ക്രൗതർ മസോണിക് ഹാൾ
ദൃശ്യരൂപം
ക്രൗതർ മസോണിക് ഹാൾ, കൊല്ലം | |
---|---|
ക്രൗതർ മസോണിക് ഹാൾ, കൊല്ലം | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | ബ്രിട്ടിഷ് |
സ്ഥാനം | കൊച്ചുപിലാംമ്മൂട് |
പദ്ധതി അവസാനിച്ച ദിവസം | 1806 |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 2 |
കൊല്ലത്തെ മസോണിക് ലോഡ്ജുകളിൽ പ്രധാനപ്പെട്ട ഒന്നാണു ക്രൗതർ മസോണിക് ഹാൾ അഥവാ ഫ്രീമേസൺസ് ഹാൾ. കൊച്ചുപിലാംമൂട്ടിൽ ഉള്ള ഈ കെട്ടിടം 1806 മുതൽ തന്നെ മസോണിക് മീറ്റിങ്ങുകൾക്ക് ഉപയോഗിക്കുന്നു. ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യയുടെ ഭാഗമായ ഇത് തിരുവിതാംകൂറിലെ ഫ്രീമേസണറി പ്രവർത്തനങ്ങളുടെ ഒരു സ്മാരകമാണ്. 2009-ൽ ഇ കെട്ടിടം കോടതി നിർമ്മിക്കുന്നതിനായി പൊളിച്ചു മാറ്റാൻ തീരുമാനിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. [1]