്കയിലേക്ക് യാത്രയായി. ലോകയുദ്ധാനന്തരം കെട്ടിടം ബാങ്ക് ജപ്തി ചെയ്യുകയും പിന്നീട് കച്ചവടക്കാരനായ എഫ്.എക്സ്. പെരേര കെട്ടിടം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് സർക്കാരിന്റെ കയ്യിലെത്തിയ കെട്ടിടം കശുവണ്ടി വികസന കോർപറേഷന്റെ തലസ്ഥാനമാക്കി മാറ്റി[2]

അവലംബം[തിരുത്തുക]

  1. http://yellowpages.webindia123.com/d-py/Kerala/Kollam/Cashew-Exporters-1430/1/
  2. www.deccanchronicle.com/141018/nation-current-affairs/article/cashew-hq-tells-story-betrayal
"https://ml.wikipedia.org/w/index.php?title=കാഷ്യു_ഹൗസ്&oldid=2482203" എന്ന താളിൽനിന്ന് ശേഖരിച്ചത്