തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
![]() തിരുവനന്തപുരം സെൻട്രൽ തീവണ്ടി നിലയം | |
Overview | |
---|---|
Headquarters | തിരുവനന്തപുരം, കേരളം, ഇന്ത്യ |
Locale | കേരളം, തമിഴ് നാട് |
Dates of operation | ഒക്ടോബർ 2, 1979 | –
Technical | |
Track gauge | 1,676 mm (5 ft 6 in) |
Previous gauge | 1,000 mm (3 ft 3 3⁄8 in) |
Electrification | 25 kV AC 50 Hz |
Length | 625 km |
ദക്ഷിണ റെയിൽവേയുടെ ആറ് ഭരണനിർവ്വഹണ വിഭാഗങ്ങളിലൊന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ (Thiruvananthapuram railway division (TVC)). പാലക്കാട് റെയിൽവേ ഡിവിഷൻ കഴിഞ്ഞാൽ കേരളം ആസ്ഥാനമായുള്ള രണ്ടാമത്തെ റെയിൽവേ ഡിവിഷനാണിത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ റെയിൽവേ ഡിവിഷനു കീഴിൽ 625 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടിപ്പാതയും 108 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്നു. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃശ്ശൂർ, ആലുവ, കൊല്ലം, കോട്ടയം, ചെങ്ങന്നൂർ, നാഗർകോവിൽ, ആലപ്പുഴ, കായംകുളം, കന്യാകുമാരി, കൊച്ചുവേളി എന്നിവയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ.
ചരിത്രം[തിരുത്തുക]
1979 ഒക്ടോബർ 2-ന് ഇന്ത്യയിലെ 53-ആമത് ഡിവിഷനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപീകൃതമായി.[1] പാലക്കാട് റെയിൽവേ ഡിവിഷന്റെയും മധുര റെയിൽവേ ഡിവിഷന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഡിവിഷൻ രൂപീകരിച്ചത്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ രൂപീകരണത്തിനു ശേഷം നിലവിൽ വന്ന ബെംഗളൂരു റെയിൽവേ ഡിവിഷനും ദക്ഷിണ റെയിൽവേക്കു കീഴിലാണ് പ്രവർത്തിക്കുന്നത്.
സമയരേഖ[തിരുത്തുക]
- 1979: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപീകൃതമായി.
- 1981: ഡിവിഷന്റെ രൂപീകരണ സമയത്ത് നിർമ്മാണത്തിലിരുന്ന നാഗർകോവിൽ - തിരുനെൽവേലി പാത തുറന്നു.
- 1991: എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ പാത തുറന്നു.
- 1994: തൃശ്ശൂർ (പൂങ്കുന്നം) - ഗുരുവായൂർ പാത തുറന്നു.
- 1996: കായംകുളം - കൊല്ലം പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായി.
- 2000: തിരുവനന്തപുരം - കൊല്ലം പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായി.
- 2002: ഷൊർണൂർ - തൃശ്ശൂർ - എറണാകുളം പാത വൈദ്യുതീകരിച്ചു.
- 2006: ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള എറണാകുളം - തിരുവനന്തപുരം പാതകൾ വൈദ്യുതീകരിച്ചു.
- 2012: തിരുവനന്തപുരം - നാഗർകോവിൽ - കന്യാകുമാരി/തിരുനെൽവേലി പാതകൾ വൈദ്യുതീകരിച്ചു.
പാത[തിരുത്തുക]


625 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയുടെയും 893 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്ക് പാതയുടെയും നിയന്ത്രണം കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പണ്ടുകാലത്ത് തിരുവിതാംകൂർ - കൊച്ചി നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്ന കേരളത്തിന്റെ തെക്കൻ ഭാഗവും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ ചില പ്രദേശങ്ങളുമാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്നത്.
ഭാരതപ്പുഴ പാലം കഴിഞ്ഞു വരുന്ന വള്ളത്തോൾ നഗർ ആണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ അധികാരപരിധിയിൽ വരുന്ന ആദ്യത്തെ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് ദക്ഷിണഭാഗത്തേക്കു നീളുന്ന പ്രധാന റെയിൽപ്പാത തിരുവനന്തപുരവും കടന്ന് തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ അവസാനിക്കുന്നു. തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള തീവണ്ടിപ്പാതയിലൂടെ ദിവസവും 1.65 ലക്ഷം യാത്രക്കാർ കടന്നുപോകുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[2]
തിരുവനന്തപുരം-നാഗർകോവിൽ ഭാഗം[തിരുത്തുക]
- ദൈർഘ്യം = 71.05 കി.മീ.
