തേവള്ളി കൊട്ടാരം
തേവള്ളി കൊട്ടാരം | |
---|---|
![]() തേവള്ളി കൊട്ടാരം | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
നഗരം | തേവള്ളി, കൊല്ലം |
രാജ്യം | ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 1811 |
പദ്ധതി അവസാനിച്ച ദിവസം | 1819 |
ഇടപാടുകാരൻ | ഗൗരി പാർവ്വതിഭായി |
കൊല്ലത്ത് അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് തേവള്ളി കൊട്ടാരം. തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി 1811-1819 കാലഘട്ടത്തിലാണ് തേവള്ളി കൊട്ടാരം നിർമ്മിച്ചത്. നിർമ്മാണം നടക്കുന്ന സമയത്ത് ഗൗരി പാർവ്വതിഭായിആയിരുന്നു ഭരണാധികാരി. ബ്രട്ടീഷ്, ഡച്ച്, പോർച്ചുഗീസ് നിർമ്മാണശൈലികളുടെ സമ്മിശ്രണം കൊട്ടാരത്തിന്റെ നിർമ്മാണ രീതിയിൽ കാണാം. തിരുവിതാംകൂറിന്റെ രാജകീയ പ്രൗഢിയും ഈ കൊട്ടാരത്തിൽ ദൃശ്യമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം എൻ.സി.സി കൊല്ലം ജില്ലാ ആസ്ഥാനമായി ഉപയോഗിക്കുന്നു. കൊട്ടാരത്തിനുള്ളിൽ ഒരു ശാസ്താ ക്ഷേത്രവുമുണ്ട്.[1]
ചരിത്രം[തിരുത്തുക]
കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വാസ്തുവിദ്യാ വിസ്മയമാണ് തേവള്ളി പാലസ്. 1811 നും 1819 നും ഇടയിൽ ഗൗരി പാർവതി ബായിയുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് നിവാസികളെ കണ്ടുമുട്ടുന്നതിനും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുന്നതിനും തിരുവിതാംകൂർ രാജാക്കന്മാർ കൊല്ലം സന്ദർശിച്ച സമയത്ത് തേവള്ളി പാലസ് ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് വാസ്തുവിദ്യയുടെ മിശ്രിതമാണ് കൊട്ടാരത്തിന്റെ വാസ്തുവിദ്യ.[2][3]
അവലംബം[തിരുത്തുക]
- ↑ http://malayalam.nativeplanet.com/kollam/attractions/thevally-palace/
- ↑ [1] Minister visits Thevally Palace
- ↑ [2] Kerala Tourism - Kollam
