കൊച്ചുപിലാമൂട്
കൊച്ചുപിലാമൂട് കൊച്ചുപിലാംമൂട് കൊച്ചുപിലാമ്മൂട് | |
---|---|
പട്ടണം | |
കൊച്ചുപിലാമൂട് | |
Coordinates: 8°52′37″N 76°35′34″E / 8.876889°N 76.592832°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
സമയമേഖല | UTC+5.30 (IST) |
ഏരിയ കോഡ് | 0474 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കൊച്ചുപിലാമൂട്. കൊല്ലം നഗരത്തിലെ ഒരു പ്രധാന വ്യവസായ കേന്ദ്രം കൂടിയായ ഈ പ്രദേശം ചിന്നക്കടയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഡൗൺടൗൺ ഭാഗത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നു. കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്നും റെയിൽവേ മേൽപ്പാലം വഴി കൊല്ലം ബീച്ചിലേക്കു പോകുന്ന പാതയിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് കൊച്ചുപിലാമൂട്.[1]
പ്രാധാന്യം
[തിരുത്തുക]കൊല്ലം ജില്ലയിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കൊച്ചുപിലാമൂട്. മുണ്ടയ്ക്കൽ, കൊല്ലം ബീച്ച്, ചിന്നക്കട, കൊല്ലം തുറമുഖം എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ തന്ത്രപ്രധാനമായ ഭാഗത്താണ് കൊച്ചുപിലാമൂടിന്റെ സ്ഥാനം. ഷൊർണൂർ - തിരുവനന്തപുരം കനാലിന്റെ ഭാഗമായ കൊല്ലം കനാൽ ഇതുവഴി കടന്നുപോകുന്നുണ്ട്.[2] കൊച്ചുപിലാമൂട് പാലം ചിന്നക്കടയെ കൊല്ലം കടൽപ്പുറവുമായി ബന്ധിപ്പിക്കുന്നു.[3] കൊല്ലം കോർപ്പറേഷൻ ഇവിടെ ഒരു പുതിയ ബസ് സ്റ്റാൻഡ് തുടങ്ങുന്നതായി 2005-ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[4] കളക്ടറുടെ വസതി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Cashew capital to get new port road - Deccan Chronicle". Retrieved 11 December 2014.
- ↑ "Road-widening along Kollam Canal begins". Retrieved 11 December 2014.
- ↑ "Kerala PWD" (PDF). Archived from the original (PDF) on 2014-12-13. Retrieved 11 December 2014.
- ↑ "Promises, promises in Kollam - The Hindu". Archived from the original on 2014-12-11. Retrieved 11 December 2014.