- പാതയുടെ ശേഷി : 114.1%
- തീവണ്ടികളുടെ പരമാവധി വേഗം : 80 km/h
- ആകെ സ്റ്റേഷനുകൾ =13
- ബ്ലോക് സ്റ്റേഷനുകൾ =6
- CNC സ്റ്റേഷനുകൾ = 1
- ഹാൾട്ട് സ്റ്റേഷനുകൾ =6
- നിർണ്ണായകമായ ബ്ലോക് സെക്ഷൻ = എരണിയൽ - നാഗർകോവിൽ
നാഗർകോവിൽ - തിരുനെൽവേലി സെക്ഷൻ[തിരുത്തുക]
- ദൈർഘ്യം = 73.29 കി.മീ.
- പാതയുടെ ശേഷി : 110%
- തീവണ്ടികളുടെ പരമാവധി വേഗം : 90 km/h
- ആകെ സ്റ്റേഷനുകൾ =7
- ബ്ലോക് സ്റ്റേഷനുകൾ =5
- CNC സ്റ്റേഷനുകൾ = 0
- Halt സ്റ്റേഷനുകൾ =2
- നിർണ്ണായകമായ ബ്ലോക് സെക്ഷൻ = വള്ളിയൂർ - നാങ്കുനേരി
നാഗർകോവിൽ - കന്യാകുമാരി ഭാഗം[തിരുത്തുക]
- ദൈർഘ്യം = 15.51 കി.മീ.
- പാതയുടെ ശേഷി : 77%
- തീവണ്ടികളുടെ പരമാവധി വേഗം : 75 km/h
- ആകെ സ്റ്റേഷനുകൾ =2
- ബ്ലോക് സ്റ്റേഷനുകൾ =1
- CNC സ്റ്റേഷനുകൾ = 0
- ഹാൾട്ട് സ്റ്റേഷനുകൾ =1
റെയിൽവേ സ്റ്റേഷനുകളുടെയും പട്ടണങ്ങളുടെയും പട്ടിക[തിരുത്തുക]
തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു.[3][4]
Category of station | No. of stations | Names of stations |
---|---|---|
NSG 1 Category | 0 | |
NSG 2 Category | 3 | Thiruvananthapuram Central, Ernakulam Junction, Thrissur |
NSG 3 Category | 9 | Nagercoil Junction, Kochuveli railway station, Kollam Junction, Kayamkulam Junction, Alappuzha, Chengannur , Aluva, Ernakulam Town Kottayam |
NSG 4 Category |
5 | Changanassery, Varkala, Angamali, Tiruvalla, Kanyakumari |
NSG 5 Category | 21 | VLY, ERL, KZT , PASA, NYY, CRY, PVU, STKT, KPY, MVLK, HAD, AMPA, SRTL, PVRD, TRTR, GUV, CKI, IJK, WKI, NNN |
NSG 6 Category | 35 | - |
SG 1 Category | - | - |
SG 2 Category | - | - |
SG 3 Category | - | - |
HG 1 Category | - | - |
HG 2 Category | - | - |
HG 3 Category | - | - |
Total | - | - |
Stations closed for Passengers - Cochin Harbor Terminus (CHTS), Old Ernakulam Goods Terminal (ERG), Mattanchery Halt.
മെമ്മു/സബേർബൻ തീവണ്ടികൾ[തിരുത്തുക]

കേരളത്തിലെ ഏറ്റവും വലിയ മെമ്മു ഷെഡ് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.[5]
അവലംബം[തിരുത്തുക]
- ↑ Kerala district gazetteers, Volume 2 (1962). Kerala district gazetteers. Printed by the Superintendent of Govt. Presses, 1962.
- ↑ Kerala Development Report. Academic Foundation, 2008 Government of India Planning Commission. 2008. പുറം. 480. ISBN 9788171885947.
- ↑ "Statement showing Category-wise No.of stations in IR based on Pass. earning of 2011" (PDF). ശേഖരിച്ചത് 15 January 2016.
- ↑ "PASSENGER AMENITIES - CRITERIA= For Categorisation Of Stations" (PDF). മൂലതാളിൽ (PDF) നിന്നും 4 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജനുവരി 2016.
- ↑ MEMU Maintenance Work Begins in Kollam Kollam MEMU Shed
പുറം കണ്ണികൾ[തിരുത്തുക]
