Jump to content

ഇരവിപുരം തീവണ്ടി നിലയം

Coordinates: 8°52′03″N 76°37′24″E / 8.867389°N 76.623444°E / 8.867389; 76.623444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരവിപുരം തീവണ്ടി നിലയം
Regional rail, Light rail & Commuter rail station
ഇരവിപുരം തീവണ്ടിനിലയത്തിന്റെ ബോർഡ്
General information
Locationഇരവിപുരം, കൊല്ലം, കേരളം
 ഇന്ത്യ
Coordinates8°52′03″N 76°37′24″E / 8.867389°N 76.623444°E / 8.867389; 76.623444
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിൽവേ
Line(s)കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത
Platforms2
Tracks2
Construction
Structure typeAt–grade
AccessibleHandicapped/disabled access
Other information
Statusപ്രവർത്തിക്കുന്നു
Station codeIRP
Zone(s) ദക്ഷിണ റെയിൽവേ
Division(s) തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
Fare zoneഇന്ത്യൻ റെയിൽവേ
History
Opened1918; 106 വർഷങ്ങൾ മുമ്പ് (1918)
Electrified25 kV AC 50 Hz

കേരളത്തിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തു സ്ഥിതിചെയ്യുന്ന ഒരു തീവണ്ടിനിലയമാണ് ഇരവിപുരം തീവണ്ടി നിലയം അഥവാ ഇരവിപുരം റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - IRP). ഈ തീവണ്ടി നിലയം കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയിൽ മയ്യനാട് തീവണ്ടിനിലയത്തെയും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1][2] 'എഫ്' ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 5.3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 2011-12 കാലഘട്ടത്തിൽ 5,85,813 രൂപയായിരുന്നു നിലയത്തിന്റെ വരുമാനം.[3] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, പരവൂർ, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കായംകുളം, കോട്ടയം, തിരുനെൽവേലി, മധുര എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് ഇരവിപുരത്തു സ്ഥിതിചെയ്യുന്നത്.[4]

സേവനങ്ങൾ

[തിരുത്തുക]
തീവണ്ടി നമ്പർ ആരംഭം ലക്ഷ്യം പേര് / ഇനം
56307 കൊല്ലം ജംഗ്ഷൻ തിരുവനന്തപുരം സെൻട്രൽ പാസഞ്ചർ
56700 മധുര പുനലൂർ പാസഞ്ചർ
66304 കൊല്ലം ജംഗ്ഷൻ കന്യാകുമാരി മെമു
56309 കൊല്ലം ജംഗ്ഷൻ തിരുവനന്തപുരം സെൻട്രൽ പാസഞ്ചർ
56304 നാഗർകോവിൽ കോട്ടയം പാസഞ്ചർ
56701 പുനലൂർ മധുര പാസഞ്ചർ
56308 തിരുവനന്തപുരം സെൻട്രൽ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
66305 കന്യാകുമാരി കൊല്ലം ജംഗ്ഷൻ മെമു

അവലംബം

[തിരുത്തുക]
  1. "Eravipuram Railway Station(IRP)". Archived from the original on 2014-09-15. Retrieved 2017-10-29.
  2. "Demand for flyover at Eravipuram". Archived from the original on 2014-09-15. Retrieved 2017-10-29.
  3. Eravipuram Railway Station to Kollam City
  4. Eravipuram Railway Station - Indiarailinfo.com

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇരവിപുരം_തീവണ്ടി_നിലയം&oldid=4107259" എന്ന താളിൽനിന്ന് ശേഖരിച്ചത്